അക്കൗണ്ട് മിനിമം ബാലന്‍സ്: എസ്ബിഐ പിഴ 75 ശതമാനം കുറച്ചു; ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യം; 25 കോടി ഉപഭോക്താക്കള്‍ക്ക് ഗുണം ലഭിക്കും

Tue,Mar 13,2018


മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) മിനിമം ബാലന്‍സിനുള്ള പിഴ വെട്ടിക്കുറച്ചു.
നേരത്തെ ഈടാക്കിയതില്‍ നിന്ന് 75 ശതമാനത്തിന്റെ കുറവാണു വരുത്തിയിരിക്കുന്നത്. മാറ്റം വരുത്തിയ നിരക്കുകള്‍ ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. പുതിയ തീരുമാനം 25 കോടി ഉപഭോക്താക്കള്‍ക്ക് പ്രയോജനകരമാകും.
മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ വന്‍തോതില്‍ ബാങ്ക് ഉപഭോക്താക്കളില്‍നിന്ന് പണം ഈടാക്കിയത് വന്‍തോതില്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഈ പ്രതിഷേധങ്ങള്‍ കണക്കിലെടുത്തും വിവിധ തുറകളില്‍ നിന്ന് അഭിപ്രായങ്ങള്‍ സ്വരൂപിച്ചുമാണ് ചാര്‍ജുകള്‍ വെട്ടിക്കുറക്കാന്‍ ബാങ്ക് തീരുമാനിച്ചത്.
മെട്രോകളിലും നഗരങ്ങളിലും പിഴ 50 രൂപയില്‍നിന്ന് 15 ആയാണു കുറച്ചിരിക്കുന്നത്. അര്‍ധ നഗരങ്ങളിലും ഗ്രാമങ്ങളിലും പിഴ 40ല്‍നിന്ന് 12 രൂപയായും കുറച്ചിട്ടുണ്ട്. പിഴയ്ക്കു പത്തു രൂപ ജിഎസ്ടി ഈടാക്കും.
മിനിമം ബാലന്‍സ് ഇല്ലെന്നതിന്റെ പേരില്‍ എട്ടുമാസം കൊണ്ട് 1,771 കോടി രൂപ ബാങ്കുകള്‍ ഈടാക്കിയതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ വലിയ തോതിലുള്ള വിമര്‍ശനവും ഉയര്‍ന്നു.
തങ്ങളുടെ ഉപഭോക്താക്കളില്‍ നിന്നുള്ള അഭിപ്രായങ്ങളും അവരുടെ വികാരങ്ങളും മാനിച്ചാണ് തങ്ങള്‍ നിരക്കുകളില്‍ കുറവു വരുത്തിയതെന്ന് എസ്ബിഐയുടെ റീട്ടെയില്‍ ആന്‍ഡ് ഡിജിറ്റല്‍ ബാങ്കിങ് മാനേജിങ് ഡയറക്ടര്‍ പി.കെ. ഗുപത പറഞ്ഞു.
ബാങ്കിന് 41 കോടി സേവിങ്‌സ് അക്കൗണ്ടുകളോടെ ശക്തമായ അടിത്തറയാണുള്ളത്. ഇതില്‍ 16 കോടി അക്കൗണ്ടുകള്‍ പിഎംജെഡിവൈ, ബിഎസ്ബിഡി വിഭാഗങ്ങളിലുള്ളവയും പെന്‍ഷന്‍കാര്‍, പ്രായപൂര്‍ത്തിയാകാത്തവര്‍, സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ഗുണഭോക്താക്കള്‍ തുടങ്ങിയവരുടേതാണ്. ഇതിനു പുറമേ 21 വയസു വരെയുള്ള വിദ്യാര്‍ഥികള്‍ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്.

Other News

  • കശ്മീരില്‍ ഏറ്റുമുട്ടലില്‍ നാല് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു
  • ജസ്റ്റിസ് കെ.എം ജോസഫിന്റെ സുപ്രീംകോടതി നിയമനം ഇനിയും വൈകും
  • വിമാനം വൈകുന്നതില്‍ പ്രതിഷേധിച്ച യാത്രക്കാരെ പുറത്താക്കാന്‍ ഫുള്‍ എ.സി പ്രവര്‍ത്തിപ്പിച്ച് പൈലറ്റിന്റെ ക്രൂരത
  • പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യം രാജിവെച്ചു
  • യുപിയില്‍ വീണ്ടും പശുവിഷയം ആരോപിച്ച് ജനക്കൂട്ടം ഒരാളെ അടിച്ചുകൊന്നു; മര്‍ദനമേറ്റ രണ്ടാമന്‍ ഗുരുതരാവസ്ഥയില്‍
  • മക്കള്‍ നീതി മയ്യത്തിന് ഉടന്‍ അംഗീകാരം ലഭിക്കുമെന്ന് കമല്‍ഹാസന്‍; തെരഞ്ഞെടുപ്പു കമ്മീഷനുമായി കൂടിക്കാഴ്ച നടത്തി
  • ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണം; ശുപാര്‍ശയില്‍ രാഷ്ട്രപതി ഒപ്പിട്ടു
  • കശ്മീരിൽ മെഹ്ബൂബ മുഫ്തി സർക്കാർ രാജി വെച്ചു; രാഷ്ട്രപതി ഭരണം വേണമെന്ന് ബിജെപി
  • കശ്മീരിൽ മെഹ്ബൂബ സർക്കാരിനുള്ള പിന്തുണ ബി.ജെ.പി പിൻവലിച്ചു
  • വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് ഹോട്ടലിൽ മുറിയെടുക്കാൻ ശ്രമിച്ച ചൈനീസ് പൗരൻ ബംഗാളിൽ പിടിയിൽ
  • പ്രധാനമന്ത്രി മൂന്നുകൊല്ലം മുമ്പ് ഒറീസക്കാര്‍ക്ക് നല്‍കിയ വാക്ക് പാലിക്കണമെന്ന് നേരിട്ട് കണ്ട് പറയാന്‍ യുവാവ് നടന്നുതീര്‍ത്തത് 1350 കിലോമീറ്റര്‍
  • Write A Comment

     
    Reload Image
    Add code here