ബാങ്ക് അക്കൗണ്ടും, മൊബൈല്‍ നമ്പറും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി

Tue,Mar 13,2018


ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടും മൊബൈല്‍ നമ്പറും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സുപ്രീംകോടതി നീട്ടി. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 2018 മാര്‍ച്ച് 31 എന്ന സമയപരിധിയാണ് കോടതി നീട്ടി നല്‍കിയത്. ഇക്കഴിഞ്ഞ ഡിസംബറിലാണു കേന്ദ്രം കാലാവധി നീട്ടിയത്. എന്നാല്‍ ആധാറിനെ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ അന്തിമ വിധി വരും വരെ ബന്ധിപ്പിക്കല്‍ നിര്‍ബന്ധമാക്കരുതെന്നാണു കോടതി നിര്‍ദേശം. തത്കാല്‍ പാസ്‌പോര്‍ട്ടുകള്‍ക്ക് ഇപ്പോള്‍ ആധാര്‍ നിര്‍ബന്ധമാക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
മാര്‍ച്ച് 31നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ മൊബൈല്‍ നമ്പറും ബാങ്ക് അക്കൗണ്ടും അസാധുവാക്കപ്പെടുമെന്ന സര്‍വീസ് പ്രൊവൈഡര്‍മാരുടെയും വിവിധ ബാങ്കുകളുടെയും മുന്നറിയിപ്പിനിടെയാണ് സുപ്രീംകോടതി ഇടപെടല്‍. അതേസമയം വിവിധ സാമൂഹിക പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതു തുടരും.
ബാങ്ക് അക്കൗണ്ട്, മൊബൈല്‍ ഫോണ്‍ കണക്ഷന്‍ തുടങ്ങിയവയ്ക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കിയതിനെ ചോദ്യം ചെയ്തായിരുന്നു ഹര്‍ജികള്‍. സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചാണു കേസില്‍ അന്തിമ വിധി പറയുക.

Other News

  • കശ്മീരില്‍ ഏറ്റുമുട്ടലില്‍ നാല് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു
  • ജസ്റ്റിസ് കെ.എം ജോസഫിന്റെ സുപ്രീംകോടതി നിയമനം ഇനിയും വൈകും
  • വിമാനം വൈകുന്നതില്‍ പ്രതിഷേധിച്ച യാത്രക്കാരെ പുറത്താക്കാന്‍ ഫുള്‍ എ.സി പ്രവര്‍ത്തിപ്പിച്ച് പൈലറ്റിന്റെ ക്രൂരത
  • പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യം രാജിവെച്ചു
  • യുപിയില്‍ വീണ്ടും പശുവിഷയം ആരോപിച്ച് ജനക്കൂട്ടം ഒരാളെ അടിച്ചുകൊന്നു; മര്‍ദനമേറ്റ രണ്ടാമന്‍ ഗുരുതരാവസ്ഥയില്‍
  • മക്കള്‍ നീതി മയ്യത്തിന് ഉടന്‍ അംഗീകാരം ലഭിക്കുമെന്ന് കമല്‍ഹാസന്‍; തെരഞ്ഞെടുപ്പു കമ്മീഷനുമായി കൂടിക്കാഴ്ച നടത്തി
  • ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണം; ശുപാര്‍ശയില്‍ രാഷ്ട്രപതി ഒപ്പിട്ടു
  • കശ്മീരിൽ മെഹ്ബൂബ മുഫ്തി സർക്കാർ രാജി വെച്ചു; രാഷ്ട്രപതി ഭരണം വേണമെന്ന് ബിജെപി
  • കശ്മീരിൽ മെഹ്ബൂബ സർക്കാരിനുള്ള പിന്തുണ ബി.ജെ.പി പിൻവലിച്ചു
  • വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് ഹോട്ടലിൽ മുറിയെടുക്കാൻ ശ്രമിച്ച ചൈനീസ് പൗരൻ ബംഗാളിൽ പിടിയിൽ
  • പ്രധാനമന്ത്രി മൂന്നുകൊല്ലം മുമ്പ് ഒറീസക്കാര്‍ക്ക് നല്‍കിയ വാക്ക് പാലിക്കണമെന്ന് നേരിട്ട് കണ്ട് പറയാന്‍ യുവാവ് നടന്നുതീര്‍ത്തത് 1350 കിലോമീറ്റര്‍
  • Write A Comment

     
    Reload Image
    Add code here