ഊർജത്തിനായി ഈ ഭക്ഷണങ്ങൾ കഴിക്കാം

Mon,Jan 14,2019


ചില ദിവസങ്ങളിൽ വയറു നിറയെ ഭക്ഷണം കഴിച്ചാലും ഉന്മേഷമുള്ളതായി അനുഭവപ്പെടാറില്ല. ഇതിനൊരു പരിഹാരമാണ് താഴെപ്പറയുന്ന ഭക്ഷണങ്ങൾ. നമ്മുടെ ശരീരത്തിലെ ഊർജത്തെ നിലനിർത്തി ഉന്മേഷം പ്രദാനം ചെയ്യുന്നതിൽ ഇവ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
ദൈനംദിന പ്രവർത്തനങ്ങൾക്കുള്ള ഊർജം നമുക്ക് ലഭിക്കുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിലൂടെയാണ്.
ചില ദിവസങ്ങളിൽ വയറു നിറയെ ഭക്ഷണം കഴിച്ചാലും ഉന്മേഷമുള്ളതായി അനുഭവപ്പെടാറില്ല. ഇതിനൊരു പരിഹാരമാണ് താഴെപ്പറയുന്ന ഭക്ഷണങ്ങൾ. നമ്മുടെ ശരീരത്തിലെ ഊർജത്തെ നിലനിർത്തി ഉന്മേഷം പ്രദാനം ചെയ്യുന്നതിൽ ഇവ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

മുട്ട

മുട്ടയുടെ മഞ്ഞക്കരു വിറ്റാമിൻ ബിയുടെ കലവറയാണ്. കൂടാതെ എല്ലിന്‍റേയും പല്ലിന്‍റേയും ബലം ഉറപ്പു വരുത്തുന്ന വിറ്റാമിൻ ഡിയും ഇതിൽ അടങ്ങിയിരിക്കുന്നു.

കോഫി

വളരെപ്പെട്ടെന്ന് ഊർജം പ്രദാനം ചെയ്യാൻ കഴിയുന്ന ഒരു ഭക്ഷ്യ പദാർഥമാണ് കോഫി. ക്ഷീണിച്ചു തളർന്നിരിക്കുന്നവർക്ക് പെട്ടെന്ന് ഊർജം പ്രദാനം ചെയ്യാൻ കോഫിയിലെ കഫീനു കഴിയും.

സോയാബീൻ

വിറ്റാമിൻ ബി കൊണ്ടു സമൃദ്ധമായ സോയാബീൻ ശരീരത്തിനു പല തരത്തിലും പ്രയോജനം ചെയ്യും. കോപ്പറും ഫോസ്ഫറസും ശരീരത്തിന് പ്രദാനം ചെയ്യാനും ഈ ഭക്ഷണത്തിനാകും.

വെള്ളം

ശരീരത്തിനു ഊർജം നൽകാൻ കഴിയുന്ന ഒന്നാണ് ശുദ്ധമായ വെള്ളം. നിർജലീകരണം ശരീരത്തിലെ ഊർജത്തെ നശിപ്പിക്കാൻ സാധ്യതയുണ്ട്. അത് ഇല്ലാതെയാക്കാൻ വെള്ളം കുടിക്കുന്നതിലൂടെ കഴിയും. ശരീരത്തിലെ മെറ്റബോളിസം നിലനിർത്താനും കഴിയും.

മത്തങ്ങാക്കുരു

പ്രോട്ടീൻ, മാംസ്യം, നാരുകൾ തുടങ്ങിയവയുടെ സ്രോതസാണ് മത്തങ്ങയുടെ കുരു. ഇതിലടങ്ങിയിരിക്കുന്ന മാംഗനീസ്, മഗ്നീഷ്യം, സിങ്ക് എന്നിവ ഊർജത്തിന്‍റെ ഉറവിടങ്ങളാണ്.

Write A Comment

 
Reload Image
Add code here