മക്ക മസ്ജിദ് സ്‌ഫോടനക്കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു

Mon,Apr 16,2018


ഹൈദരാബാദ്: ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ മക്ക മസ്ജിദ് സ്‌ഫോടനക്കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു.
ഹൈദരാബാദ് എന്‍ഐഎ കോടതിയുടേതാണ് വിധി. കേസില്‍ പ്രതിപ്പട്ടികയിലുണ്ടായ സ്വാമി അസീമാനന്ദ ഉള്‍പ്പടെ അഞ്ച് പ്രതികളാണ് കുറ്റവിമുക്തരായത്.
തെളിവില്ലെന്നും പ്രതികള്‍ക്കെതിരേ എന്‍ഐഎ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും കോടതി നിരീക്ഷിച്ചു.
പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹൈദരാബാദിലെ ചാര്‍മിനാറിനടുത്ത് മക്ക മസ്ജിദില്‍ വെള്ളിയാഴ്ച നമസ്‌ക്കാരത്തിനിടെയാണ് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ ഒന്‍പത് പേര്‍ മരിക്കുകയും 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കേസ് ലോക്കല്‍ പോലീസാണ് ആദ്യം അന്വേഷിച്ചത്. പിന്നീട് കേസ് സിബിഐ ഏറ്റെടുത്തു. ലഷ്‌കര്‍ ഇ തോയ്ബ പോലുള്ള ഭീകര സംഘടനകളുടെ പങ്ക് ആദ്യം സംശയിച്ച സിബിഐ പിന്നീട് സ്വാമി അസീമാനന്ദയുടെ നേതൃത്വത്തിലുള്ള അഭിനവ് ഭാരത് എന്ന ഹിന്ദു തീവ്രവാദ സംഘടനയാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു.
സ്വാമി അസീമാനന്ദ ഉള്‍പ്പടെ പത്ത് പ്രതികളെ ഉള്‍പ്പെടുത്തി പിന്നീട് എന്‍ഐഎയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ പതിനൊന്ന് വര്‍ഷം നീണ്ട നിയമ നടപടികള്‍ക്ക് ശേഷം കേസിലെ പ്രതികളെ എല്ലാം കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു.

Other News

  • യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത ശേഷം ക്ഷേത്രത്തില്‍ വച്ച് ചുട്ടുകൊന്നു
  • ജാര്‍ഖണ്ഡില്‍ ഒരു കുടുംബത്തിലെ ആറു പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
  • ഛത്തീസ്ഗഢില്‍ നക്‌സല്‍ ആക്രമണത്തില്‍ രണ്ട് ബി.എസ്.എഫ് സൈനികര്‍ കൊല്ലപ്പെട്ടു
  • വാര്‍ഷിക ഫീസ് 2500 രൂപ, സൗജന്യമായി ഇരുചക്ര വാഹനം, ലാപ്‌ടോപ്; വിദ്യാര്‍ഥികളെ ആകര്‍ഷിക്കുവാന്‍ എന്‍ജിനിയറിംഗ് കോളജുകള്‍ മത്സരിക്കുന്നു
  • ഹിന്ദു പാക്കിസ്ഥാന്‍ പരാമര്‍ശം: തരൂരിനോട് അടുത്തമാസം ഹാജരാകണമെന്ന് കോടതി
  • തെരഞ്ഞെടുപ്പുകഴിഞ്ഞ് അധികാരത്തില്‍ വരാന്‍പോകുന്നത് മതേതര ജനാധിപത്യ സര്‍ക്കാര്‍-സീതാറാം യെച്ചൂരി
  • മോക് ഡ്രില്ലിനായി കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് പരിശീലകന്‍ തള്ളിയിട്ട പെണ്‍കുട്ടിക്ക് ദാരുണാന്ത്യം
  • 'ഹിന്ദു പാക്കിസ്ഥാന്' ബി.ജെ.പി ശ്രമിക്കുമെന്ന് ശശി തരൂരിന്റെ പ്രസ്താവന വിവാദമാകുന്നു
  • ബംഗ്ലാദേശ് സര്‍ക്കാരിനെതിരെ വാര്‍ത്താ സമ്മേളനം നടത്താനെത്തിയ ബ്രിട്ടീഷ് എംപിയെ ഇന്ത്യ തിരിച്ചയച്ചു
  • ഇന്‍ഡിഗോ വിമാനങ്ങള്‍ നേര്‍ക്കുനേര്‍; കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്
  • സ്വകാര്യ ഭാഗത്ത് മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച നൈജീരിയന്‍ യുവതി കൊല്‍ക്കത്ത വിമാനത്താവളത്തില്‍ പിടിയില്‍
  • Write A Comment

     
    Reload Image
    Add code here