തീര്‍ഥാടക സംഘത്തെക്കാണാന്‍ പോയ നയതന്ത്ര പ്രതിനിധിയോട് മടങ്ങിപ്പോകാന്‍ പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടുവെന്ന് ഇന്ത്യ

Sun,Apr 15,2018


ന്യൂഡല്‍ഹി: പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്ന സിഖ് തീര്‍ഥാടകരെ കാണാന്‍ ശ്രമിച്ച ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളെ തടഞ്ഞ പാക് നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ. തീര്‍ഥാടക സംഘത്തെക്കാണാന്‍ പാകിസ്ഥാനിലെ ഗുരുദ്വാരയിലേക്കുപോയ നയതന്ത്ര പ്രതിനിധിയോട് മടങ്ങിപ്പോകാന്‍ പാകിസ്ഥാന്‍ ആവശ്യപ്പെട്ടുവെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.

1800 സിഖ് തീര്‍ഥാടകര്‍ ഉള്‍പ്പെട്ട സംഘമാണ് ഏപ്രില്‍ 12 മുതല്‍ പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്നത്. തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് സന്ദര്‍ശനം. അതിനിടെ വ്യക്തമായ മര്യാദകേടാണ് പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. നയതന്ത്ര ബന്ധം സംബന്ധിച്ച വിയന്ന കണ്‍വെന്‍ഷനിലെ ധാരണകളുടെ ലംഘനമാണിതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.

നയതന്ത്ര പ്രതിനിധികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ പ്രശ്‌നം. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ കഴിഞ്ഞ ദിവസം പാക് അധികൃതര്‍ മടക്കിയയച്ചതെന്ന് ഇന്ത്യ വ്യക്തമാക്കി. ഏപ്രില്‍ 12 ന് വാഗാ റെയില്‍വെ സ്റ്റേഷനില്‍വച്ചും ഏപ്രില്‍ 14 ന് പാകിസ്താനിലെ ഗുരുദ്വാരയില്‍വച്ചും തീര്‍ഥാടകരെ കാണാന്‍ ശ്രമിച്ച ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളെയാണ് പാകിസ്താന്‍ തടഞ്ഞത്

Other News

  • മധ്യപ്രദേശില്‍ 114 സീറ്റുനേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷി; ബിഎസ്പി പിന്തുണ കോണ്‍ഗ്രസിന്
  • ഹിന്ദി ഹൃദയ ഭൂമിയില്‍ കാലിടറി ബി.ജെ.പി; കോണ്‍ഗ്രസിന് ഇത് തിരിച്ചു വരവിന്റെ കാലം, ഫൈനല്‍ ജയിക്കണമെങ്കില്‍ കടമ്പകള്‍ പലതും പിന്നിടണം
  • തെലങ്കാനയില്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ; വ്യാഴാഴ്ച സത്യപ്രതിജ്ഞ
  • രാജസ്ഥാനിലും മധ്യപ്രദേശിലും സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് ബിഎസ്പിയുടെ പിന്തുണ
  • ജനവിധി വിനയപൂര്‍വം അംഗീകരിക്കുന്നുവെന്ന് മോഡി; കോണ്‍ഗ്രസിനെ അഭിനന്ദിക്കാനും മറന്നില്ല
  • രാജ്യത്തിന്റെ ഹൃദയത്തുടിപ്പ് കേള്‍ക്കാന്‍ പ്രധാനമന്ത്രി തയാറായില്ല, എന്തൊക്കെയാണ് ചെയ്യരുതെന്ന് പഠിപ്പിച്ചത് മോഡിയാണെന്ന് രാഹുല്‍
  • തെരഞ്ഞെടുപ്പു നടന്ന പല സംസ്ഥാനങ്ങളിലും എസ്.പി, എ.എ.പി, എന്‍.സി.പി പാര്‍ട്ടികളേക്കാള്‍ കൂടുതല്‍ വോട്ടു പിടിച്ച് 'നോട്ട'
  • മുന്‍ സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസിനെ റിസവര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിച്ചു
  • രാജസ്ഥാനില്‍ കോണ്‍ഗ്രസ് കേവല ഭൂരിപം ഉറപ്പാക്കി; മുഖ്യമന്ത്രിയായി അശോക് ഗെഹ്ലോട്ടിനെ അവരോധിക്കാന്‍ ധാരണയായെന്ന് റിപ്പോര്‍ട്ട്
  • മിസോറമില്‍ കോണ്‍ഗ്രസിന്റെ തുടര്‍ഭരണം അവസാനിച്ചു; മിസോറം നാഷണല്‍ ഫ്രണ്ടിന് ഭൂരിപക്ഷം
  • രാജസ്ഥാനില്‍ രണ്ട് മണ്ഡലങ്ങളില്‍ വിജയം ഉറപ്പിച്ച് സിപിഎം സ്ഥാനാര്‍ത്ഥികള്‍
  • Write A Comment

     
    Reload Image
    Add code here