നാടന്‍ ചിക്കന്‍ സ്റ്റൂ

Tue,Jan 30,2018


തെക്കന്‍ കേരളത്തില്‍ പൊതുവെ കല്യാണങ്ങള്‍ക്ക് ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒരു വിഭവമാണ് ചിക്കന്‍ സ്റ്റൂ.
ബ്രെഡിന്റെയും അപ്പത്തിന്റെയും കൂടെ വിളമ്പുന്ന ചിക്കന്‍ സ്റ്റൂ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.
നാടന്‍ ചിക്കന്‍ സ്റ്റൂ:

ആവശ്യമായ സാധനങ്ങള്‍:
കോഴി -1 കിലോ
(ചെറിയ കഷണങ്ങളാക്കി തൊലി കളഞ്ഞു കഴുകി വൃത്തിയാക്കി വയ്ക്കുക.)
ഗരംമസാലപ്പൊടി - ഒരു ടീസ്പൂണ്‍
പെരുംജീരകം (പൊടിച്ചത് )- ഒരു ടീസ്പൂണ്‍
കുരുമുളക് -ഒരു ടീസ്പൂണ്‍
തേങ്ങ - അര മുറി
(തേങ്ങ ചിരകിപ്പിഴിഞ്ഞു ഒരു കപ്പു ഒന്നാം പാലും, 2 കപ്പു രണ്ടാം പാലും എടുക്കുക)
സവാള - 2 വലുത്
ഇഞ്ചി - 2 ഇഞ്ച് കഷണം
വെളുത്തുള്ളി- ആറു അല്ലി
പച്ചമുളക് -4 എണ്ണം
തക്കാളി - ഒരെണ്ണം ചെറുതായി നുറുക്കിയത്
ഉരുളക്കിഴങ്ങ് - ഒരു വലുത് 8 ആയി മുറിച്ചത്.
കറിവേപ്പില - 2 തണ്ട്
വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍
കടുക് - കാല്‍ ടീസ്പൂണ്‍
മല്ലിപ്പൊടി - 2 ടീസ്പൂണ്‍
മുളക്‌പൊടി -അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം:

ഒരു പാന്‍ അടുപ്പില്‍ വച്ചു ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് സവാള,ഇഞ്ചി,വെളുത്തുള്ളി ഇവയെല്ലാം ചെറുതായരിഞ്ഞതും നീളത്തില്‍ കീറിയ പച്ചമുളകും കറിവേപ്പിലയും ചേര്‍ത്ത് നന്നായി വഴറ്റുക.
നന്നായി വഴന്നു വരുമ്പോള്‍ തക്കാളിയും ഉരുളക്കിഴങ്ങും ചേര്‍ത്ത് വഴറ്റുക.ഇതിലേക്ക് മല്ലിപ്പൊടിയും മുളകുപൊടിയും മസാല പൊടിയും ചേര്‍ത്ത് ഒരു മിനുട്ട് നന്നായിളക്കുക.അതിലേക്കു കോഴിയും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് ഇളക്കി ഒരുമിനുട്ട് അടച്ചു വയ്ക്കുക.
മൂടി തുറന്നു രണ്ടാംപാല്‍ ചേര്‍ത്ത് തിളക്കുമ്പോള്‍ തീ കുറച്ചു അടച്ചുവച്ചു ചിക്കനും കിഴങ്ങും വേവുന്നതുവരെ വേവിക്കുക.
ചിക്കന്‍ വെന്തു കറി കുറുകി വരുമ്പോള്‍ ഒന്നാംപാല്‍ ചേര്‍ത്ത് ഇളക്കി വാങ്ങുക. ഒന്നാം പാല് ചേര്‍ത്ത് കഴിഞ്ഞു കറി തിളക്കത്തെ നോക്കണം.
അതിനുശേഷം മറ്റൊരു പാനില്‍ അല്‍പ്പം വെളിച്ചെണ്ണ ഒഴിച്ച് കടുകു പൊട്ടിച്ചു അല്‍പ്പം കറിവേപ്പിലയും ഇട്ടു കാളിച്ചു കറിയിലേക്ക് ഒഴിക്കുക. ചിക്കന്‍ സ്റ്റൂ റെഡി. ബ്രെഡിന്റെയോ, അപ്പത്തിന്റെയോ കൂടെ വിളമ്പിക്കോ....

NB: ചിക്കന്‍ രണ്ടാംപാലില്‍ തന്നെ വേവിച്ചു എടുക്കുക കറിക്ക് സ്വാദ് കൂടും.
ഒന്നാം പാല് ചേര്‍ത്ത് കഴിഞ്ഞു കറി തിളക്കത്തെ നോക്കണം.

Write A Comment

 
Reload Image
Add code here