മൂന്നര പതിറ്റാണ്ട് ഇന്ത്യയില്‍ അധികൃതമായി തങ്ങിയ പാക്കിസ്ഥാനിയെ നാടുകടത്തി; ഇന്ത്യക്കാരിയായ ഭാര്യയും മക്കളും കണ്ണീരോടെ യാത്രാമൊഴിയോതി

Wed,Mar 14,2018


മുംബൈ: മുപ്പത്തേഴുവര്‍ഷമായി അനധികൃതമായി ഇന്ത്യയില്‍ താമസിച്ച പാക്കിസ്ഥാന്‍ പൗരനെ സ്വദേശത്തേക്ക് മടക്കി അയച്ചു.
പത്തുവയസുള്ളപ്പോള്‍ അറിയാതെ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ സിറാജ് ഖാന്‍ എന്ന പാക്കിസ്ഥാനിയെയാണ് 47-ാം വയസില്‍ മുംബൈ ആന്‍ടോപ് ഹില്‍ ഏരിയയിലെ താമസസ്ഥലത്തുനിന്ന് പോലീസ് ജന്മനാടായ പാക്കിസ്ഥാനിലേക്ക് കഴിഞ്ഞ 12 ന് കയറ്റി വിട്ടത്.
ദീര്‍ഘകാലത്തെ ഇന്ത്യന്‍ വാസത്തിനിടയില്‍ ഇന്ത്യക്കാരിയായ സാജിതയെയാണ് സിറാജ് ഖാന്‍ വിവാഹം ചെയ്തത്.
ഈ ബന്ധത്തില്‍ മൂന്നുകുട്ടികളുമുണ്ട്. അനധികൃതമായി ഇന്ത്യയില്‍ തങ്ങിയതിനെ തുടര്‍ന്ന് സിറാജ്കാനെതിരെ മുംബൈ പോലീസ് എടുത്ത കേസുകളുടെ തീര്‍പ്പെന്ന നിലയിലാണ് ഇയാളെ സ്വന്തം നാട്ടിലേക്ക് മടക്കി അയക്കാന്‍ തീരുമാനമായത്. അതുവരെ കസ്റ്റഡിയിലായിരുന്ന ഖാനെ പഞ്ചാബിലെ അമൃത്‌സറിലുള്ള അഠാരി അതിര്‍ത്തിയില്‍ റാഫി അഹമ്മദ് കിദ്വായ് മാര്‍ഗ് പോലീസ് സ്‌റ്റേഷനിലുള്ള ഒരു സംഘം കൊണ്ടുപോയി ആക്കുകയായിരുന്നുവെന്ന് സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ഭഗ്‌വത് ബന്‍സോദ് അറിയിച്ചു.
2104 ലാണ് ഖാനെ നാടുകടത്താന്‍ സവണ്‍മെന്റ് തീരുമാനിച്ചത്. എന്നാല്‍ മുംബൈ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇത് ഒരുമാസത്തേക്ക് സ്‌റ്റേ ചെയ്തിരുന്നു.നാടുകടത്തുന്നതുവരെ ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സിറാജ് ഖാന്റെ ഭാര്യ സാജിത ഖാനും കോടതിയെ സമീപിച്ചിരുന്നു.
ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിനായി സിറാജ് ഖാന്‍ സമര്‍പ്പിച്ച അപേക്ഷ തീരുമാനമാകാതെ വിദേശകാര്യവകുപ്പില്‍ ഉള്ളതായി നിരീക്ഷിച്ച കോടതി അന്തിമ തീര്‍പ്പു വരും വരെ ഇയാളെ കസ്റ്റഡിയില്‍ വയ്ക്കരുതെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. ഖാന് ഇന്ത്യന്‍ പൗരത്വം നിഷേധിച്ച വിദേശകാര്യ വകുപ്പ് ഇയാളെ നാടുകടത്താന്‍ തന്നെ ഒടുവില്‍ തീരുമാനമെടുക്കുകയായിരുന്നു. അതിര്‍ത്തിയിലെ റെയില്‍വെ സ്റ്റേഷന്‍ വരെ ഭര്‍ത്താവിനെ അനുഗമിച്ച വേര്‍പാടിനു മുമ്പായി അദ്ദേഹത്തനിനൊപ്പം നിന്ന് സെല്‍ഫി എടുത്തു.

Other News

 • പെട്രോള്‍ ഡീസല്‍ വിലക്കയറ്റത്തെക്കുറിച്ച് ബിജെപി നേതാവിനോട് സംശയമുന്നയിച്ച ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം
 • പെട്രോളും, ഡീസിലും 35 - 40 രൂപയ്ക്ക് വില്‍ക്കാമെന്ന് ബാബാ രാംദേവ്; ബി.ജെ.പി ക്കു വേണ്ടി പ്രചാരണം നടത്തില്ലെന്നും പ്രഖ്യാപനം
 • പൊതുവേദിയില്‍ പ്രവര്‍ത്തകന്‍ ബിജെപി എംപിയുടെ കാല്‍ കഴുകി വെള്ളം കുടിച്ചു
 • ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വ കലാശാല വിദ്യാര്‍ത്ഥിയൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടത് വിദ്യാര്‍ത്ഥി യൂണിയനുകള്‍ തൂത്തുവാരി
 • ഗോവ മുഖ്യമന്ത്രി മനോഹര്‍പരീക്കറിനു പകരക്കാരനെ നിയമിക്കാന്‍ ബിജെപിയില്‍ ആലോചന
 • കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി വൈദികര്‍ സമരപ്പന്തലില്‍
 • നാല് വര്‍ഷം 9 കോടി കക്കൂസുകള്‍: സ്വച്ഛ ഭാരതം യാഥാര്‍ഥ്യമായെന്ന് മോഡി
 • സ്വച്ഛത ഹി സേവ (ശുചിത്വമാണ് സേവനം) പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൂലെടുത്ത് തൂവി ഉദ്ഘാടനം ചെയ്തു
 • അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ എട്ടു വര്‍ഷത്തിനു ശേഷം ഇടിവ്
 • ജമ്മുകശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ ബസ് മറിഞ്ഞ് 13 യാത്രക്കാര്‍ മരിച്ചു
 • കടം വാങ്ങിയ 200 രൂപയ്ക്ക് ലോട്ടറി ടിക്കറ്റെടുത്ത തൊഴിലാളിയെ ഭാഗ്യദേവത കടാക്ഷിച്ചു; ഇപ്പോള്‍ കോടീശ്വരന്‍
 • Write A Comment

   
  Reload Image
  Add code here