ചക്കയില്‍ എല്ലാം ഉണ്ട്‌

Wed,Jun 27,2018


ചക്ക സുലഭമായി കിട്ടുന്ന കാലമാണിത് .
ഏറ്റവും വലിയ ഫലമായ ചക്കയുടെ ഗുണഗണങ്ങള്‍ മനസിലാക്കിയാല്‍ എല്ലാവരും തന്നെ അതിന്റെ ആരാധകരായി മാറും.പുറം മടല്‍ ഒഴികെ ചക്കയുടെ എല്ലാ ഭാഗവും ഭക്ഷ്യയോഗ്യമാണ്.
രുചിയല്‍ മാത്രമല്ല പോഷക ഔഷധഗുണങ്ങളിലും മുന്‍പന്തിയിലാണ് ചക്ക. ഇത് കഴിച്ചാല്‍ ലഭിക്കുന്ന പത്ത് ഗുണങ്ങള്‍ അറിയുക.
1.പ്രമേഹം തടയും
ചക്കപ്പഴത്തിലെ വിറ്റാമിനുകളും ധാതുക്കളും പ്രമേഹരോഗികളുടെ ഗ്ലൂക്കോസ് ടോളറന്‍സ് മെച്ചപ്പെടുത്തും.കൂടാതെ ചക്കക്കുരു രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നു.
2.
ഊര്‍ജദായകം
ചക്കപ്പഴത്തിലെ സൂക്രോസ്, ഫ്രക്ടോസ് എന്നിവ എളുപ്പത്തില്‍ ദഹിച്ച് ശരീരത്തിന് ഊര്‍ജം പകരുന്നു. വേജിറ്റേറിയന്‍ മീറ്റ് എന്നും പേരുള്ള ചക്ക ഇരുമ്പിനാല്‍ സമ്പുഷ്ടമായതിനാല്‍ വിളര്‍ച്ചയ്ക്ക് പരിഹാരമാണ്.
3.
അര്‍ബുദത്തെ തടയും
കാന്‍സറിനു കാരണമാകുന്ന പോളിന്യൂക്ലിയേറ്റുകളെ ചക്കയിലെ ലിഗ്നിനുകള്‍ തടയും.
4.
ദഹനസഹായി
ചക്കയിലുള്ള നാരുകള്‍ ദഹനം മെച്ചപ്പെടുത്തും, മലബന്ധം തടയും. അള്‍സര്‍ തടയാനും ചക്ക ഫലപ്രദമാണ്.
5.
ഉറക്കക്കുറവിന്
ചക്കയിലെ മഗ്നീഷ്യം ഉറക്കക്കുറവ് മാറ്റുന്നു. 6.
എല്ലുകളുടെ ആരോഗ്യത്തിന്
ചക്കയിലെ കാല്‍സ്യം എല്ലുകള്‍ക്കും പല്ലുകള്‍ക്കും ബലം പകരുന്നു.അസ്ഥിസംബന്ധമായ അസുഖങ്ങള്‍ സന്ധി വാതം, ഒസ്ററിയോപോറോസിസ് എന്നിവ തടയാന്‍ സഹായകമാണ്.
7.
രക്തസമ്മര്‍ദം കുറയ്ക്കും
ചക്കയില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മര്‍ദ്ദം പരിധിക്കുള്ളില്‍ നിര്‍ത്താന്‍ സഹായിക്കുന്നു.
8.
കാഴ്ചശക്തി കൂട്ടും
ചക്ക വിറ്റാമിന്‍ എയുടെ കലവറയാണ്. ഇത് കാഴ്ച ശക്തി വര്‍ധിപ്പിക്കും. ഗ്ളൂക്കോമ, പേശികളുടെ നാശം എന്നിവ കുറയ്ക്കുകയും ചെയ്യും.
9.
ഹൃദയാരോഗ്യത്തിന്
ഹൃദയത്തിന് ആരോഗ്യം പകരുന്ന വിറ്റാമിനായ ബി 6 ചക്കയിലുണ്ട്. ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നതിനാലും ഇത് ഹൃദ്രോഗികള്‍ക്ക് ഉത്തമമാണ്,
10.
രോഗപ്രതിരോധം
വിറ്റാമിന്‍ സി കൊണ്ട് നിറഞ്ഞ ചക്ക രോഗപ്രതിരോധശേഷിയും വര്‍ധിപ്പിക്കും.

Write A Comment

 
Reload Image
Add code here