ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ചെയ്യേണ്ടത്...

Fri,Apr 26,2019


ഹൃദയത്തെ കാത്തുസൂക്ഷിക്കാനായി ചെയ്യാന്‍ ചില കാര്യങ്ങളിതാ..

ജങ്ക് ഫുഡിന് പകരം സ്വയം പാചകം
ജങ്ക് ഫുഡ് കഴിവതും ഒഴിവാക്കണം. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ഹോട്ടല്‍ ഭക്ഷണവും ഒഴിവാക്കുക. പകരം പച്ചക്കറികളും പഴങ്ങളും കൂടുതല്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക. പാചകം ഹോബിയാക്കുന്നത് ഹോട്ടല്‍ ഭക്ഷണം കുറയ്ക്കാന്‍ സഹായിക്കും. ഹോട്ടല്‍ സല്‍ക്കാരങ്ങള്‍ക്ക് പകരം പിക്‌നിക്കുകള്‍ പ്ലാന്‍ ചെയ്യുക. ഏവരും ഒരുമിച്ചുകൂടി ഭക്ഷണം പാചകം ചെയ്യുകയും അതാസ്വദിക്കുകയും ചെയ്യുന്നത് ജങ്ക് ഫുഡുകള്‍ കുറയ്ക്കാന്‍ സഹായിക്കും. കുട്ടികളെആഹാരം നിശ്ചിത സമയംകൊണ്ട് മാത്രമേ കഴിക്കുവാന്‍ പാടുള്ളൂ എന്ന് സമ്മതിപ്പിക്കണം. ഇതുകൊണ്ട് ഒരു പരിധിവരെ ഭക്ഷണം ചവച്ചരച്ച് കഴിക്കുവാനും കുട്ടി തയ്യാറാകുന്നു. ഇത് അമിതാഹാരത്തെ നിയന്ത്രിക്കുന്നു. ആഹാരത്തിനൊപ്പം വായിക്കുക, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക എന്നിവ കഴിവതും ഒഴിവാക്കണം.

കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക
കുടുംബത്തിലെ അംഗങ്ങള്‍ പരസ്പരം സംസാരിക്കുവാന്‍ സമയം കണ്ടെത്തെണം.ആരോഗ്യകരമായ ദാമ്പത്യജീവിതം ജീവിതത്തിന്റെ പിരിമുറുക്കം കുറയ്ക്കും എന്നു മാത്രമല്ല ആയുസ്സ് പ്രദാനം ചെയ്യുകയും ചെയ്യും.25-30 വയസ്സ് കഴിഞ്ഞ എല്ലാവരും ബി.പി., ഷുഗര്‍, കൊളസ്‌ട്രോള്‍ 5വര്‍ഷത്തിലൊരിക്കലെങ്കിലും പരിശോധിക്കണം. വ്യതിയാനം കണ്ടാല്‍ തീര്‍ച്ചയായും ഡോക്ടറുടെ സഹായം തേടണം.ഞാന്‍ സ്വയം ആരോഗ്യകരമായ ജീവിതരീതി പിന്‍തുടരും. അതുപോലെ തന്നെ എന്റെ പ്രിയപ്പെട്ടവരെയും അതിന് പ്രചോദിപ്പിക്കും. എന്ന് പ്രതിജ്ഞയെടുക്കുക.

മദ്യപാനസക്തി കുറയ്ക്കാന്‍ ശാരീരികവ്യായാമം
യുവാക്കളിലെ മദ്യപാനാസക്തിയും മയക്കുമരുന്നു ഉപയോഗവും വര്‍ധിക്കാന്‍ ഒരു കാരണം ശാരീരിക വിനോദങ്ങളിലേര്‍പ്പെടുന്നത് കുറഞ്ഞതാണ്. പണ്ട് കാലത്ത് ക്ലബുകള്‍ വഴിയും മറ്റും കായികപരിശീലനങ്ങളില്‍ ഏര്‍പെട്ടിരുന്നത് ഇന്ന് കുറഞ്ഞു. ഇന്ന് യുവാക്കളില്‍ കാണുന്ന തെറ്റായ പ്രവണതകള്‍ ഒരുതരത്തില്‍ ശാരീരിക വ്യായാമത്തിലൂടെയും, കളികളിലൂടെയും ഒരു പരിധിവരെ മാറ്റി എടുക്കാന്‍ സാധിക്കും. സ്‌കൂളുകളില്‍ കുട്ടികളുടെ ശാരീരിക ശിക്ഷണം, ആഹാരക്രമം മുതലായവ ഒരു പാഠ്യപദ്ധതിയാക്കി അതിന് തീര്‍ച്ചയായും പോയിന്റ് കൊടുക്കണം. ഉയര്‍ന്ന ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് തീര്‍ച്ചയായും ശാരീരികക്ഷമതയ്ക്കുള്ള പോയിന്റുകളും കൂടി പരിഗണിക്കണം. ഇത്തരത്തില്‍ കളികളിലും ശാരീരിക വ്യായാമങ്ങളിലും ഏര്‍പ്പെടുന്നത് ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. മറ്റ് ആന്തരികാവയവങ്ങളെ ആരോഗ്യമുള്ളതാക്കാനും പ്രമേഹം പോലുള്ളവ തടയാനും ശാരീരിക വ്യായാമങ്ങള്‍ കൊണ്ട് സാധിക്കും.എല്ലാവരും സ്വന്തമായി ഒരു തീരുമാനം എടുക്കണം. പുകവലി ഉപേക്ഷിക്കുക.എല്ലാ ദിവസവും പറ്റുമെങ്കില്‍ ആഴ്ചയില്‍ 45-60 മിനിറ്റ് വ്യായാമം ചെയ്യണം.

കാര്യങ്ങള്‍ സ്വയം ചെയ്യുക
വീട് വൃത്തിയാക്കുക, റുമുകളില്‍ സാധനങ്ങള്‍ അടുക്കും ചിട്ടയോടും കൂടി ക്രമീകരിക്കുക, മറ്റ് ആയാസകരമായ ജോലികള്‍ ചെയ്യുക എന്നിവ ശരീരത്തെ ഉന്മേഷമുള്ളതാക്കുകകയും ആവശ്യത്തിന് വ്യായാമം പ്രധാനം ചെയ്യുകയും ചെയ്യും. ഇത് വിനോദത്തിലൂടെ ആകുമ്പോള്‍ ടെന്‍ഷനും സ്‌ട്രെസ്സും മാറികിട്ടും. ഇത് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തും. വീടുകളില്‍ കളി കഴിഞ്ഞാല്‍ തന്റെ കളിസ്ഥലങ്ങളും കളിപ്പാട്ടങ്ങളും വൃത്തിയാക്കാനും അവ എടുത്തുവെയ്ക്കാനും കുട്ടികളെ നിര്‍ബന്ധിക്കണം. ഇത് പിന്നീട് ശീലമായി മാറും. മൊബൈല്‍ ഫോണ്‍ പോലുള്ളവയില്‍ നോക്കി ശരീരമനങ്ങാതെയിരിക്കുന്ന പുതുതലമുറയെ ഇത്തരം ശീലങ്ങളില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് ഏതെങ്കിലും ജോലി ചെയ്യിപ്പിക്കുന്നത്. 20 മിനിറ്റില്‍ കൂടുതല്‍ ഒരു സ്ഥലത്ത് വെറുതെ ഇരിക്കരുത് എന്നാണ് അലിഖിതനിയമം.ചെറിയ നടത്തം, ചെറിയ ജോലികള്‍ ചെയ്തുകൊണ്ടിരിക്കുക.

ഭക്ഷണ നിയന്ത്രണം
ഉപ്പ്, മധുരം എന്നിവയെ ഇന്ന് വൈറ്റ് പോയിസണ്‍ എന്നാണ് വിളിക്കുന്നത്. ഇത് കഴിവതും കുറയ്ക്കും (6 ആഴ്ചകള്‍ മാത്രമേ നമ്മുടെ നാക്കിന്റെ രുചി മാറ്റുവാന്‍ എടുക്കുകയുള്ളൂ) അച്ചാറും പപ്പടവും വിശേഷ അവസരങ്ങളില്‍ മാത്രമേ ഉപയോഗിക്കൂ. ശരിയായ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കും. സമീക്രതമായ ഭക്ഷണം. അതില്‍ ഇലക്കറികളും പഴവര്‍ഗ്ഗങ്ങളും. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മത്തി, അയല മുതലായ മത്സ്യങ്ങളും ഉള്‍പ്പെടുത്തും. അമിതമായ മദ്യപാനം നിര്‍ത്തുക, പാന്‍മസാല, പുകയില എന്നിവയുടെ ഉപയോഗം നിര്‍ത്തുക. ചൂടാക്കിയ എണ്ണയുടെ ഉപയോഗം നിര്‍ത്തുക, എണ്ണ ആവശ്യത്തിന് മാത്രം. വറുത്ത ആഹാരങ്ങള്‍ വിശേഷ അവസരങ്ങളിലേക്ക് മാറ്റിവെയ്ക്കുക. ചുവന്നമാംസം വിശേഷ അവസരങ്ങളില്‍ ഉപയോഗിക്കുകയുള്ളു അല്ലെങ്കില്‍ ആഴ്ചയിലോ മാസത്തിലോ മാത്രം. ഫുള്‍ ക്രീം തൈരിന് പകരം കൊഴുപ്പുകുറഞ്ഞ തൈര്, മോര് ഉപയോഗിക്കുക.

ടിവി കാണുമ്പോള്‍ പലഹാരങ്ങള്‍ കഴിക്കുന്നത് നിയന്ത്രിക്കുക
ടെലിവിഷന്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ എന്തെങ്കിലും കൊറിക്കുന്നത് ഇന്നത്തെ തലമുറയുടെ ശീലമാണ്. ഇത് പൊണ്ണത്തടിയുണ്ടാക്കുകയും കൊളസ്‌ടോള്‍ ഹൃദ്രോഗങ്ങള്‍ എന്നിവ വര്‍ധിപ്പിക്കുകയും ചെയ്യും. കുറേ സമയം ഒറ്റയിരിപ്പ് ഇരിക്കരുത്. കുറച്ചുസമയം എഴുന്നേറ്റ് നില്‍ക്കുകയോ നടക്കുകയോ ചെയ്യുക. ബേക്കറി സാധനങ്ങളും വറുത്ത പലഹാരങ്ങളും വീടുകളില്‍ സ്റ്റോക്ക് ചെയ്യുന്നത് നിറുത്തിയാല്‍ അവ കൊറിക്കുന്ന ശീലം ഒഴിവാക്കാം. ഇത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും.

Write A Comment

 
Reload Image
Add code here