പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ 2019-ലെ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കും - സോണിയാഗാന്ധി

Sat,Mar 10,2018


മുംബൈ:പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ 2019-ലെ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വ്യക്തമായ സൂചനനല്‍കി, മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. മുംബൈയില്‍ നടന്ന ഇന്ത്യാ ടുഡേ കോണ്‍ക്ലേവിലാണ് അവര്‍ ഇക്കാര്യം സൂചിപ്പിച്ചത്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ 2019-ലെ പൊതുതിരഞ്ഞെടുപ്പില്‍ റായ്ബറേലി മണ്ഡലത്തില്‍ മത്സരിക്കുമെന്ന് സോണിയ പറഞ്ഞു. മകള്‍ പ്രിയങ്കാഗാന്ധി വദ്ര രാഷ്ട്രീയപ്രവേശം നടത്തുമോ എന്നതിനെക്കുറിച്ച് അറിയില്ലെന്നും ഇക്കാര്യത്തില്‍ മകള്‍തന്നെ ഒരു നിലപാടിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സോണിയ പറഞ്ഞു. കേന്ദ്രത്തില്‍ അടുത്തതവണ കോണ്‍ഗ്രസ് അധികാരത്തിലേറുമെന്ന ആത്മവിശ്വാസമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'അച്ഛാ ദിന്‍' പ്രചാരണം ബി.ജെ.പി.യുടെ പഴയ 'ഇന്ത്യ തിളങ്ങുന്നു' പ്രചാരണംപോലെ തിരിച്ചടിക്കും. നടപ്പാക്കാന്‍ സാധിക്കാത്ത കാര്യങ്ങള്‍ പറഞ്ഞ് കോണ്‍ഗ്രസ് ഒരിക്കലും ജനങ്ങളെ പറ്റിക്കില്ല -സോണിയാഗാന്ധി പറഞ്ഞു. ജനാധിപത്യത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ക്കും സംവാദങ്ങള്‍ക്കും സ്ഥാനമുണ്ട്. അല്ലാതെ ഒരാള്‍ പറയുന്നതുമാത്രമാണ് ശരിയെന്നു കരുതാന്‍ പാടില്ല. പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയി പാര്‍ലമെന്ററി ജനാധിപത്യത്തിന് വിലകല്പിച്ചിരുന്നു -അവര്‍ പറഞ്ഞു. സ്വന്തം പരിമിതികള്‍ അറിയാവുന്നതുകൊണ്ടാണ് 2004-ല്‍ താന്‍ പ്രധാനമന്ത്രിപദമേറ്റെടുക്കാതിരുന്നതെന്നും സോണിയ പറഞ്ഞു. തന്നെക്കാള്‍ മികച്ച പ്രധാനമന്ത്രിയായിരിക്കും ഡോ. മന്‍മോഹന്‍ സിങ് എന്ന് ഉറപ്പായിരുന്നു. 2014-ലെ പരാജയത്തിനു കാരണം ഭരണവിരുദ്ധവികാരം മാത്രമായിരുന്നില്ല; അഴിമതിയെക്കുറിച്ചുള്ള സി.എ.ജി. റിപ്പോര്‍ട്ടുകള്‍ പ്രതിപക്ഷം ഊതിപ്പെരുപ്പിച്ചു. കൃത്യമായ വിപണനതന്ത്രം കോണ്‍ഗ്രസിനുണ്ടായിരുന്നില്ല. അതിനാല്‍, നരേന്ദ്രമോദിയുടെ പ്രചാരണതന്ത്രങ്ങളെ നേരിടാനായില്ല -അവര്‍ പറഞ്ഞു. രാഹുലിന് താന്‍ നിര്‍ദേശങ്ങള്‍ നല്‍കാറില്ല. പഴയകാലനേതാക്കളേയും യുവനേതാക്കളേയും ഒന്നിച്ചു കൊണ്ടുപോകാന്‍ രാഹുലിനു കഴിയും. രാഷ്ട്രീയ എതിരാളികളെ ഒതുക്കാന്‍ അവരെ കേസുകളില്‍ കുടുക്കുന്നത് ബി.ജെ.പി. സര്‍ക്കാരിന്റെ രീതിയാണെന്നും കാര്‍ത്തി ചിദംബരത്തിന്റെ അറസ്റ്റിനെ പരാമര്‍ശിച്ച് സോണിയ പറഞ്ഞു.

Other News

 • പെട്രോള്‍ ഡീസല്‍ വിലക്കയറ്റത്തെക്കുറിച്ച് ബിജെപി നേതാവിനോട് സംശയമുന്നയിച്ച ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം
 • പെട്രോളും, ഡീസിലും 35 - 40 രൂപയ്ക്ക് വില്‍ക്കാമെന്ന് ബാബാ രാംദേവ്; ബി.ജെ.പി ക്കു വേണ്ടി പ്രചാരണം നടത്തില്ലെന്നും പ്രഖ്യാപനം
 • പൊതുവേദിയില്‍ പ്രവര്‍ത്തകന്‍ ബിജെപി എംപിയുടെ കാല്‍ കഴുകി വെള്ളം കുടിച്ചു
 • ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വ കലാശാല വിദ്യാര്‍ത്ഥിയൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടത് വിദ്യാര്‍ത്ഥി യൂണിയനുകള്‍ തൂത്തുവാരി
 • ഗോവ മുഖ്യമന്ത്രി മനോഹര്‍പരീക്കറിനു പകരക്കാരനെ നിയമിക്കാന്‍ ബിജെപിയില്‍ ആലോചന
 • കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി വൈദികര്‍ സമരപ്പന്തലില്‍
 • നാല് വര്‍ഷം 9 കോടി കക്കൂസുകള്‍: സ്വച്ഛ ഭാരതം യാഥാര്‍ഥ്യമായെന്ന് മോഡി
 • സ്വച്ഛത ഹി സേവ (ശുചിത്വമാണ് സേവനം) പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൂലെടുത്ത് തൂവി ഉദ്ഘാടനം ചെയ്തു
 • അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ എട്ടു വര്‍ഷത്തിനു ശേഷം ഇടിവ്
 • ജമ്മുകശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ ബസ് മറിഞ്ഞ് 13 യാത്രക്കാര്‍ മരിച്ചു
 • കടം വാങ്ങിയ 200 രൂപയ്ക്ക് ലോട്ടറി ടിക്കറ്റെടുത്ത തൊഴിലാളിയെ ഭാഗ്യദേവത കടാക്ഷിച്ചു; ഇപ്പോള്‍ കോടീശ്വരന്‍
 • Write A Comment

   
  Reload Image
  Add code here