ഇനി കളര്‍ എക്‌സറേയും!

Fri,Jul 13,2018


വെല്ലിങ്ടണ്‍: ലോകത്തെ ആദ്യ കളര്‍, 3-ഡി എക്‌സറേ സംവിധാനം ഒരുക്കിയിരിക്കയാണ് ന്യൂസിലന്റിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. കളര്‍ എക്‌സറേ സംവിധാനത്തിലൂടെ ശരീര ഭാഗത്തിന്റെ കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ ലഭിക്കും. ഇതുവഴി ഡോക്ടര്‍മാര്‍ർക്ക് കൃത്യമായി രോഗനിര്‍ണയം നടത്താന്‍ സാധിക്കുമെന്ന് കളര്‍ എക്‌സറേ സംവിധാനം വികസിപ്പിച്ചെടുത്ത സിഇആര്‍എന്‍ പ്രസ്താവനയില്‍ അറിയിച്ചു.

സിഇആര്‍എന്‍ ടെക്‌നോളജി വികസിപ്പിച്ചിരിക്കുന്ന ക്യാമറ പോലെ പ്രവര്‍ത്തിക്കുന്ന മെഡിപിക്‌സ് സംവിധാനത്തിലൂടെ മനുഷ്യ ശരീരത്തിനുള്ളിലെ ഏറ്റവും ചെറിയ ഭാഗത്ത് സംഭവിച്ചിരിക്കുന്ന ക്ഷതങ്ങള്‍ വരെ വ്യക്തമായി കണ്ടെത്താന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്.

Write A Comment

 
Reload Image
Add code here