രാജ്യത്ത് വീണ്ടും നോട്ടു ക്ഷാമം; എടിഎമ്മുകളില്‍ പണമില്ല

Tue,Apr 17,2018


ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും നോട്ടു ക്ഷാമം രൂക്ഷമായി. എ.ടിഎമ്മുകളില്‍ പണമില്ലാതെ ഉപഭോക്താക്കള്‍ വട്ടം കറങ്ങുകയാണ്.
നോട്ട് നിരോധനകാലത്തേതുപോലെ വീണ്ടും എടിഎമ്മുകളില്‍ പണമില്ലാത്ത വന്നതിനാല്‍ പ്രതിസന്ധി രൂക്ഷമാണ്. രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്‍ണാടക, തെലങ്കാന, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ജനങ്ങളാണ് പരാതിയുമായി എത്തിയിരിക്കുന്നത്.
നോട്ടുക്ഷാമത്തെ തുടര്‍ന്ന് ധനകാര്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ ആര്‍ബിഐ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.
ഇന്നലെ മുതല്‍ തന്നെ എടിഎമ്മുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഹൈദരാബാദിലും വാരണാസിയിലും ജനങ്ങള്‍ പരാതിപ്പെട്ടതായി എഎഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ എടിഎമ്മുകളിലും പണമില്ല. പ്രശ്നത്തെ കുറിച്ച് പഠിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഉന്നതതല സമിതിയും രൂപീകരിച്ചിട്ടുണ്ട്.

Other News

  • മോഡിയുടെ വിദേശ യാത്രകള്‍ക്കും, നേട്ടങ്ങള്‍ അവകാശപ്പെട്ടു കൊണ്ടുള്ള പരസ്യങ്ങള്‍ക്കുമായി ഖജനാവില്‍ നിന്നു ചെലവിട്ടത് 6590 കോടി രൂപ
  • ഛത്തീസഗഢില്‍ പിസിസി അധ്യക്ഷന്‍ ഭൂപേഷ് ഭാഗേല്‍ മുഖ്യമന്ത്രിയാകും; തിങ്കളാഴ്ച സത്യപ്രതിജ്ഞ
  • ബി.ജെ.പി യുടെ രഥയാത്രയ്ക്ക് ബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു; രഥയാത്ര കുഴപ്പങ്ങള്‍ക്കു കാരണമാകുമെന്ന് വിലയിരുത്തല്‍
  • അനധികൃത കല്‍ക്കരി ഖനിയില്‍ കുടുങ്ങി 13 പേര്‍; രക്ഷാപ്രവര്‍ത്തനം ഫലം കണ്ടില്ല
  • റഫാലില്‍ തെറ്റിദ്ധരിപ്പിച്ചു: എജിയെയും സി.എ.ജിയേയും പി.എ.സി വിളിപ്പിക്കുമെന്ന് ഖാര്‍ഗെ
  • റഫേല്‍ യുദ്ധവിമാന അഴിമതി ആരോപണത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി
  • മോഡി നടത്തിയ 84 വിദേശയാത്രകള്‍ക്കായി ചിലവാക്കിയത് 2000 കോടിയിലധികം രൂപയെന്ന് കേന്ദ്രസര്‍ക്കാര്‍
  • ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നവരില്‍നിന്ന് ഇന്ത്യന്‍ റെയില്‍വേയുടെ സെന്‍ട്രല്‍ സോണ്‍ പിഴയായി ഈടാക്കിയത് 125.16 കോടി രൂപ
  • അശോക് ഗെലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രിയാകും; ഛത്തീസ് ഗഡില്‍ തര്‍ക്കം തുടരുന്നു
  • ഹിന്ദി ഹൃദയഭൂമിയിലെ വിജയം കോണ്‍ഗ്രസിന് മേല്‍ക്കൈ നല്‍കുന്നു; ഉപാധികളില്ലാതെ പിന്തുണ പ്രഖ്യാപിച്ച് മായാവതിയും അഖിലേഷ് യാദവും
  • മധ്യപ്രദേശില്‍ 114 സീറ്റുനേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷി; ബിഎസ്പി പിന്തുണ കോണ്‍ഗ്രസിന്
  • Write A Comment

     
    Reload Image
    Add code here