മകളെ ക്രൂരമായി മാനഭംഗപ്പെടുത്തി കൊന്നവരെ തൂക്കിലേറ്റണമെന്ന് പിതാവ്; പ്രതിഷേധം ആളിക്കത്തുന്നു

Fri,Apr 13,2018


കശ്മീര്‍: എട്ടു വയസ്സുകാരിയെ അതിക്രൂരമായി കൂട്ട ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ കേസില്‍ പ്രതിഷേധം ആളിക്കത്തുന്നു.
സാമൂഹിക മാധ്യമങ്ങളിലും ജനരോഷം ശക്തമാവുകയാണ്. വ്യാഴാഴ്ച രാത്രി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തില്‍ ഡല്‍ഹിയില്‍ വന്‍ പ്രതിഷേധ കൂട്ടായ്മ നടന്നിരുന്നു.
തന്റെ മകളെ കൊന്നവരെ മരണം വരെ തൂക്കിലേറ്റണമെന്ന് ആസിഫയുടെ പിതാവ് ആവശ്യപ്പെട്ടു. മകളെക്കുറിച്ച് ഓര്‍ക്കാത്ത ദിവസങ്ങളില്ലെന്നും പിതാവ് വികാരാധീനനായി പറഞ്ഞു.
അവളുടെ മരണത്തിന് ഉത്തരവാദികള്‍ ആരായിരുന്നാലും അവരെ മരണം വരെ തൂക്കിലേറ്റണമെന്നും ആസിഫയുടെ പിതാവ് ആവശ്യപ്പെട്ടു.
12 വയസില്‍ താഴെയുള്ള കുരുന്നുകളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന നിയമം ഉണ്ടാക്കാന്‍ ആലോചിക്കുന്നുവെന്ന് വനിതാ, ശിശുക്ഷേമ വകുപ്പ് മന്ത്രി കൂടിയായ മനേകാ ഗാന്ധി പറഞ്ഞു. ആട്ടിടയ വിഭാഗത്തില്‍പെട്ട ബക്കല്‍ വാല സമുദായത്തിലെ പെണ്‍കുട്ടിയായ ആസിഫ കഴിഞ്ഞ ജനുവരി പത്തിനാണ് കത്വയില്‍ പീഡനത്തിന് ഇരയായത്. ആസിഫയെ മയക്കുമരുന്നു നല്‍കി ഉറക്കിയശേഷം ക്ഷേത്രത്തിനകത്തുവച്ച് നിരവധി ദിവസങ്ങളിലായി എട്ടു പേര്‍ ചേര്‍ന്നു ബലാത്സംഗം ചെയ്യുകയും പിന്നീട് കല്ല് കൊണ്ട് തലക്കിടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
കൊലപ്പെടുത്തുന്നതിനു തൊട്ടുമുമ്പും പെണ്‍കുട്ടിയെ അക്രമികള്‍ ക്രൂരമായി മാനഭംഗപ്പെടുത്തിയിരുന്നു.
മുസ്ലിം നാടോടി സമൂഹമായ ബക്കര്‍വാലകളെ രസന ഗ്രാമത്തില്‍ നിന്നും ഭയപ്പെടുത്തി ഓടിക്കുന്നതിനു വേണ്ടിയായിരുന്നു ഉയര്‍ന്ന ജാതിക്കാര്‍ എട്ടുവയസുകാരിയായ ആസിഫയെ ക്രൂര പീഡനത്തിനിരയാക്കിത്.
കുട്ടിയുടെ വീടിന് പുറകിലുള്ള വനപ്രദേശത്തെ ക്ഷേത്രപരിസരത്തായിരുന്നു ക്രൂരമായ പീഢനം നടന്നത്. റവന്യൂവകുപ്പില്‍ ഉദ്യോഗസ്ഥനായി വിരമിച്ച സഞ്ജി റാമും അയാളുടെ മകന്‍ വിശാല്‍ ഗംഗോത്രയും പ്രായപൂര്‍ത്തിയായിട്ടില്ലാത്ത മരുമകനും ചേര്‍ന്നായിരുന്നു ക്രൂരതയ്ക്ക് തുടക്കം കുറിച്ചത്.

Other News

 • 88 വസ്തുക്കളുടെ നികുതി പരിഷ്‌കരിച്ച് ജി.എസ്.ടി കൗണ്‍സില്‍; ടിവി, റഫ്രിജറേറ്റര്‍ തുടങ്ങിയവയുടെ വില കുറയും
 • രാഹുലിന്റെ ആലിംഗനം പോസ്റ്ററിലാക്കി കോണ്‍ഗ്രസ്; വെറുപ്പു കൊണ്ടല്ല, സ്‌നേഹിച്ചു ജയിക്കുമെന്ന് സന്ദേശം
 • ബിജെപിക്കെതിരേ വിശാല സഖ്യത്തിന് കോണ്‍ഗ്രസ് തയാറെടുക്കുന്നു; സംഘടന ബൂത്തുതലം മുതല്‍ ശക്തിപ്പെടുത്തും
 • പ്രതിപക്ഷ നേതാക്കള്‍ക്ക് അധികാരത്തോട് അന്ധമായ ഭ്രമം: രാഹുലിന്റ ആലിംഗന രഹസ്യം വെളിപ്പെടുത്തി മോദി
 • അവിശ്വാസ പ്രമേയത്തെ അനായാസം മോഡി സര്‍ക്കാര്‍ അതിജീവിച്ചു; പ്രതീക്ഷിച്ച വോട്ടു പോലും പ്രതിപക്ഷത്തിന് കിട്ടിയില്ല
 • കെ.എം.ജോസഫിന്റെ പേര് വീണ്ടും ശുപാര്‍ശ ചെയ്ത് സുപ്രീംകോടതി കൊളീജിയം
 • അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ രാഹുല്‍ മോഡിയ്ക്കടുത്തെത്തി ആലിംഗനം ചെയ്തു
 • കൂട്ടമായി സന്ദേശം അയക്കുന്ന സംവിധാനം വാട്ട്‌സ് ആപ്പ് നിയന്ത്രിച്ചു; നടപടി കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യപ്രകാരം
 • ഉയര്‍ന്ന ശമ്പളത്തിന് ജീവനക്കാരെ നിയമിച്ച് രാജ്യവ്യാപകമായി മോഷണം നടത്തുന്ന സംഘത്തലവന്‍ പിടിയില്‍
 • ഇന്ന് പാര്‍ലമെന്ററി ജനാധിപത്യത്തിലെ സുപ്രധാന ദിനമെന്ന് നരേന്ദ്ര മോഡി
 • മോഡി സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസം ചര്‍ച്ചചെയ്യുന്നു; സഭയില്‍ ബഹളം
 • Write A Comment

   
  Reload Image
  Add code here