അമിത വണ്ണം കുറക്കാന്‍ മഞ്ഞള്‍ ചായ

Mon,Oct 01,2018


ഇന്ത്യന്‍ ഭക്ഷണങ്ങളിലെ അവിഭാജ്യ ഘടകമാണ് മഞ്ഞള്‍. ഭക്ഷണത്തിന് നിറവും രുചിയും നല്‍കുന്നു എന്നതിലുപരി മികച്ച ഔഷധം കൂടിയാണ് മഞ്ഞള്‍.
മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന വോളറ്റൈല്‍ ഓയിലുകള്‍, പൊട്ടാസ്യം, ഒമേഗാ-3 ഫാറ്റി ആസിഡ്, ലിനോലെനിക് ആസിഡ്, പ്രൊട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, ഫൈബറുകള്‍ എന്നിവയാണ് മഞ്ഞളിന്റെ ഔഷധമൂല്യത്തിന് കാരണം.
അലര്‍ജി തുമ്മല്‍, ചുമ എന്നിവയ്ക്ക് മഞ്ഞള്‍ അത്യുത്തമമാണെന്ന് നാം കേട്ടിട്ടുണ്ട്. എന്നാല്‍ അമിതഭാരത്തിനും വയര്‍ കുറക്കാനും മഞ്ഞള്‍ നല്ലതാണ്. ഇതിനായി 'ടര്‍മറിക് ടീ' അഥവാ 'മഞ്ഞള്‍ ചായ' ഉണ്ടാക്കി കുടിക്കുകയാണ് വേണ്ടത്. പേരില്‍ 'ചായ' ഉണ്ടെ ങ്കിലും ഈ മരുന്നില്‍ ചായപ്പൊടി ഉപയോഗിക്കില്ല
അല്‍പ്പം മഞ്ഞളും ഇഞ്ചിയും വെള്ളത്തിലിട്ട് തിളപ്പിക്കുക. തിളച്ചശേഷം ഗ്യാസ് ഓഫ് ചെയ്ത് ചൂടാറാന്‍ വെക്കാം. ഈ വെള്ളം എ്ല്ലാ ദിവസം കുടിക്കുന്നത് നല്ലതാണെന്ന് പറയപ്പെടുന്നു.
ഇഞ്ചിക്ക് പകരം പുതിനയോ, പട്ടയോ ഉപയോഗിക്കാം. മധുരം വേണമെന്നുള്ളവര്‍ക്ക് അല്‍പ്പം തേന്‍ ചേര്‍ത്തും ഈ മരുന്ന് കഴിക്കാം.
ഫാറ്റ് സെല്‍ പ്രോലിഫറേഷന്‍ ഒഴിവാക്കാന്‍ മഞ്ഞളിന്റെ ആന്റി ഇന്‍ഫ്ളമേറ്ററി കഴിവ് സഹായിക്കും. ബ്ലഡ് ഷുഗര്‍ ക്രമപ്പെടുത്താനും മഞ്ഞള്‍ സഹായിക്കും. മഞ്ഞളിലെ 'കുര്‍കുമിന്‍' എന്ന വസ്തുവാണ് കൊഴുപ്പിനെ അലിയിച്ചു കളയാന്‍ സഹായിക്കുന്നത്.
എന്നാല്‍ ഇത് അധികമായി കഴിക്കരുതും. എന്തും അധികമായാല്‍ നല്ലതല്ലെന്ന് ഓര്‍ക്കണം.

Write A Comment

 
Reload Image
Add code here