ടിടിവി ദിനകരന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു; പ്രഖ്യാപനം മാര്‍ച്ച് 15ന് മധുരയില്‍

Sun,Mar 11,2018


ചെന്നൈ : തമിഴ്‌നാട്ടില്‍ ഇതു പുതിയ രാഷ്ട്രീയപ്പിറവികളുടെ കാലം.
കമല്‍ ഹാസന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുകയും സൂപ്പര്‍ താരം രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി ഉടന്‍ വരാനിരിക്കുകയും ചെയ്യുന്ന ഘട്ടത്തില്‍ ആര്‍കെ നഗര്‍ എംഎല്‍എയും ശശികലയുടെ ബന്ധുവുമായ ടിടിവി ദിനകരന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ ഒരുങ്ങുന്നു.
അണ്ണാഡിഎംകെയെ വഞ്ചകരുടെ പിടിയില്‍നിന്ന് മോചിപ്പിക്കുന്നതിനാണ് പുതിയ രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് രൂപം നല്‍കുന്നത്. ഇത് സംബന്ധിച്ച പ്രഖ്യാപനം മാര്‍ച്ച് 15ന് മധുരയില്‍ നടത്തുമെന്നും ദിനകരന്‍ വ്യക്തമാക്കി. പാര്‍ട്ടിയുടെ പേരും പതാകയും അന്നേദിവസം ഒന്‍പത് മണിക്ക് പുറത്തുവിടും.
ജയലളിതയുടെ മരണ ശേഷം എ ഐ ഡി എം കെ രണ്ട് വിഭാഗങ്ങളായി പിരിഞ്ഞിരുന്നു. ഒ പി എസും ഇ പി എസും നേതൃത്വം നല്‍കുന്ന ഔദ്യോഗിക പക്ഷവും ശശികല നേതൃത്വം നല്‍കുന്ന വിമത പക്ഷവും എന്നിങ്ങനെയായിരുന്നു പാര്‍ട്ടി പിളര്‍ന്നത്.
എ ഐ എ ഡി എം കെയുടെ രണ്ടില ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയത് ഒ പി എസ്- ഇ പി എസ് പക്ഷത്തിനായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ തീരുമാനം കനത്ത തിരിച്ചടിയായിരുന്നു ശശികല പക്ഷത്തിനു നല്‍കിയത്. ഇതിനു പിന്നാലെയാണ് പുതിയ പാര്‍ട്ടി പ്രഖ്യാപനവുമായി ടി ടി വി ദിനകരന്‍ രംഗത്ത് എത്തിയിരിക്കുന്നത്.
തമിഴ്നാട്ടില്‍ ബജറ്റ് അവതരിപ്പിക്കുന്ന ദിവസമാണ് ദിനകരന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം.
അണ്ണാഡിഎംകെയുമായി തെറ്റിപിരിഞ്ഞ് ആര്‍കെ നഗറില്‍ സ്വതന്ത്ര്യനായി മത്സരിച്ച ദിനകരന്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു.

Other News

  • ഹിന്ദി ഹൃദയ ഭൂമിയില്‍ കാലിടറി ബി.ജെ.പി; കോണ്‍ഗ്രസിന് ഇത് തിരിച്ചു വരവിന്റെ കാലം, ഫൈനല്‍ ജയിക്കണമെങ്കില്‍ കടമ്പകള്‍ പലതും പിന്നിടണം
  • രാജസ്ഥാനിലും മധ്യപ്രദേശിലും സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് ബിഎസ്പിയുടെ പിന്തുണ
  • ജനവിധി വിനയപൂര്‍വം അംഗീകരിക്കുന്നുവെന്ന് മോഡി; കോണ്‍ഗ്രസിനെ അഭിനന്ദിക്കാനും മറന്നില്ല
  • രാജ്യത്തിന്റെ ഹൃദയത്തുടിപ്പ് കേള്‍ക്കാന്‍ പ്രധാനമന്ത്രി തയാറായില്ല, എന്തൊക്കെയാണ് ചെയ്യരുതെന്ന് പഠിപ്പിച്ചത് മോഡിയാണെന്ന് രാഹുല്‍
  • തെരഞ്ഞെടുപ്പു നടന്ന പല സംസ്ഥാനങ്ങളിലും എസ്.പി, എ.എ.പി, എന്‍.സി.പി പാര്‍ട്ടികളേക്കാള്‍ കൂടുതല്‍ വോട്ടു പിടിച്ച് 'നോട്ട'
  • മുന്‍ സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസിനെ റിസവര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിച്ചു
  • രാജസ്ഥാനില്‍ കോണ്‍ഗ്രസ് കേവല ഭൂരിപം ഉറപ്പാക്കി; മുഖ്യമന്ത്രിയായി അശോക് ഗെഹ്ലോട്ടിനെ അവരോധിക്കാന്‍ ധാരണയായെന്ന് റിപ്പോര്‍ട്ട്
  • മിസോറമില്‍ കോണ്‍ഗ്രസിന്റെ തുടര്‍ഭരണം അവസാനിച്ചു; മിസോറം നാഷണല്‍ ഫ്രണ്ടിന് ഭൂരിപക്ഷം
  • രാജസ്ഥാനില്‍ രണ്ട് മണ്ഡലങ്ങളില്‍ വിജയം ഉറപ്പിച്ച് സിപിഎം സ്ഥാനാര്‍ത്ഥികള്‍
  • പരാജയത്തിന്റെ ആഘാതം ഗുരുതരം; മാധ്യമങ്ങള്‍ക്ക് പിടികൊടുക്കാതെ ഒഴിഞ്ഞുമാറി മോഡിയും ബിജെപി നേതാക്കളും
  • വിജയ് മല്യയെ ഇന്ത്യയിലേക്കു നാടുകടത്തണമെന്ന് ബ്രിട്ടീഷ് കോടതി; കേന്ദ്ര സര്‍ക്കാരിനും അന്വേഷണ ഏജന്‍സികള്‍ക്കും നേട്ടം
  • Write A Comment

     
    Reload Image
    Add code here