ഓറഞ്ചുപോലെ പ്രധാനമാണ് ഓറഞ്ചിന്റെ തോടും

Wed,Jun 27,2018


ഓറഞ്ചില്‍ ഒരുപാട് ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് പലര്‍ക്കും അറിയാവുന്ന കാര്യമാണ്.
ഇത് നമ്മുടെ ആരോഗ്യത്തിനും, സൗന്ദര്യത്തിനും ഒരുപാട് സഹായിക്കുന്ന ഒന്നാണ്. എന്നാല്‍ ഓറഞ്ചിന്റെ തോട് തികച്ചും വ്യത്യസ്തമാണ്. ഓറഞ്ചിന്റെ ആരോഗ്യദായകമായ ഭാഗം തോടാണ് .
മനുഷ്യ ആരോഗ്യത്തിന് ഓറഞ്ചുതോട് വളരെയധികം സഹായിക്കുന്നു. ദഹനവ്യവസ്ഥയെ സഹായിക്കുന്ന നാരുഘടകങ്ങള്‍ തുടങ്ങിയവ കൊണ്ട് ഓറഞ്ചുതോട് സമ്പുഷ്ടമായിരിക്കുന്നു. അര്‍ബുദത്തെ തടയാന്‍ ഓറഞ്ചു സഹായിക്കുന്നു എന്നാണ് പഠനങ്ങള്‍.
ശ്വാസകോശത്തെ സഹായിക്കാന്‍ ഓറഞ്ചുതോടിനു കഴിയും. ജീവകം സി-യുടെ മെച്ചപ്പെട്ട ഉള്ളടക്കം കാരണമായി അടിഞ്ഞു കൂടുന്നതിനെയൊക്കെ വിഘടിപ്പിച്ച് ശ്വാസകോശത്തെ വൃത്തിയാക്കുവാന്‍ ഓറഞ്ചുതോടുകള്‍ സഹായിക്കുന്നു.
കൂടാതെ രോഗപ്രതിരോധശേഷിയെ ജീവകം സി പരിപോഷിപ്പിക്കുന്നു. അതുപോലെ രോഗ പ്രതിരോധശേഷിക്ക് വളരെ നല്ലതാണ്.

Write A Comment

 
Reload Image
Add code here