ഐഎന്‍എക്‌സ് മീഡിയ കേസില്‍ കാര്‍ത്തി ചിദംബരത്തെ രണ്ടാഴ്ചത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

Mon,Mar 12,2018


ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ കാര്‍ത്തി ചിദംബരത്തിന്റെ ജാമ്യമില്ല.
കാര്‍ത്തി ചിദംബരത്തെ രണ്ടാഴ്ചത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടു.
ദല്‍ഹിയിലെ പട്യാല ഹൗസ് കോടതിയുടെയതാണ് ഉത്തരവ്. അദ്ദേഹം സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
നേരത്തെ, മാര്‍ച്ച് 12 വരെ കസ്റ്റഡിയില്‍ വയ്ക്കാന്‍ സിബിഐയ്ക്ക് കോടതി അനുമതി നല്‍കിയിരുന്നു. കേസില്‍ കാര്‍ത്തി ചിദംബരത്തിന്റെ ഇടപെടലിനെ സാധൂകരിക്കുന്ന കൂടുതല്‍ രേഖകള്‍ ലഭ്യമായിട്ടുണ്ടെന്ന സിബിഐയുടെ വാദം പരിഗണിച്ചാണ് കസ്റ്റഡിയില്‍ വിടാന്‍ കോടതി അനുമതി നല്‍കിയത്.
കേസിലെ മറ്റൊരു പ്രതിയായ കാര്‍ത്തി ചിദംബരത്തിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഭാസ്‌കരരാമന്റെ സാന്നിധ്യത്തില്‍ കാര്‍ത്തിയെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ഫെബ്രുവരി 16ന് ഭാസ്‌കര രാമനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു.
മാര്‍ച്ച് 22 വരെ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഫെബ്രുവരി 28നാണ് കാര്‍ത്തി ചിദംബരത്തെ ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുക്കുന്നത്.
അന്വേഷണസംഘവുമായി സഹകരിക്കാത്തതിനാല്‍ കാര്‍ത്തി ചിദംബരത്തെ നാര്‍ക്കോ ടെസ്റ്റിന് വിധേയനാക്കാന്‍ അനുമതി തേടി സിബിഐ കോടതിയെ സമീപിച്ചിട്ടുണ്ട്.
കാര്‍ത്തി ചിദംബരത്തിന്റെയും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഭാസ്‌കരരാമന്റെയും ഹര്‍ജി മാര്‍ച്ച് 15ന് കോടതി വീണ്ടും പരിഗണിക്കും. വിദേശത്തു നിന്നു നിയമവിരുദ്ധമായി 305 കോടി രൂപയുടെ നിക്ഷേപം നേടിയതുള്‍പ്പെടെ ഐഎന്‍എക്സ് മീഡിയ എന്ന മാധ്യമ സ്ഥാപനം നടത്തിയ ക്രമക്കേടുകള്‍ ഒതുക്കാന്‍ കോഴ വാങ്ങിയെന്നാണ് കാര്‍ത്തിക്കെതിരായ കേസ്. ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഫെബ്രുവരി 28ന് അറസ്റ്റ് നടന്നത്.

Other News

  • കര്‍ണ്ണാടക മുഖ്യമന്ത്രിയാകാന്‍ ബി എസ് യെദ്യൂരപ്പ ബിജെപി നേതാക്കള്‍ക്ക് 1800 കോടി നല്‍കിയെന്ന് കോണ്‍ഗ്രസ്; ഡയറിക്കുറിപ്പ് പുറത്ത്
  • ബി എസ് യെദ്യൂരപ്പയ്ക്കെതിരെ കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങള്‍ വ്യാജമെന്ന് ബിജെപി
  • 24 മണിക്കൂറിനിടെ ജമ്മുകശ്മീരില്‍ നാല് ഏറ്റുമുട്ടലുകളില്‍ ലഷ്‌കര്‍ കമാന്‍ഡര്‍ അടക്കം ഏഴ് ഭീകരരെ സൈന്യം വധിച്ചു
  • തിരഞ്ഞെടുപ്പ് ചട്ട ലംഘനം: നടൻ പ്രകാശ് രാജിനെതിരേ കേസെടുത്തു
  • അഡ്വാനിക്കും, മനോഹര്‍ ജോഷിക്കും സീറ്റില്ല; പഴയ പടക്കുതിരകള്‍ അണിയറയിലേക്കു മടങ്ങുന്നു, കരുത്തു കാട്ടി മോഡി - ഷാ കൂട്ടുകെട്ട്
  • യുപിയില്‍ മഹാസഖ്യം ബിജെപിയുടെ സീറ്റ് കുറയ്ക്കും
  • മോഡി വാരണാസിയില്‍, അഡ്വാനിക്കു പകരം ഗാന്ധിനഗറില്‍ അമിത് ഷാ, തിരുവനന്തപുരത്ത് കുമ്മനം; ബി.ജെ.പി ആദ്യ സ്ഥാനാര്‍ഥി പട്ടികയായി
  • യുപിയില്‍ മോഡി; തമിഴ്‌നാട്ടില്‍ രാഹുല്‍
  • സഖ്യങ്ങൾ ഉറപ്പിച്ച് ബിജെപി മുന്നോട്ട് ; സഖ്യങ്ങൾ ഉറപ്പിക്കാനാവാതെ കോൺഗ്രസ് വിയർക്കുന്നു
  • സംജുത്‌വാ ട്രെയിന്‍ സ്‌ഫോടന കേസ്; സ്വാമി അസീമാനന്ദ് ഉള്‍പ്പെടെ നാലു പേരെ കുറ്റവിമുക്തരാക്കി
  • പിഎന്‍ബി വായ്പാ തട്ടിപ്പ് കേസ് പ്രതി നീരവ് മോദി ലണ്ടനില്‍ അറസ്റ്റില്‍; വെസ്റ്റ് മിനിസ്റ്റര്‍ കോടതിയില്‍ ഹാജരാക്കും
  • Write A Comment

     
    Reload Image
    Add code here