കറന്‍സി ക്ഷാമം വ്യാപകമല്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി; ചിലയിടത്തെ പ്രശ്‌നങ്ങള്‍ താല്‍ക്കാലികമെന്ന്

Tue,Apr 17,2018


ന്യൂഡല്‍ഹി: രാജ്യത്തു നോട്ടു ക്ഷാമം ഇല്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ചിലയിടത്തുണ്ടായ പ്രശ്‌നങ്ങള്‍ താത്കാലികമാണ്.
എടിഎമ്മുകള്‍ കാലിയാണെന്ന വാര്‍ത്തകളോട് ട്വിറ്ററിലൂടെ പ്രതികരിക്കുകയായിരുന്നു ജെയ്റ്റ്‌ലി. രാജ്യത്തിന് നിലവില്‍ ആവശ്യമായ കറന്‍സികള്‍ പ്രചാരത്തിലുണ്ട്.
ചില മേഖലകളില്‍ നോട്ടിനു വേണ്ടിയുണ്ടായ അത്യാവശ്യമാണ് പെട്ടെന്നു ക്ഷാമം ഉണ്ടാകാന്‍ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി..
രാജ്യത്തെ 85% എടിഎമ്മുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, വടക്കന്‍ ബിഹാറിലെ ചില മേഖലകളില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
ഏഴു മുതല്‍ 10 ദിവസത്തിനിടയില്‍ 500 രൂപയുടെ നോട്ടുകളുടെ പ്രചാരം വര്‍ധിപ്പിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.അതേസമയം, ഇപ്പോഴുണ്ടായ സാഹചര്യത്തെക്കുറിച്ചു കഴിഞ്ഞ വ്യാഴാഴ്ച ധനമന്ത്രാലത്തിലെ ഉദ്യോഗസ്ഥര്‍ റിസര്‍വ് ബാങ്കുമായി ചര്‍ച്ച നടത്തി കാര്യങ്ങള്‍ വിലയിരുത്തിയിരുന്നു.
പണം കുറവുള്ള ബാങ്കുകളെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കൈവശം പണം കൂടുതലുള്ള മറ്റു ബാങ്കുകള്‍ക്കു ആര്‍ബിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, എടിഎം വഴിയുള്ള ഇടപാടുകളും വര്‍ധിച്ചിട്ടുണ്ട്. നേരത്തേ, ശരാശരി 3000 രൂപയുടെ ഇടപാടുകള്‍ നടന്നിരുന്നത് ഇപ്പോള്‍ 5000 രൂപയുടെ ഇടപാടായി വര്‍ധിച്ചുവെന്നും ധനമന്ത്രാലയ വൃത്തങ്ങള്‍ അനൗദ്യോഗികമായി അറിയിച്ചു.

Other News

  • കര്‍ണ്ണാടക മുഖ്യമന്ത്രിയാകാന്‍ ബി എസ് യെദ്യൂരപ്പ ബിജെപി നേതാക്കള്‍ക്ക് 1800 കോടി നല്‍കിയെന്ന് കോണ്‍ഗ്രസ്; ഡയറിക്കുറിപ്പ് പുറത്ത്
  • ബി എസ് യെദ്യൂരപ്പയ്ക്കെതിരെ കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങള്‍ വ്യാജമെന്ന് ബിജെപി
  • 24 മണിക്കൂറിനിടെ ജമ്മുകശ്മീരില്‍ നാല് ഏറ്റുമുട്ടലുകളില്‍ ലഷ്‌കര്‍ കമാന്‍ഡര്‍ അടക്കം ഏഴ് ഭീകരരെ സൈന്യം വധിച്ചു
  • തിരഞ്ഞെടുപ്പ് ചട്ട ലംഘനം: നടൻ പ്രകാശ് രാജിനെതിരേ കേസെടുത്തു
  • അഡ്വാനിക്കും, മനോഹര്‍ ജോഷിക്കും സീറ്റില്ല; പഴയ പടക്കുതിരകള്‍ അണിയറയിലേക്കു മടങ്ങുന്നു, കരുത്തു കാട്ടി മോഡി - ഷാ കൂട്ടുകെട്ട്
  • യുപിയില്‍ മഹാസഖ്യം ബിജെപിയുടെ സീറ്റ് കുറയ്ക്കും
  • മോഡി വാരണാസിയില്‍, അഡ്വാനിക്കു പകരം ഗാന്ധിനഗറില്‍ അമിത് ഷാ, തിരുവനന്തപുരത്ത് കുമ്മനം; ബി.ജെ.പി ആദ്യ സ്ഥാനാര്‍ഥി പട്ടികയായി
  • യുപിയില്‍ മോഡി; തമിഴ്‌നാട്ടില്‍ രാഹുല്‍
  • സഖ്യങ്ങൾ ഉറപ്പിച്ച് ബിജെപി മുന്നോട്ട് ; സഖ്യങ്ങൾ ഉറപ്പിക്കാനാവാതെ കോൺഗ്രസ് വിയർക്കുന്നു
  • സംജുത്‌വാ ട്രെയിന്‍ സ്‌ഫോടന കേസ്; സ്വാമി അസീമാനന്ദ് ഉള്‍പ്പെടെ നാലു പേരെ കുറ്റവിമുക്തരാക്കി
  • പിഎന്‍ബി വായ്പാ തട്ടിപ്പ് കേസ് പ്രതി നീരവ് മോദി ലണ്ടനില്‍ അറസ്റ്റില്‍; വെസ്റ്റ് മിനിസ്റ്റര്‍ കോടതിയില്‍ ഹാജരാക്കും
  • Write A Comment

     
    Reload Image
    Add code here