വ്യായാമവും ആരോഗ്യവും

Sun,Dec 23,2018


ആരോഗ്യം ഉണ്ടാക്കിയെടുക്കാനും തുടര്‍ന്നു നിലനിര്‍ത്തി കൊണ്ടുപോകാനും വ്യായാമം കൊണ്ട് സാധിക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.ഒട്ടും വ്യായാമം ചെയ്യുന്നില്ല എന്നത് ഒരു മോശപ്പെട്ട വാര്‍ത്തയാണ്.പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ വ്യായാമം കുറഞ്ഞു വരുന്നു. ജീവിത സൗകര്യം വര്‍ദ്ധിക്കുന്നതും അദ്ധ്വാനം കുറയുന്നതും കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

എ. വ്യായാമമില്ലായ്മ കൊണ്ടുള്ള ദോഷങ്ങള്‍ :

1. പേശിക്ക് ബലക്കുറവ്.
2. പൊണ്ണത്തടി.
3. ജോലിചെയ്യാനുള്ള കാര്യക്ഷമതയില്ലായ്മ.
4. ഉറക്കക്കുറവ്.
5. തുടര്‍ച്ചയായി ജോലി ചെയ്യാനുള്ള ശേഷിയില്ലായ്മ.
6. ക്ഷീണം,അലസത.
7. ഹൃദയ സംബണ്ഡമായ അസുഖങ്ങള്‍ .
8. പ്രമേഹം,കൊളസ്‌ട്രോള്‍ തുടങ്ങിയ അസുഖങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത.

ബി. ഹൃദയത്തിന്ന് വരുന്ന അസുഖങ്ങള്‍ :

കൊറോണറി ഹാര്‍ട്ട് ഡിസീസ്,രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടല്‍ ,കൊളസ്‌ട്രോളിന്റെ അളവ് കൂടല്‍ ,ഹൃദയാഘാതം തുടങ്ങിയവ.

സി. പ്രമേഹം:

പ്രമേഹം കണ്ണിന്റെ ഞരമ്പുകളെ ബാധിക്കുന്നു. കായ്ച്ചക്ക് തകരാര്‍ സംഭവിക്കുന്നു,വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു,കാലിലെ രക്തയോട്ടം കുറയുന്നു,കോശങ്ങള്‍ നശിക്കുന്നു.

ഡി.എല്ലിന്നുണ്ടാകുന്ന അസുഖങ്ങള്‍ :

എല്ലിന്റെ ദൃഢത കുറയും.
ഇ.മസിലിന് ഉണ്ടാകുന്ന അസുഖം :

മസിലിന്ന് ശോഷണം സംഭവിക്കും,മസിലിന്റെ ശക്തി കുറയും,മസിലിന്റെപ്രവര്‍ത്തനം 40വയസ്സ് മുതല്‍ കുറയും.

എഫ്. മാനസിക പ്രശ്‌നങ്ങള്‍ :

വ്യായാമം ചെയ്യുന്നവരെക്കാള്‍ ചെയ്യാത്തവരില്‍ 1.5ശതമാനം ഡിപ്രഷന്‍ കൂടുന്നു.മറവി രോഗം കൂടുന്നു,മാനസികാവസ്ഥയെ ബാധിക്കുന്നു.

വ്യായാമം കൊണ്ടുള്ള ഗുണങ്ങള്‍ :

1.വയര്‍ സംബന്ധമായ അസുഖങ്ങള്‍ കുറയുന്നു.
2. ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ വ്യത്യാസം ഉണ്ടാവുന്നു.
3.ഹൃദയമിടിപ്പ് ആരോഗ്യകരമായ അവസ്ഥയിലേക്ക് എത്തുന്നു.
4.രക്തസമ്മര്‍ദ്ധം കുറയുന്നു.
5.ഹൃദയ സംബന്ധമായ രോഗങ്ങള്‍ കുറയുന്നു.
6.എല്ലിന്റെ ശോഷീകരണം (ബലക്ഷയം)തടയുന്നു,വളര്‍ച്ച കൂടുന്നു.
7.പ്രമേഹം,പൊണ്ണത്തടി എന്നിവ നിയന്ത്രണ വിധേയമാകുന്നു .
8.കൊളസ്‌ട്രോള്‍ കുറയുന്നു.
9.ഹാര്‍ട്ട് അറ്റാക്ക് തടയുന്നു.
10.കുടലിലെ കാന്‍സര്‍ സാധ്യത ഇല്ലാതാക്കുനു.
11.ടെന്‍ഷനും ഭയപ്പാടും ഇല്ലാതാക്കുന്നു.
12.ശക്തിയും ഊര്‍ജ്ജസ്വലതയും കൂടുന്നു.
13.ശരീരത്തിന്റെ ബലം സന്തുലിതമാകുന്നു.
14.സുഖമായ ഉറക്കം ലഭിക്കുന്നു.
15.ശരീര സന്ധികള്‍ക്കും കശേരുക്കള്‍കും പേശീനാഡികള്‍ക്കും കൂടുതല്‍ ആയാസവും ബലവും സുഖവും കിട്ടുന്നു.
16.ശരീരത്തിന്നും മനസ്സിന്നും സുഖം കിട്ടുന്നു.
17.മറവി രോഗം കുറയ്ക്കുന്നു.
18.പ്രായം ചെന്നവര്‍ക്ക് ക്ഷീണവും തളര്‍ച്ചയും കുറയുകയും ശരീരത്തിന്നു ശക്തി കൂടുകയുംചെയ്യുന്നു.
19.നിത്യജീവിതത്തില്‍ പ്രസരിപ്പും പ്രസന്നതയും കൂടുന്നു.

കൗമാരക്കാര്‍ക്ക് :

പേശീപുഷ്ട്ടിയും ദൃഢതയും ഉണ്ടാകുന്നു.ശരീരത്തില്‍ അടിയുന്ന കൊഴുപ്പ് കുറയ്ക്കുന്നു.എല്ലിന്ന് ബലം കൂടുന്നത് കൊണ്ട് പിന്നീടുള്ള ജീവിതത്തില്‍ ഉപകാരപ്പെടുന്നു.രക്തസമ്മര്‍ദ്ദത്തിലുള്ള ക്രമീകരണം.

രോഗികള്‍ക്ക് :

വാതരോഗികള്‍ക്കും വികലാംഗര്‍ക്കും ഗുണം ചെയ്യും.പ്രമേഹ രോഗികള്‍ക്ക് ഇന്‍സുലിന്‍ ഉല്‍പാദി - പ്പിക്കപ്പെടുകയും ശരീരത്തിലെ ഗ്ലൂകോസ് നിയന്ത്രിതമാവുകയും ചെയ്യുന്നു.

ആന്തരിക ഗുണങ്ങള്‍ :

1.ഹൃദയത്തിലെ അറകള്‍ വികസിക്കും.
2.ഹാര്‍ട്ടിലെ മസിലിന്ന് ശക്തി കൂടും.
3.ബീറ്റ് ശക്തിയാകും.
4.രക്തചംക്രമണം നന്നായി നടക്കും.
5.ഹാര്‍ട്ട് റേറ്റ് കുറയും.
6.വ്യായാമം ചെയ്യുന്നവര്‍ക്ക് ചെയ്യാത്തവരെക്കാള്‍ രണ്ട് മടങ്ങ് കൂടുതലായിരിക്കും രക്തചംക്രമനം.
7.രക്ത കുഴലുകള്‍ക്ക് ഇലാസ്തികത കൂടും.
8.രക്തധമനികളില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് കുറയും.
9.ഹൈപ്പര്‍ ടെന്ഷന്‍ കുറയും.

ശ്വാസകോശത്തിന്ന് :

ഇതിന്റെ പ്രവര്‍ത്തനശേഷി കൂട്ടുന്നു,ഓക്‌സിജന്‍ വിതരണം കൂടും,കൂടുതല്‍ അദ്ധ്വാനിക്കാന്‍ സാധികും, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ശരേരത്തില്‍നിന്ന് ഒഴിവാകും,കൂടുതല്‍ അനറോബിക്ക് വ്യായാമം ചെയ്യാന്‍ കഴിയും.

മസിലുകള്‍ക്കും എല്ലുകള്‍ക്കും :

എല്ലിന്ന് നല്ല ശക്തിയും ഉറപ്പും ഉണ്ടാകുന്നു.വഴക്കവും ഇലാസ്തികതയും കിട്ടൂന്നു.മസിലിന്ന് വലിപ്പം കൂടും.മസിലിന്റെ ഘടനയില്‍ മാറ്റം ഉണ്ടാകും.മസിലിന്ന് കഴിവും ശേഷിയും കൂടും.ടെന്റനും ലിഗ് മെന്റിനും കൂടുതല്‍ ശക്തികിട്ടും.

ദഹന പ്രക്രിയ:

ഭക്ഷണത്തോടുള്ള അമിത ആസക്തി കുറയുന്നു.പോഷണം ലഭിക്കുന്നു.ശരീരത്തിന്റെ തൂക്കം കുറയുന്നു.ഇടയ്കിടെ ഭക്ഷണം കഴിക്കുന്ന പ്രവണത കുറഞ്ഞു ആവശ്യത്തിന്ന് ഭക്ഷണം കഴിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേരുന്നു.കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം കൂടിയാല്‍ കൂടുതല്‍ വ്യായാമം ആവശ്യമാണ്.

എങ്ങനെ നടക്കാം?

1. മസിലുപിടിക്കാതെ നടക്കണം. ശരീരം മുഴുവനായി അയച്ചിടണം. കൈകള്‍ രണ്ടും മുന്നോട്ടും പിന്നോട്ടും വീശിയാണു നടക്കേണ്ടത്. വേഗത്തില്‍ നടക്കുന്നവര്‍ 30 മിനിറ്റും സാവകാശം നടക്കുന്നവര്‍ ഒരു മണിക്കൂറും എങ്കിലും നടക്കണം.
2. കുടവയര്‍ ഉള്ളവര്‍ വയര്‍ ഉള്ളിലേക്കു പിടിച്ചാണ് നടക്കേണ്ടത്.
3. നടത്തം തുടങ്ങുന്നവര്‍ ആദ്യദിവസം തന്നെ വേഗത്തില്‍ 30 മിനിറ്റും നടക്കരുത്. സാവകാശം 10-20 മിനിറ്റ് നടന്നാല്‍ മതി. ക്രമേണ സമയവും വേഗവും കൂട്ടുക.
4. തൂക്കം പെട്ടെന്നു കുറയണമെന്ന് ആഗ്രഹിച്ചു നടക്കാനിറങ്ങുന്നവര്‍ 10-15 മിനിറ്റ് കൂടി അധികം നടക്കുക.
5. ഇയര്‍ ഫോണിലൂടെ പാട്ട് കേട്ടോ മൊബൈല്‍ ഫോണിലൂടെ സംസാരിച്ചോ നടക്കുന്നതുകൊണ്ട് ഉദ്ദേശിച്ച ഫലം ചെയ്യില്ല.
6. ട്രെഡ്മില്ലില്‍ കൂടുതല്‍ സ്പീഡ് എടുക്കുന്നത് ഓടുന്നതിനു തുല്യമാണ്. മെഷീന്‍ വാങ്ങുന്നവര്‍ പരസ്യം കണ്ട് അതില്‍ വീഴരുത്. നല്ല കമ്പനിയുടേതും ഗുണമേന്മയുള്ളതുമാണെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ വാങ്ങാവൂ. ട്രെഡ് മില്ലില്‍ വ്യായാമം ചെയ്യുമ്പോള്‍ ഇരുവശത്തുമുള്ള അഴികളില്‍ ബലമായി പിടിച്ചു കുനിഞ്ഞുനടക്കരുത്. ഇതു നടുവേദനയ്ക്കു കാരണമാവും.
7. കാഴ്ചക്കുറവ്, കേള്‍വിക്കുറവ്, കാല്‍വേദന, തലവദേന തുടങ്ങിയ പ്രശ്‌നങ്ങളുള്ളവര്‍ അമിതവേഗത്തില്‍ നടക്കുന്നത് വിപരീതഫലം സൃഷ്ടിച്ചേക്കാം. ഇത്തരക്കാര്‍ മറ്റു വല്ല വ്യായാമവും തിരഞ്ഞെടുക്കുന്നതാവും നല്ലത്.
8. കാലുകള്‍ ഉറപ്പിച്ചു ചവിട്ടിനടന്നാല്‍ മടമ്പിനു വേദനയുണ്ടാവും. സാധാരണ നടക്കാറുള്ളതുപോലെ നടക്കുക. കനംകുറഞ്ഞ സ്‌പോര്‍ട്‌സ് ഷൂവുകള്‍ ധരിച്ചു നടക്കുന്നത് ഉചിതമായിരിക്കും.
9. നടക്കുമ്പോള്‍ മൂക്കില്‍ കൂടി മാത്രം ശ്വാസം വിടാന്‍ ശ്രദ്ധിക്കുക. നടക്കാന്‍ തുടങ്ങും മുമ്പ് കൂടുതല്‍ വെള്ളം കുടിക്കരുത്. നടക്കുന്നതിന് 20-30 മിനിറ്റെങ്കിലും മുമ്പ് മാത്രം കുടിക്കുക (രാവിലെ എഴുന്നേല്‍ക്കുന്ന സമയം വെള്ളം കുടിക്കാം).
10. അരമണിക്കൂറാണ് നടക്കാന്‍ തീരുമാനിച്ചതെങ്കില്‍ ആ സമയം ആവുമ്പോഴേക്കും പൊടുന്നനെ നിര്‍ത്താതെ നടത്തത്തിന്റെ വേഗം കുറച്ച് വിശ്രമിക്കുക. ശേഷം മൂന്നുതവണ പാദഹസ്താസനം ചെയ്യുന്നത് നന്നാവും.

Write A Comment

 
Reload Image
Add code here