എട്ടുവയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ബിജെപി നേതൃത്വത്തെ വെട്ടില്ലാക്കി രാജിവെച്ച മന്ത്രി; റാലിയില്‍ പങ്കെടുത്തത് പാർട്ടി പറഞ്ഞിട്ട്‌

Sun,Apr 15,2018


ശ്രീനഗർ: കഠുവയിൽ എട്ടുവയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ കശ്മീരിലെ ബിജെപി നേതൃത്വത്തെ വെട്ടില്ലാക്കി രാജിവെച്ച മന്ത്രി ചന്ദര്‍ പ്രകാശ് ഗംഗയുടെ വെളിപ്പെടുത്തല്‍. കഠുവ പീഡനക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഹിന്ദു ഏകതാ മഞ്ചിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ റാലിയില്‍ താന്‍ പങ്കെടുത്തത് ബിജെപി നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നുവെന്നും സംഭവം വിവാദമായതിനെ തുടര്‍ന്ന് തന്നെ ബലിയാടാക്കുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ജമ്മു-കശ്മീർ ബിജെപി പ്രസിഡന്റ് സത് ശര്‍മയാണ് റാലിയില്‍ പങ്കെടുക്കാന്‍ തനിക്ക് നിര്‍ദേശം നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയുടെ അഭിമാനം സംരക്ഷിക്കാന്‍ തന്റെ രാജി അനിവാര്യമായിരുന്നു. എനിക്ക് അതില്‍ സന്തോഷം മാത്രമേ ഉള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതികളെ പിന്തുണയ്ക്കാനായി രൂപവത്കരിച്ച ഹിന്ദു ഏക്താ മഞ്ച് എന്ന സംഘടന മാര്‍ച്ചില്‍ നടത്തിയ റാലിയിലാണ് മന്ത്രിമാരായ ലാല്‍ സിങ്, ചന്ദര്‍ പ്രകാശ് ഗംഗ എന്നിവര്‍ പങ്കെടുത്തത്. ചന്ദര്‍ പ്രകാശ് വ്യവസായവും ലാല്‍ സിങ് വനംവകുപ്പുമാണ് കൈകാര്യംചെയ്തിരുന്നത്.

Other News

  • കര്‍ണ്ണാടക മുഖ്യമന്ത്രിയാകാന്‍ ബി എസ് യെദ്യൂരപ്പ ബിജെപി നേതാക്കള്‍ക്ക് 1800 കോടി നല്‍കിയെന്ന് കോണ്‍ഗ്രസ്; ഡയറിക്കുറിപ്പ് പുറത്ത്
  • ബി എസ് യെദ്യൂരപ്പയ്ക്കെതിരെ കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങള്‍ വ്യാജമെന്ന് ബിജെപി
  • 24 മണിക്കൂറിനിടെ ജമ്മുകശ്മീരില്‍ നാല് ഏറ്റുമുട്ടലുകളില്‍ ലഷ്‌കര്‍ കമാന്‍ഡര്‍ അടക്കം ഏഴ് ഭീകരരെ സൈന്യം വധിച്ചു
  • തിരഞ്ഞെടുപ്പ് ചട്ട ലംഘനം: നടൻ പ്രകാശ് രാജിനെതിരേ കേസെടുത്തു
  • അഡ്വാനിക്കും, മനോഹര്‍ ജോഷിക്കും സീറ്റില്ല; പഴയ പടക്കുതിരകള്‍ അണിയറയിലേക്കു മടങ്ങുന്നു, കരുത്തു കാട്ടി മോഡി - ഷാ കൂട്ടുകെട്ട്
  • യുപിയില്‍ മഹാസഖ്യം ബിജെപിയുടെ സീറ്റ് കുറയ്ക്കും
  • മോഡി വാരണാസിയില്‍, അഡ്വാനിക്കു പകരം ഗാന്ധിനഗറില്‍ അമിത് ഷാ, തിരുവനന്തപുരത്ത് കുമ്മനം; ബി.ജെ.പി ആദ്യ സ്ഥാനാര്‍ഥി പട്ടികയായി
  • യുപിയില്‍ മോഡി; തമിഴ്‌നാട്ടില്‍ രാഹുല്‍
  • സഖ്യങ്ങൾ ഉറപ്പിച്ച് ബിജെപി മുന്നോട്ട് ; സഖ്യങ്ങൾ ഉറപ്പിക്കാനാവാതെ കോൺഗ്രസ് വിയർക്കുന്നു
  • സംജുത്‌വാ ട്രെയിന്‍ സ്‌ഫോടന കേസ്; സ്വാമി അസീമാനന്ദ് ഉള്‍പ്പെടെ നാലു പേരെ കുറ്റവിമുക്തരാക്കി
  • പിഎന്‍ബി വായ്പാ തട്ടിപ്പ് കേസ് പ്രതി നീരവ് മോദി ലണ്ടനില്‍ അറസ്റ്റില്‍; വെസ്റ്റ് മിനിസ്റ്റര്‍ കോടതിയില്‍ ഹാജരാക്കും
  • Write A Comment

     
    Reload Image
    Add code here