ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ബലാത്സംഗക്കേസില്‍ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെംഗാറിനെ സിബിഐ അറസ്റ്റ് ചെയ്തു

Fri,Apr 13,2018


അലഹബാദ്: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ബലാത്സംഗക്കേസില്‍ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെംഗാറിനെ സിബിഐ അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച പുലര്‍ച്ചെ സിബിഐ സംഘം എംഎല്‍എയുടെ വീട്ടിലെത്തിയായിരുന്നു അറസ്റ്റ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ വ്യാഴാഴ്ച അര്‍ധരാത്രിയില്‍ വന്‍ പ്രതിഷേധമാണ് ഉണ്ടായത്. ഇതിന് പിന്നാലെയായിരുന്നു നടപടി.
സര്‍ക്കാരിനെതിരെ വിമര്‍ശനം ശക്തമായതിനെ തുടര്‍ന്ന് കുല്‍ദീപ് സിങിനെതിരെ യുപി പോലീസ് കേസെടുത്തിരുന്നു. സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു.
സംഭവത്തില്‍ സ്വമേധയാ കേസെടുത്ത കോടതി ആരോപണവിധേയനായ എംഎല്‍എയെ എന്തുകൊണ്ട് ഇനിയും അറസ്റ്റ് ചെയ്യുന്നില്ലെന്ന് സര്‍ക്കാരിനോട് ചോദിച്ചു. അറസ്റ്റിലായ കുല്‍ദീപ് സിങിനെതിരെ ബലാത്സംഗം, തട്ടിക്കൊണ്ട് പോകല്‍, ക്രിമിനല്‍ ഗൂഡാലോചന തുടങ്ങിയവയും പോസ്‌കോ നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജൂണില്‍ താന്‍ ബലാത്സംഗത്തിന് ഇരയായെന്ന് ചൂണ്ടിക്കാട്ടി ഉന്നാവ സ്വദേശിയായ 16കാരിയാണ് പരാതി നല്‍കിയത്. തനിക്ക് നീതി ലഭിച്ചില്ലെന്നാരോപിച്ച് പെണ്‍കുട്ടിയും പിതാവും മുഖ്യമന്ത്രി യോഗിആദിത്യനാഥിന്റെ വസതിയിലെത്തി ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. ഇതോടെയാണ് സംഭവം വാര്‍ത്തയായത്. ഇതിനിടെ പെണ്‍കുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുകയും ചെയ്തു.
തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം സംഭവം അന്വേഷിക്കുകയും ബുധനാഴ്ച രാത്രി പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് സിബിഐക്ക് വിടാന്‍ തീരുമാനമായത്.

Other News

 • അറ്റകുറ്റപ്പണി: ചൊവ്വാഴ്ച വൈകീട്ട് 5 മണി വരെ മുംബൈ വിമാനത്താവളം അടച്ചിടും
 • രാജ്യത്ത് ആദ്യമായി പെട്രോള്‍ വിലയെ പിന്നിലാക്കി ഡീസല്‍ വില മുന്നിലെത്തി
 • പുരുഷന്മാരുടെ വിവാഹപ്രായം 18 ആയി കുറക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രിംകോടതി തള്ളി; അഭിഭാഷകന് കാല്‍ലക്ഷം പിഴചുമത്തി
 • രൂപയുടെ മൂല്യം ഇടിയുന്നതു പിടിച്ചു നിറുത്താന്‍ 15 ബില്യണിലധികം ഡോളറിന്റെ അമേരിക്കന്‍ ട്രഷറി കടപ്പത്രങ്ങള്‍ ഇന്ത്യ വിറ്റു
 • കശ്മീരില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു; സ്‌ഫോടനത്തില്‍ നാട്ടുകാരായ അഞ്ചുപേര്‍ മരിച്ചു
 • തീവണ്ടി അപകടം: അമൃത്സറില്‍ വ്യാപക പ്രതിഷേധം പോലീസിനുനേരെ കല്ലേറ്
 • അമൃത്‌സര്‍ ട്രെയിന്‍ അപകടം: മരിച്ചവരുടെയും പരിക്കേറ്റവരുടെയും വസ്തുക്കള്‍ മോഷണം പോയതായി പരാതി
 • ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പ്- സ്ഥാനാര്‍ഥികളുടെ ആദ്യപട്ടിക ബി ജെ പി പുറത്തുവിട്ടു
 • 'മീ ടൂ' ആരോപിതന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു; പോലീസ് രക്ഷപ്പെടുത്തി
 • ചൈനയിലെ തടയണ തകരാന്‍ സാധ്യത: അരുണാചലും അസമും വെള്ളപ്പൊക്കഭീഷണിയില്‍
 • അമൃത്സറില്‍ ട്രാക്കില്‍ നിന്ന ജനക്കൂട്ടത്തിലേക്ക് ട്രെയിനിടിച്ച് കയറി 61 പേര്‍ മരിച്ചു
 • Write A Comment

   
  Reload Image
  Add code here