മുംബൈയില്‍ മഹാ മാര്‍ച്ചിനെത്തിയ കര്‍ഷകര്‍ മാവോയിസ്റ്റുകളെന്ന് ബി.ജെ.പി എം.പി; കാരണം അവര്‍ പിടിക്കുന്നത് ചെങ്കൊടിയാണെന്ന്

Mon,Mar 12,2018


മുംബൈ: രാജ്യത്തെ ഇളക്കിമറിച്ച് മുംബൈയില്‍ അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ മഹാമാര്‍ച്ച് നടത്തുന്ന കര്‍ഷകരെ മാവോയിസ്റ്റുകളെന്ന് അഭിസംബോധന ചെയ്ത് ബി.ജെ.പി എം.പി പൂനം മഹാജന്‍. 'അര്‍ബന്‍ മാവോയിസ്റ്റ്' എന്നാണ് പൂനം കര്‍ഷകരെ വിളിച്ചത്.
'കര്‍ഷകര്‍ കമ്മ്യൂണിസ്റ്റുകളുടെ കൊടി പിടിച്ചിരിക്കുകയാണ്. നഗരത്തിലെ മാവോയിസ്റ്റുകള്‍ അവരെ ദുരുപയോഗം ചെയ്യുന്നു. ഇത് നഗര മാവോയിസമാണ്.' പൂനം ആരോപിച്ചു.
'മഹാരാഷ്ട്രയില്‍ ആദിവാസികള്‍ അര്‍ബന്‍ മാവോയിസത്തിന്റെ പിടിയിലാണ്. പൂനെയാണ് ഇതിന്റെ കേന്ദ്രം.' എന്നും അവര്‍ പറഞ്ഞിരുന്നു.
പരാമര്‍ശം വിശദീകരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇതില്‍ വിശദീകരിക്കാനൊന്നുമില്ലെന്നും അവരുടെ കൈകളിലെ ചെങ്കൊടികള്‍ തന്നെ തന്റെ ആരോപണത്തിന് തെളിവാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍ പൂനത്തിന്റെ പരാമര്‍ശത്തിനെതിരെ സി.പി.ഐ.എം നേതാവ് എം.ബി രാജേഷ് രംഗത്തുവന്നു. 'പോയി പത്രംവായിക്കൂ' എന്നാണ് രാജേഷ് പൂനത്തോടു പറഞ്ഞ മറുപടി.
ഈ മാസം ആറാം തീയ്യതിയാണ് അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നാസിക്കില്‍ നിന്നും കര്‍ഷകര്‍ ലോംഗ് മാര്‍ച്ച് ആരംഭിച്ചത്. 200 കിലോമീറ്ററുകളോളം താണ്ടിയാണ് വൃദ്ധരും സ്ത്രീകളുമടങ്ങുന്ന ഒരുലക്ഷത്തോളം കര്‍ഷകര്‍ മുംബൈയിലേക്ക് മാര്‍ച്ച് ചെയ്തത്.
മുംബൈ നഗരത്തില്‍ പ്രവേശിച്ച മാര്‍ച്ചിനെ നഗരവാസികള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. നഗരത്തിലേക്ക് പ്രവേശിച്ച ലോങ്മാര്‍ച്ചിനെ പാതക്കിരുവശവും നിന്ന് അഭിവാദ്യം ചെയ്താണ് മുംബൈ നിവാസികള്‍ സ്വീകരിച്ചത്.

Other News

  • കശ്മീരില്‍ ഏറ്റുമുട്ടലില്‍ നാല് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു
  • ജസ്റ്റിസ് കെ.എം ജോസഫിന്റെ സുപ്രീംകോടതി നിയമനം ഇനിയും വൈകും
  • വിമാനം വൈകുന്നതില്‍ പ്രതിഷേധിച്ച യാത്രക്കാരെ പുറത്താക്കാന്‍ ഫുള്‍ എ.സി പ്രവര്‍ത്തിപ്പിച്ച് പൈലറ്റിന്റെ ക്രൂരത
  • പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യം രാജിവെച്ചു
  • യുപിയില്‍ വീണ്ടും പശുവിഷയം ആരോപിച്ച് ജനക്കൂട്ടം ഒരാളെ അടിച്ചുകൊന്നു; മര്‍ദനമേറ്റ രണ്ടാമന്‍ ഗുരുതരാവസ്ഥയില്‍
  • മക്കള്‍ നീതി മയ്യത്തിന് ഉടന്‍ അംഗീകാരം ലഭിക്കുമെന്ന് കമല്‍ഹാസന്‍; തെരഞ്ഞെടുപ്പു കമ്മീഷനുമായി കൂടിക്കാഴ്ച നടത്തി
  • ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണം; ശുപാര്‍ശയില്‍ രാഷ്ട്രപതി ഒപ്പിട്ടു
  • കശ്മീരിൽ മെഹ്ബൂബ മുഫ്തി സർക്കാർ രാജി വെച്ചു; രാഷ്ട്രപതി ഭരണം വേണമെന്ന് ബിജെപി
  • കശ്മീരിൽ മെഹ്ബൂബ സർക്കാരിനുള്ള പിന്തുണ ബി.ജെ.പി പിൻവലിച്ചു
  • വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് ഹോട്ടലിൽ മുറിയെടുക്കാൻ ശ്രമിച്ച ചൈനീസ് പൗരൻ ബംഗാളിൽ പിടിയിൽ
  • പ്രധാനമന്ത്രി മൂന്നുകൊല്ലം മുമ്പ് ഒറീസക്കാര്‍ക്ക് നല്‍കിയ വാക്ക് പാലിക്കണമെന്ന് നേരിട്ട് കണ്ട് പറയാന്‍ യുവാവ് നടന്നുതീര്‍ത്തത് 1350 കിലോമീറ്റര്‍
  • Write A Comment

     
    Reload Image
    Add code here