ലുക്ക് മാറ്റുന്ന പാദരക്ഷകള്‍

Mon,Sep 25,2017


പാദങ്ങള്‍ എപ്പോഴും പൂപോലെ കാത്തുപരിപാലിക്കേണ്ടതാണ്. ഓരോ ദിവസം കഴിയുന്തോറും നിരവധി വൈവിധ്യങ്ങള്‍ ലേഡീസ് ഫുട് വെയറുകളില്‍ വന്നുകൊണ്ടിരിക്കുന്നു.
ഹീല്‍സ് പ്രേമികളുടെ കിറ്റെന്‍ ഹീല്‍സ്, ഷോപ്പിംഗ്, യാത്ര എന്നിവയ്ക്ക് പോകാന്‍ വേണ്ടി ധരിക്കുന്ന ബാലെ ഷൂസുകള്‍, സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്ന സ്‌നീക്കേഴ്‌സ്, ലെഗ്ഗിങ്‌സിനൊപ്പം അണിയുന്ന ആംഗിള്‍ ബൂട്ട്‌സ്, ചൂടുസമയങ്ങളില്‍ മാത്രം ഉപയോഗിക്കുന്ന ഫ്‌ളാറ്റ് സാന്‍ഡല്‍സ്, എല്ലാത്തരം വസ്ത്രങ്ങള്‍ക്കൊപ്പവും ധരിക്കാവുന്ന റെയിന്‍ബോ ബൂട്ട്‌സ് എന്നിങ്ങനെ പോകുന്നു പദരക്ഷകളിലെ ഹീറോകള്‍.
പാദങ്ങളെ പൊന്നുപോലെ സംരക്ഷിക്കുന്ന പെണ്‍മനസുകളെല്ലാം ഈ ഫുട്‌വെയറുകളുടെ ആരാധികമാരായിക്കഴിഞ്ഞു.

Write A Comment

 
Reload Image
Add code here