അകാരണമായി അപസ്മാരബാധയുണ്ടാക്കുന്ന മള്‍ട്ടിപ്പിള്‍ കെമിക്കല്‍ സെന്‍സിറ്റിവിറ്റി രോഗം പടരുന്നു

Tue,Oct 31,2017


വഴിയരികില്‍ വച്ച് അകാരണമായി അപസ്മാര ബാധിതയാവുകയാണെങ്കില്‍ നിങ്ങള്‍ എന്തു ചെയ്യും? മള്‍ട്ടിപ്പിള്‍ കെമിക്കല്‍ സെന്‍സിറ്റിവിറ്റി (MCS) എന്ന രോഗം ബാധിച്ചാല്‍ നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത പല ഗന്ധങ്ങളും നിങ്ങളെ വഴിയരികില്‍ കിടത്തും. ജീവിതം തന്നെ ദു:സ്സഹമാക്കുന്ന ഈ രോഗം പടരുകയാണെന്നാണ് റിപ്പോര്‍ട്ട്. സുഗന്ധ ദ്രവ്യങ്ങള്‍, പുകയില ഉത്പന്നങ്ങള്‍, വളങ്ങള്‍, കാര്‍പറ്റുകള്‍, പെയിന്റ്, നിര്‍മ്മാണ സാമഗ്രികളുടെ ഗന്ധം, എയര്‍ ഫ്രഷ്‌നര്‍, അലക്കിയ തുണികളിലെ ഗന്ധം, ക്ലീനിംഗ് ഉത്പന്നങ്ങള്‍ എന്നിവയാണ് പ്രധാനമായും അലര്‍ജിയുണ്ടാക്കുന്നത്. ഇവ ശ്വസിക്കുന്ന പക്ഷം രോഗി അസ്വസ്ഥയാവുകയും അപസ്മാരബാധ ഉണ്ടാവുകയും ചെയ്യുന്നു.

മരുന്നുകള്‍, ഭക്ഷണം, പൂക്കള്‍ എന്നിവയോട് അലര്‍ജിയുള്ളവരായിരിക്കും രോഗബാധിതര്‍. കോപം, ഉറക്കമില്ലായ്മ, അശ്രദ്ധ, ഉത്കണ്ഠ, വിഷാദം എന്നിവ ലക്ഷണങ്ങളാണ്. തല,സന്ധി,പേശി വേദനകള്‍,മനം പുരട്ടല്‍, വയറിളക്കം, ശ്വാസതടസ്സം, മോഹാലസ്യം, അപസ്മാരം, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നീ ശാരീരിക അസ്വസ്ഥതകള്‍ വേറെ.

ഏത് പ്രായക്കാരേയും എപ്പോള്‍ വേണമെങ്കിലും ബാധിക്കാമെങ്കിലും നിലവിലെ രോഗികളില്‍ 80 ശതമാനവും സ്ത്രീകളാണെന്ന്‌ ഡോക്ടര്‍മാര്‍ പറയുന്നു. ഹോര്‍മോണ്‍ വ്യതിയാനമാണ് കാരണമെന്നാണ് ഇപ്പോഴുള്ള നിഗമനം.രോഗത്തെക്കുറിച്ച് കുറച്ചുമാത്രമേ അറിവായിട്ടുള്ളൂവെന്നും ചികിത്സ നിര്‍ണ്ണയിക്കാത്തതുകൊണ്ട് ഇത് അപകടകാരിയായേക്കാമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പു തരുന്നു.

Other News

 • പപ്പായ കഴിക്കണം എന്നുപറയുന്നതിന്റെ കാരണങ്ങള്‍ അറിയാമോ...?
 • വേനല്‍ക്കാല രോഗങ്ങളെ കരുതിയിരിക്കുക
 • കാപ്പികുടി ശീലമാക്കിയ കലിഫോര്‍ണിയക്കാര്‍ക്ക് കാന്‍സറിനുള്ള മുന്നറിയിപ്പ് ഫ്രീ
 • വെളിച്ചെണ്ണയുടെ ഉപയോഗം ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവ കുറയ്ക്കുവാന്‍ സഹായിക്കുമെന്ന് പഠനം
 • കണ്‍തടങ്ങളിലെ കറുപ്പ് മായാന്‍ എന്തുചെയ്യണം
 • ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാല്‍ പലതുണ്ട് ഗുണങ്ങള്‍
 • മരുന്ന് ഒഴിവാക്കി മഞ്ഞള്‍ കഴിച്ചു; രക്താര്‍ബുദത്തില്‍ നിന്നും മുക്തി നേടിയ വയോധിക അത്ഭുതമാകുന്നു
 • പ്രമേഹ രോഗികളിലെ ഭക്ഷണക്രമീകരണം
 • കൊളസ്‌ട്രോള്‍ കുറയ്ക്കണോ ? കാന്താരി കഴിച്ചോളൂ
 • മാതളം മഹാരോഗങ്ങളെ തടയും
 • Write A Comment

   
  Reload Image
  Add code here