കര്‍ഷക മഹാറാലിക്കുമുന്നില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ മുട്ടുമടക്കി; എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു; പ്രക്ഷോഭം പിന്‍വലിച്ചു

Mon,Mar 12,2018


മുംബൈ: ആറുദിവസമായി മഹാരാഷ്ട്ര സര്‍ക്കാരിനെ വിറപ്പിച്ച കര്‍ഷക സമരം ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് പിന്‍വലിച്ചു.
അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നാസിക്കില്‍ നിന്നാരംഭിച്ച കര്‍ഷക മഹാറാലി ഞായറാഴ്ചയാണ് മുംബൈയിലെത്തിയത്.
സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി റാലിയെ അഭിസംബോധന ചെയ്തിരുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ സമരനേതാക്കളും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് നടത്തിയ ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ കര്‍ഷകരുടെ മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കുന്നതായി ജലസേചന മന്ത്രി ഗിരീഷ് മഹാജന്‍ അറിയിച്ചതോടെയാണ് സമരം അവസാനിപ്പിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്.
കൃഷിഭൂമിക്ക് പട്ടയം നല്‍കുന്നതുള്‍പ്പെടെ കര്‍ഷക സംഘടന മുന്നോട്ടുവെച്ച അടിസ്ഥാന ആവശ്യങ്ങള്‍ നൂറുശതമാനവും അംഗീകരിക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചു.
സമരത്തിനായി ആറുദിവസമായി ഗ്രാമങ്ങളില്‍ നിന്ന് 200 ലേറെ കിലോമീറ്റര്‍ കാല്‍ നടയായി വന്ന കര്‍ഷകര്‍ക്ക് ത്ിരികെ പോകുന്നതിനായി പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ നടത്താമെന്നും സര്‍ക്കാര്‍ സമ്മതിച്ചു. ശനിയാഴ്ച രാത്രി നാസിക്കിലെ മുലിന്ദില്‍ നിന്നാണ് കര്‍ഷക റാലി ആരംഭിച്ചത്.
ഞായാറാഴ്ച മുംബൈയില്‍ എത്തിയ റാലിടെ ജനങ്ങള്‍ ഹര്‍ഷാരവങ്ങളോടെയാണ് വരവേറ്റത്.
പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ രാത്രിയാണ് മാര്‍ച്ച് രാത്രികാലത്തേക്ക് കിസാന്‍ സഭ മാറ്റിവെക്കുകയായിരുന്നു.
മഹാരാഷ്ട്ര സര്‍ക്കാരിന്റെ ആസ്ഥാനകേന്ദ്രമായ മുംബൈയിലെ വിധാന്‍ സഭ ഘെരാവോ ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കിസാന്‍ സഭ മാര്‍ച്ചുമായി മുംബൈയിലേക്ക് കാല്‍നടയായെത്തിയത്.
കര്‍ഷക ആത്മഹത്യകളിലേക്ക് നയിച്ച കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായും എഴുതി തള്ളുക, കര്‍ഷകര്‍ക്ക് ആശ്വാസംപകരുന്ന എംഎസ് സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുക, സര്‍ക്കാര്‍ പദ്ധതികള്‍ക്കായി ഏറ്റെടുത്ത കൃഷിഭൂമിക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക തുടങ്ങി ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രക്ഷോഭം.

Other News

 • പെട്രോള്‍ ഡീസല്‍ വിലക്കയറ്റത്തെക്കുറിച്ച് ബിജെപി നേതാവിനോട് സംശയമുന്നയിച്ച ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം
 • പെട്രോളും, ഡീസിലും 35 - 40 രൂപയ്ക്ക് വില്‍ക്കാമെന്ന് ബാബാ രാംദേവ്; ബി.ജെ.പി ക്കു വേണ്ടി പ്രചാരണം നടത്തില്ലെന്നും പ്രഖ്യാപനം
 • പൊതുവേദിയില്‍ പ്രവര്‍ത്തകന്‍ ബിജെപി എംപിയുടെ കാല്‍ കഴുകി വെള്ളം കുടിച്ചു
 • ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വ കലാശാല വിദ്യാര്‍ത്ഥിയൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടത് വിദ്യാര്‍ത്ഥി യൂണിയനുകള്‍ തൂത്തുവാരി
 • ഗോവ മുഖ്യമന്ത്രി മനോഹര്‍പരീക്കറിനു പകരക്കാരനെ നിയമിക്കാന്‍ ബിജെപിയില്‍ ആലോചന
 • കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി വൈദികര്‍ സമരപ്പന്തലില്‍
 • നാല് വര്‍ഷം 9 കോടി കക്കൂസുകള്‍: സ്വച്ഛ ഭാരതം യാഥാര്‍ഥ്യമായെന്ന് മോഡി
 • സ്വച്ഛത ഹി സേവ (ശുചിത്വമാണ് സേവനം) പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൂലെടുത്ത് തൂവി ഉദ്ഘാടനം ചെയ്തു
 • അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ എട്ടു വര്‍ഷത്തിനു ശേഷം ഇടിവ്
 • ജമ്മുകശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ ബസ് മറിഞ്ഞ് 13 യാത്രക്കാര്‍ മരിച്ചു
 • കടം വാങ്ങിയ 200 രൂപയ്ക്ക് ലോട്ടറി ടിക്കറ്റെടുത്ത തൊഴിലാളിയെ ഭാഗ്യദേവത കടാക്ഷിച്ചു; ഇപ്പോള്‍ കോടീശ്വരന്‍
 • Write A Comment

   
  Reload Image
  Add code here