സ്റ്റൈല്‍ നിര്‍വചിക്കുന്ന സ്‌കാര്‍ഫ്

Mon,Sep 25,2017


കാഴ്ചയില്‍ കുഞ്ഞനെന്ന് തോന്നുമെങ്കിലും ഒരാളുടെ ലുക്കിനെ മാറ്റിമറിക്കാന്‍ ഇത് ധാരാളം. സ്‌കാര്‍ഫ് എന്നു വിളിക്കുന്ന ഈ തുണിക്കഷണം ഏതു കാലാവസ്ഥയിലും ഉപയോഗിക്കാന്‍ പറ്റുന്ന ഒന്നാണ്.
മുഖത്തോട് അടുത്തുവരുന്ന രീതിയിലാണ് സ്‌കാര്‍ഫ് ധരിക്കുന്നതെങ്കില്‍ അതിന്റെ നിറം നമ്മുടെ ത്വക്കിന്റെ നിറവുമായി യോജിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. സ്‌കാര്‍ഫിന്റെ ഭംഗിനോക്കി മാത്രം ധരിച്ചാല്‍ ഒരുപക്ഷേ ലുക്ക് വിചാരിച്ചതുപോലെ കിട്ടണമെന്നില്ല. കഴുത്തില്‍ക്കൂടി മുന്‍പിലേക്ക് ഒഴുക്കിയിട്ട അല്പം നീളക്കൂടുതലുള്ള സ്‌കാര്‍ഫുകള്‍ കൂടുതല്‍ ഉയരം തോന്നിക്കാന്‍ സഹായിക്കുമെന്നതിലുപരി വണ്ണം കുറച്ചു കാണിക്കുകയും ചെയ്യും. അക്കാഡമിക് സ്‌കാര്‍ഫ്, അലാഷോ, ജിബാബ്, പഷ്മിനാ തുടങ്ങിയവയും സ്‌കാര്‍ഫ് കുടുംബത്തിലെ അംഗങ്ങളാണ്.
സ്‌കാര്‍ഫ് എന്നത് വസ്ത്രമല്ല, ഒരു ആക്‌സസറിയാണ്. ഏത് വസ്ത്രത്തിനൊപ്പമാണോ ധരിക്കുന്നത്, അതിന്റെ നിറത്തോടും പാറ്റേണിനോടും യോജിച്ചുപോകുന്നതാകണം സ്‌കാര്‍ഫ്.

Write A Comment

 
Reload Image
Add code here