ബാങ്കുകളില്‍ നിന്ന് 50 കോടി രൂപയ്ക്കു മുകളില്‍ വായ്പ എടുക്കുന്നവരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ കൂടി ഇനി മുതല്‍ ശേഖരിക്കും

Sat,Mar 10,2018


ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് 50 കോടി രൂപയ്ക്കു മുകളില്‍ വായ്പ എടുക്കുന്നവരുടെ പൂര്‍ണ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ കൂടി ശേഖരിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കി. വായ്പ എടുത്ത ശേഷം ബാങ്കുകളെ കബളിപ്പിച്ച് രാജ്യം വിടുന്നത് തടയാനുള്ള നടപടിയുടെ ഭാഗമായിട്ടാണിത്. പുതിയ വായ്പാ അപേക്ഷകള്‍ ഇതുകൂടി ചേര്‍ത്ത് പരിഷ്‌കരിക്കുന്നതാണെന്ന് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി രാജീവ് കുമാര്‍ പറഞ്ഞു. നിലവില്‍ 50 കോടി രൂപയില്‍ കൂടുതല്‍ വായ്പ എടുത്തിട്ടുള്ളവരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ശേഖരിക്കാന്‍ 45 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
ബാങ്കിംഗ് മേഖല ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടിയെന്ന് രാജീവ് കുമാര്‍ അറിയിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ അടുത്തയിടെ നടന്ന 12,600 കോടിയുടെ ബാങ്ക് തട്ടിപ്പ് സംഭവം ഉള്‍പ്പെടെ സമീപകാലത്ത് നടന്ന വായ്പാ തട്ടിപ്പുകളുടെ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ നീക്കം ഉണ്ടായിരിക്കുന്നത്.
വായ്പാ കുടിശിക വരുത്തിയ ശേഷം രാജ്യം വിടാന്‍ ശ്രമിക്കുന്നവരെ അതിവേഗം കണ്ടെത്താന്‍ ഈ നടപടി സഹായകമാകുമെന്നാണ് പ്രതീക്ഷ. ബാങ്കുകള്‍ക്ക് ബന്ധപ്പെട്ട വ്യക്തികളെപ്പറ്റി കൃത്യമായ വിവരങ്ങള്‍ അന്വേഷണ ഏജന്‍സികളെ ധരിപ്പിക്കാനും ഇതുവഴി കഴിയും.

Other News

 • ബി.ജെ.പി ക്ക് ബദലൊരുക്കാന്‍ മൂന്നാം മുന്നണി സാധ്യതകളുമായി തെലുങ്കാന മുഖ്യമന്ത്രി രംഗത്ത്; കോണ്‍ഗ്രസിന്റെ മുന്നണി ശ്രമങ്ങള്‍ക്ക് തിരിച്ചടിയായേക്കും
 • കാലിത്തീറ്റ കുംഭകോണം: ലാലു കുറ്റക്കാരനെന്ന് സി ബി ഐ കോടതി
 • ആശുപത്രിയിൽ വൈദ്യുതിയില്ല; യുവതിയുടെ ഓപ്പറേഷൻ നടത്തിയത് ടോർച്ചിന്റെ വെളിച്ചത്തിൽ
 • ബി.ജെ.പി അധികാരക്കൊതി മൂത്ത കൗരവവരെപ്പോലെ, കോണ്‍ഗ്രസ് സത്യത്തിന്റെ പക്ഷത്തു നില്‍ക്കുന്ന പാണ്ഡവരാണെന്ന് രാഹുല്‍ ഗാന്ധി
 • വാഗ്ദാനങ്ങളൊന്നും പാലിച്ചില്ല; കേന്ദ്ര സര്‍ക്കാരിന് തൊട്ടതൊല്ലാം പിഴച്ചുവെന്ന് മന്‍മോഹന്‍ സിംഗ്‌
 • വ്യോമസേനയ്ക്കുവേണ്ടി ഇന്ത്യന്‍ എയര്‍ഫോഴ്‌സ് 324 തേജസ് വിമാനങ്ങള്‍ വാങ്ങും
 • എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിന്റെ കുറഞ്ഞ പെന്‍ഷന്‍ ഇരട്ടിയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം
 • ചന്ദ്രബാബു നായിഡുവിന്റെ പാര്‍ട്ടി എന്‍.ഡി.എ സഖ്യം വിടുന്നു
 • തിരുപ്പതി ക്ഷേത്രം ഭണ്ഡാരത്തില്‍ കാണിക്കായെത്തിയത് 25 കോടിയുടെ അസാധു നോട്ടുകള്‍; എന്തു ചെയ്യണമെന്നറിയാതെ അധികൃതര്‍
 • ഇന്ത്യയില്‍ അപമാനം നേരിട്ടെന്ന് പാക്ക് നയതന്ത്ര ഉദ്യോഗസ്ഥര്‍; ഇന്ത്യയിലെ ഹൈക്കമീഷണറെ പാക്കിസ്ഥാന്‍ തിരികെ വിളിച്ചു
 • പറക്കാനൊരുങ്ങുമ്പോള്‍ എന്‍ജിനില്‍ നിന്ന് പുക ഉയര്‍ന്നു; ഹൈദരാബാദിലേക്കുള്ള സ്പൈസ്‌ജെറ്റ് വിമാനം റദ്ദാക്കി
 • Write A Comment

   
  Reload Image
  Add code here