മഴക്കാലരോഗങ്ങള്‍ തടയാന്‍ സബര്‍ജില്ലി ഉത്തമം

Wed,Jun 27,2018


മഴക്കാലം ആരോഗ്യത്തിന് പ്രത്യേക ശ്രദ്ധ കൊടുക്കേണ്ട സമയമാണ്.
പകര്‍ച്ചവ്യാധികളുടെ കാലം കൂടിയായതിനാല്‍ നമ്മുടെ ആഹാരം തിരഞ്ഞെടുക്കുന്നതില്‍ വളരെയേറെ ശ്രദ്ധ ആവശ്യമാണ് പ്രത്യേകിച്ച്, പഴങ്ങള്‍ കഴിക്കുമ്പോള്‍. മഴക്കാല രോഗങ്ങളെ തടയാന്‍ പ്രത്യേക തരത്തിലുള്ള പഴങ്ങള്‍ തന്നെ തിരഞ്ഞെടുക്കണം.വിലയേക്കാള്‍ ഗുണത്തിനായിരിക്കണം പ്രാധാന്യം നല്‍കേണ്ടത്.
രോഗങ്ങള്‍ ഒഴിവാക്കാന്‍ മഴക്കാലത്ത് കഴിക്കേണ്ട ഒരു ഫലമാണ് സബര്‍ജില്ലി. ഇത് പകര്‍ച്ച വ്യാധികളെ തടയുന്നതിനാല്‍ മഴക്കാലത്ത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ അനുയോജ്യമായ പഴം ആണ്. ഉയര്‍ന്ന അളവില്‍ വിറ്റമിന്‍ സി അടങ്ങിയ ഈ പഴത്തിന് രോഗപ്രതിരോധ ശേഷി കൂടുതലാണ്.
കീടനാശിനിയുടെ ഉപയോഗം താരതമ്യേന കുറവായതിനാല്‍ വിഷാംശം ഉണ്ടാകുമെന്ന പേടിയും വേണ്ട. നാരുകളാല്‍ സമ്പന്നമാണ് സബര്‍ജില്ലി.രക്തസമ്മര്‍ദ്ദം കുറച്ചു ഹൃദയാരോഗ്യം വര്‍ധിപ്പിക്കുന്നു.
കൊഴുപ്പും മധുരവും കൃത്യമായ അളവില്‍ ഈ പഴത്തില്‍ അടങ്ങിരിക്കുന്നതിനാല്‍ സ്ഥിരമായി കഴിക്കുന്നതു രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുകയും ഹൃദയാരോഗ്യം വര്‍ധിപ്പിക്കുകയും ചെയ്യും.
മാത്രമല്ല ടൈപ്പ് 2 ഡയബറ്റിക്്‌സിനെ പ്രതിരോധിക്കാനും സഹായിക്കും. സ്ഥിരമായി കഴിക്കുന്നതു കണ്ണിന്റെ തിളക്കവും കാഴ്ചയും വര്‍ധിപ്പിക്കും.
ഫ്ളവനോയിഡുകള്‍ ധാരാളമടങ്ങിയതിനാല്‍ ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കും.
കുട്ടികളുടെ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഫ്രൂട്ട് സാലഡുകളിലും ഉള്‍പ്പെടുത്താം. നെഞ്ചെരിച്ചില്‍ അകറ്റാന്‍ സബര്‍ജില്ലി കഴിച്ചാല്‍ മതി.

Write A Comment

 
Reload Image
Add code here