എട്ടു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്ന കേസ് ഒതുക്കാന്‍ സഞ്ജി റാം പിന്‍വലിച്ചത് 10 ലക്ഷം രൂപ

Sun,Apr 15,2018


ശ്രീനഗര്‍: കഠുവയില്‍ എട്ടു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്ന കേസ് ഒതുക്കാന്‍ പ്രധാന ആസൂത്രകന്‍ സഞ്ജി റാം തന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് പിന്‍വലിച്ചത് 10 ലക്ഷം രൂപയെന്ന് കണ്ടെത്തല്‍. കേസിലെ പ്രധാന തെളിവുകള്‍ നശിപ്പിച്ച പ്രാദേശിക പോലീസുദ്യോഗസ്ഥര്‍ക്കാണ് പിന്‍വലിച്ച തുകയുടെ ഒരു ഭാഗം നല്‍കിയത്. കേസ് ഒതുക്കിത്തീര്‍ക്കുന്നതിന് ഹിരാനഗറിലെ എസ്.ഐ, കേസ് ക്രൈംബ്രാഞ്ചിനു കൈമാറുന്നതിന് മുന്‍പുള്ള അന്വേഷണ ഉദ്യോഗസ്ഥന്‍ ആനന്ദ് ദത്ത എന്നിവര്‍ക്ക് നാലു മുതല്‍ അഞ്ചു ലക്ഷം രൂപവരെ നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്നുമാണ് വെളിപ്പെടുത്തല്‍. പണം ലഭിക്കുന്നതിനു മുന്‍പ് എസ്.ഐ. തെളിവു നശിപ്പിക്കാന്‍ ശ്രമിക്കുകയും കുറ്റവാളികളെ സംരക്ഷിക്കുന്നതിനുവേണ്ടി തെറ്റായ തെളിവുകള്‍ ഉണ്ടാക്കുകയും ചെയ്തു. തന്റെ സഹോദരി ത്രിപ്ത ദേവിയെ ഉപയോഗിച്ച് ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജിന് ഒന്നരലക്ഷം രൂപയും സഞ്ജി കൈമാറി. സഞ്ജി തന്റെ കൈയിലുണ്ടായിരുന്ന വലിയൊരു തുക ഒളിപ്പിച്ചുവെച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

Other News

  • യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത ശേഷം ക്ഷേത്രത്തില്‍ വച്ച് ചുട്ടുകൊന്നു
  • ജാര്‍ഖണ്ഡില്‍ ഒരു കുടുംബത്തിലെ ആറു പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
  • ഛത്തീസ്ഗഢില്‍ നക്‌സല്‍ ആക്രമണത്തില്‍ രണ്ട് ബി.എസ്.എഫ് സൈനികര്‍ കൊല്ലപ്പെട്ടു
  • വാര്‍ഷിക ഫീസ് 2500 രൂപ, സൗജന്യമായി ഇരുചക്ര വാഹനം, ലാപ്‌ടോപ്; വിദ്യാര്‍ഥികളെ ആകര്‍ഷിക്കുവാന്‍ എന്‍ജിനിയറിംഗ് കോളജുകള്‍ മത്സരിക്കുന്നു
  • ഹിന്ദു പാക്കിസ്ഥാന്‍ പരാമര്‍ശം: തരൂരിനോട് അടുത്തമാസം ഹാജരാകണമെന്ന് കോടതി
  • തെരഞ്ഞെടുപ്പുകഴിഞ്ഞ് അധികാരത്തില്‍ വരാന്‍പോകുന്നത് മതേതര ജനാധിപത്യ സര്‍ക്കാര്‍-സീതാറാം യെച്ചൂരി
  • മോക് ഡ്രില്ലിനായി കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് പരിശീലകന്‍ തള്ളിയിട്ട പെണ്‍കുട്ടിക്ക് ദാരുണാന്ത്യം
  • 'ഹിന്ദു പാക്കിസ്ഥാന്' ബി.ജെ.പി ശ്രമിക്കുമെന്ന് ശശി തരൂരിന്റെ പ്രസ്താവന വിവാദമാകുന്നു
  • ബംഗ്ലാദേശ് സര്‍ക്കാരിനെതിരെ വാര്‍ത്താ സമ്മേളനം നടത്താനെത്തിയ ബ്രിട്ടീഷ് എംപിയെ ഇന്ത്യ തിരിച്ചയച്ചു
  • ഇന്‍ഡിഗോ വിമാനങ്ങള്‍ നേര്‍ക്കുനേര്‍; കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്
  • സ്വകാര്യ ഭാഗത്ത് മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച നൈജീരിയന്‍ യുവതി കൊല്‍ക്കത്ത വിമാനത്താവളത്തില്‍ പിടിയില്‍
  • Write A Comment

     
    Reload Image
    Add code here