ഫിഷ് കട് ലറ്റ് ഉണ്ടാക്കാം...

Thu,Oct 19,2017


കട്‌ലറ്റുകള്‍ മിക്കവര്‍ക്കും ഇഷ്ടമുള്ള വിഭവമാണ്. വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ കട്‌ലറ്റുകള്‍ ഉണ്ട്. വരൂ.. ഫിഷ് കട് ലറ്റ് ഉണ്ടാക്കാം...

മീന്‍ അരകിലോ
ഇഞ്ചി 50ഗ്രാം
പച്ചമുളക് 5 എണ്ണം
വെളുത്തുള്ളി 6 അല്ലി
റൊട്ടിപ്പൊടി 250 ഗ്രാം
ഫിഷ് മസാല 1 ടീസ്പൂണ്‍
കോഴിമുട്ട 1
ഉരുളക്കിഴങ്ങ് 3 എണ്ണം
വെളിച്ചെണ്ണ വറുക്കാന്‍ ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
മുള്ളു കളഞ്ഞ് മീന്‍ വൃത്തിയായി കഴുകിയശേഷം ഉപ്പുവെള്ളത്തില്‍ വേവിക്കുക. തണുക്കുമ്പോള്‍ അടര്‍ത്തിയെടുക്കുക.
അതിനുശേഷം കൈ കൊണ്ട് നന്നായി ഉടച്ചെടുക്കുക. ഉരുളക്കിഴങ്ങ് നന്നായി വേവിച്ച് ഉടച്ചെടുക്കുക.
2 മുതല്‍ 5 വരെയുള്ള ചേരുവകള്‍ ചെറുതായി അരിഞ്ഞ് വഴറ്റുക.
വഴന്നു കഴിയുമ്പോള്‍ ഉടച്ച മീന്‍ കഷണങ്ങള്‍ ചേര്‍ത്ത് വേവിക്കുക.
വെള്ളം നന്നായി വറ്റുമ്പോള്‍ ഉരുളക്കിഴങ്ങ് ചേര്‍ക്കുക. അതില്‍ മസാല അരച്ച് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
അതിനു ശേഷം ഉരുളകളാക്കി ഇഷ്ടമുള്ള ആകൃതിയില്‍ പരത്തുക. മുട്ട ഉടച്ച് പതപ്പിച്ച് കട്‌ലറ്റിന്റെ പുറമെ പുരട്ടുക.
അതിനുശേഷം റൊട്ടിപ്പൊടി പൊതിഞ്ഞ് തിളച്ചവെളിച്ചെണ്ണയില്‍ പാകത്തിന് വറുത്തുകോരുക.

Write A Comment

 
Reload Image
Add code here