ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമത്തില്‍ 9 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു; ആറുപേര്‍ക്ക് പരിക്കേറ്റു

Tue,Mar 13,2018


സുക്മ: ഛത്തീസ്ഗഡിലെ സുക്മയില്‍ നക്സലുകള്‍ നടത്തിയ ആക്രമണത്തില്‍ 9 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു.
ആറ് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്.
ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ കിസ്താരാം പ്രദേശത്ത് ചൊവ്വാഴ്ച രാവിലെ 11.30ഓടെയായിരുന്നു ആക്രമണം നടന്നത്.
സെന്‍ട്രല്‍ റിസര്‍വ് പോലീസിലെ 212-ാം ബറ്റാലിയനിലെ അംഗങ്ങളാണ് ആക്രമണത്തിനിരയായത്.
പെട്രോളിംഗ് നടത്തുകയായിരുന്ന സി.ആര്‍.പി.എഫ് സംഘത്തെ ലക്ഷ്യമിട്ട് നക്സലുകള്‍ ഐ.ഇ.ഡി സ്ഫോടനം നടത്തുകയായിരുന്നു. പരിക്കേറ്റവരെ ഹെലികോപ്റ്റര്‍ മാര്‍ഗം റായ്പൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കഴിഞ്ഞ ഏപ്രിലില്‍ ഏഴുവര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മാവോയിസ്റ്റ് ആക്രമണത്തില്‍ സുക്മയില്‍ 25 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു.
ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Other News

  • കശ്മീരില്‍ ഏറ്റുമുട്ടലില്‍ നാല് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു
  • ജസ്റ്റിസ് കെ.എം ജോസഫിന്റെ സുപ്രീംകോടതി നിയമനം ഇനിയും വൈകും
  • വിമാനം വൈകുന്നതില്‍ പ്രതിഷേധിച്ച യാത്രക്കാരെ പുറത്താക്കാന്‍ ഫുള്‍ എ.സി പ്രവര്‍ത്തിപ്പിച്ച് പൈലറ്റിന്റെ ക്രൂരത
  • പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യം രാജിവെച്ചു
  • യുപിയില്‍ വീണ്ടും പശുവിഷയം ആരോപിച്ച് ജനക്കൂട്ടം ഒരാളെ അടിച്ചുകൊന്നു; മര്‍ദനമേറ്റ രണ്ടാമന്‍ ഗുരുതരാവസ്ഥയില്‍
  • മക്കള്‍ നീതി മയ്യത്തിന് ഉടന്‍ അംഗീകാരം ലഭിക്കുമെന്ന് കമല്‍ഹാസന്‍; തെരഞ്ഞെടുപ്പു കമ്മീഷനുമായി കൂടിക്കാഴ്ച നടത്തി
  • ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണം; ശുപാര്‍ശയില്‍ രാഷ്ട്രപതി ഒപ്പിട്ടു
  • കശ്മീരിൽ മെഹ്ബൂബ മുഫ്തി സർക്കാർ രാജി വെച്ചു; രാഷ്ട്രപതി ഭരണം വേണമെന്ന് ബിജെപി
  • കശ്മീരിൽ മെഹ്ബൂബ സർക്കാരിനുള്ള പിന്തുണ ബി.ജെ.പി പിൻവലിച്ചു
  • വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് ഹോട്ടലിൽ മുറിയെടുക്കാൻ ശ്രമിച്ച ചൈനീസ് പൗരൻ ബംഗാളിൽ പിടിയിൽ
  • പ്രധാനമന്ത്രി മൂന്നുകൊല്ലം മുമ്പ് ഒറീസക്കാര്‍ക്ക് നല്‍കിയ വാക്ക് പാലിക്കണമെന്ന് നേരിട്ട് കണ്ട് പറയാന്‍ യുവാവ് നടന്നുതീര്‍ത്തത് 1350 കിലോമീറ്റര്‍
  • Write A Comment

     
    Reload Image
    Add code here