തമിഴ്‌നാട്ടില്‍ ട്രക്കിംഗിനു പോയവര്‍ കാട്ടുതീയുടെ വലയത്തില്‍ അകപ്പെട്ടു; അഞ്ചു പേര്‍ മരിച്ചു, പലരെയും കാണാതായി, വ്യോമസേനയുടെ സഹായം തേടി

Sun,Mar 11,2018


മധുര: തേനിയിലെ ബോഡിക്കടുത്ത് കുറങ്ങണി മലയില്‍ കാട്ടൂതീയുടെ വലയത്തില്‍ ട്രക്കിംഗ് സംഘം അകപ്പെട്ടതിനെ തുടര്‍ന്ന് കുറഞ്ഞത് അഞ്ചു പേരെങ്കിലും മരിച്ചതായി വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. പലരെയും കാണാതായിട്ടുണ്ട്. ചെന്നൈ ആസ്ഥാനമായുള്ള ഒരു ട്രക്കിംഗ് ക്ലബ്ബാണ് പശ്ചിമഘട്ട മലനിരകളിലെ കുറങ്ങണിയില്‍ നിന്ന് ബോഡിയിലേക്ക് ട്രക്കിംഗ് ആസൂത്രണം ചെയ്തത്. വനംവകുപ്പ് അധികൃതരുടെ അനുമതി ഇവര്‍ നേടിയിരുന്നില്ല.
വെള്ളിയാഴ്ച രാത്രി ട്രക്കിംഗിനു പുറപ്പെട്ട 38 അംഗ സംഘം ശനിയാഴ്ച കേരളത്തിന്റെ പരിധിയിലുള്ള വനമേഖലയില്‍ എത്തിയിരുന്നു. കുറങ്ങണിയില്‍ നിന്ന് തമിഴ്‌നാട് ഭാഗത്തേക്കുള്ള ട്രക്കിംഗ് ഞായറാഴ്ച രാവിലെയാണ് ഇവര്‍ ആരംഭിച്ചത്. ബോഡിയില്‍ വൈകുന്നേരം എത്തിയ ശേഷം തേനിയില്‍ നിന്ന് ചെന്നൈയിലേക്ക് മടങ്ങാനായിരുന്നു പദ്ധതി.
പക്ഷേ, ഞായറാഴ്ച ഉച്ചകഴിഞ്ഞ് കാട്ടുതീ ഉള്ള മേഖലയില്‍ ഇവര്‍ എത്തപ്പെടുകയായിരുന്നു. വനത്തില്‍ നിന്ന് പരിക്കേറ്റ 16 പേരെ പുറത്തു കൊണ്ടുവരാന്‍ വനംവകുപ്പിന് കഴിഞ്ഞിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് തേനി ജില്ലാ ഭരണകൂടമാണ് വ്യോമസേനയുടെ സഹായം തേടിയിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനം മുഴുവനായി രക്ഷിപ്രവര്‍ത്തനത്തിന് വിനിയോഗിച്ചു വരികയാണെന്ന് തേനി കളക്ടര്‍ പല്ലവി ബല്‍ദേവ് പറഞ്ഞു.

Other News

 • കശ്മീരില്‍ ഏറ്റുമുട്ടലില്‍ നാല് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു
 • ജസ്റ്റിസ് കെ.എം ജോസഫിന്റെ സുപ്രീംകോടതി നിയമനം ഇനിയും വൈകും
 • വിമാനം വൈകുന്നതില്‍ പ്രതിഷേധിച്ച യാത്രക്കാരെ പുറത്താക്കാന്‍ ഫുള്‍ എ.സി പ്രവര്‍ത്തിപ്പിച്ച് പൈലറ്റിന്റെ ക്രൂരത
 • പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യം രാജിവെച്ചു
 • യുപിയില്‍ വീണ്ടും പശുവിഷയം ആരോപിച്ച് ജനക്കൂട്ടം ഒരാളെ അടിച്ചുകൊന്നു; മര്‍ദനമേറ്റ രണ്ടാമന്‍ ഗുരുതരാവസ്ഥയില്‍
 • മക്കള്‍ നീതി മയ്യത്തിന് ഉടന്‍ അംഗീകാരം ലഭിക്കുമെന്ന് കമല്‍ഹാസന്‍; തെരഞ്ഞെടുപ്പു കമ്മീഷനുമായി കൂടിക്കാഴ്ച നടത്തി
 • ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണം; ശുപാര്‍ശയില്‍ രാഷ്ട്രപതി ഒപ്പിട്ടു
 • കശ്മീരിൽ മെഹ്ബൂബ മുഫ്തി സർക്കാർ രാജി വെച്ചു; രാഷ്ട്രപതി ഭരണം വേണമെന്ന് ബിജെപി
 • കശ്മീരിൽ മെഹ്ബൂബ സർക്കാരിനുള്ള പിന്തുണ ബി.ജെ.പി പിൻവലിച്ചു
 • വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് ഹോട്ടലിൽ മുറിയെടുക്കാൻ ശ്രമിച്ച ചൈനീസ് പൗരൻ ബംഗാളിൽ പിടിയിൽ
 • പ്രധാനമന്ത്രി മൂന്നുകൊല്ലം മുമ്പ് ഒറീസക്കാര്‍ക്ക് നല്‍കിയ വാക്ക് പാലിക്കണമെന്ന് നേരിട്ട് കണ്ട് പറയാന്‍ യുവാവ് നടന്നുതീര്‍ത്തത് 1350 കിലോമീറ്റര്‍
 • Write A Comment

   
  Reload Image
  Add code here