എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് വിമാനങ്ങള്‍ നിലത്തിറക്കേണ്ടി വന്നു; ഇന്‍ഡിഗോ, ഗോ എയര്‍ വിമാന കമ്പനികള്‍ 65 സര്‍വീസുകള്‍ റദ്ദാക്കി

Tue,Mar 13,2018


മുംബൈ: തകരാറുള്ള എന്‍ജിനുകളുള്ള എ 320 നിയോ വിമാനങ്ങള്‍ നിലത്തിറക്കാന്‍ ഡയറ്കടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ബജറ്റ് വിമാന സര്‍വീസ് നടത്തുന്ന ഇന്‍ഡിഗോ, ഗോ എയര്‍ വിമാന കമ്പനികള്‍ 65 സര്‍വീസുകള്‍ റദ്ദാക്കി. ഇന്‍ഡിഗോയുടെ എട്ടും ഗോ എയറിന്റെ മൂന്നും വിമാനങ്ങളാണ് നിലത്തിറക്കിയത്. പ്രതിദിനം ആയിരം വിമാന സര്‍വീസ് നടത്തുന്ന ഇന്‍ഡിഗോ 47 സര്‍വീസുകള്‍ റദ്ദാക്കിയപ്പോള്‍, 230 സര്ഡവീസുകള്‍ നടത്തുന്ന ഗോ എയര്‍ 18 സര്‍വീസുകള്‍ വേണ്ടെന്നു വച്ചു.
ന്യൂഡല്‍ഹി, മുംബൈ, ചെന്നൈ, കോല്‍ക്കത്ത, ഹൈദരാബാദ്, ബെംഗ്ലൂരു, പാറ്റ്‌ന, ശ്രീനഗര്‍, ഭുവനേശ്വര്‍, അമൃത്‌സര്‍, ശ്രീനഗര്‍ തുടങ്ങിയ സ്ഥാലങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു. അഹമ്മദാബാദില്‍ നിന്ന് ലക്‌നോയിലേക്കു പുറപ്പെ#െട്ട ഇന്‍ഡിഗോ വിമാനം തിങ്കളാഴ്ച 40 മിനിറ്റ് പറന്ന ശേഷം എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് മടങ്ങേണ്ടി വന്ന സാഹചര്യത്തിലാണ് വ്യാപകമായ പരിശോധനയ്ക്ക് ഡയറക്ടറേറ്റ് തയാറായത്.
11 വിമാനങ്ങള്‍ റദ്ദാക്കിയത്. പല വിമാനത്താവളങ്ങളിലായി നൂറു കണക്കിന് യാത്രക്കാരെ ബുദ്ധിമുട്ടിച്ചു. യാത്രക്കാര്‍ക്ക് മറ്റേതെങ്കിലും വിമാനത്തില്‍ കൂടുതല്‍ ചാര്‍ജ് നല്‍കാതെ യാത്ര തുടരുകയോ, പിഴയൊന്നുമില്ലാതെ ടിക്കറ്റ് റദ്ദാക്കുകയോ ചെയ്യാമെന്ന് ഇന്‍ഡിഗോ അറിയിച്ചു.

Other News

 • കോണ്‍ഗ്രസിന് തിരിച്ചടി: ഛത്തീസ്ഗഡില്‍ മായാവതി അജിത് ജോഗിക്കൊപ്പം
 • ന്യൂഡല്‍ഹിയില്‍ നിന്ന് വാഷിംഗ്ടണിലേക്കു പറക്കാന്‍ വെറും 13,499 രൂപ; ബമ്പര്‍ ഓഫറുമായി ഐസ് ലാന്‍ഡിന്റെ 'വൗ' എയര്‍
 • ഇന്ത്യ - പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രിമാര്‍ ന്യൂയോര്‍ക്കില്‍ ചര്‍ച്ചയ്ക്ക്
 • ഇന്ധന വില വര്‍ധന വളരെ കൂടുതല്‍; ജനങ്ങള്‍ ബുദ്ധിമുട്ടുന്നു; തുറന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
 • പെട്രോള്‍ ഡീസല്‍ വിലക്കയറ്റത്തെക്കുറിച്ച് ബിജെപി നേതാവിനോട് സംശയമുന്നയിച്ച ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം
 • പെട്രോളും, ഡീസിലും 35 - 40 രൂപയ്ക്ക് വില്‍ക്കാമെന്ന് ബാബാ രാംദേവ്; ബി.ജെ.പി ക്കു വേണ്ടി പ്രചാരണം നടത്തില്ലെന്നും പ്രഖ്യാപനം
 • പൊതുവേദിയില്‍ പ്രവര്‍ത്തകന്‍ ബിജെപി എംപിയുടെ കാല്‍ കഴുകി വെള്ളം കുടിച്ചു
 • ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വ കലാശാല വിദ്യാര്‍ത്ഥിയൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടത് വിദ്യാര്‍ത്ഥി യൂണിയനുകള്‍ തൂത്തുവാരി
 • ഗോവ മുഖ്യമന്ത്രി മനോഹര്‍പരീക്കറിനു പകരക്കാരനെ നിയമിക്കാന്‍ ബിജെപിയില്‍ ആലോചന
 • കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി വൈദികര്‍ സമരപ്പന്തലില്‍
 • നാല് വര്‍ഷം 9 കോടി കക്കൂസുകള്‍: സ്വച്ഛ ഭാരതം യാഥാര്‍ഥ്യമായെന്ന് മോഡി
 • Write A Comment

   
  Reload Image
  Add code here