ജപ്പാനും ദക്ഷിണ കൊറിയക്കും ശേഷം യു.എസിന്റെ സ്​ട്രാറ്റജിക്​ ട്രേഡ് ഒാതറൈസേഷൻ-1 അംഗീകാരം ലഭിക്കുന്ന രാജ്യമായി ഇന്ത്യ

Sat,Aug 04,2018


വാഷിങ്​ടൺ: ജപ്പാനും ദക്ഷിണ കൊറിയക്കും ശേഷം യു.എസി​​​ന്റെ സ്​ട്രാറ്റജിക്​ ട്രേഡ് ഒാതറൈസേഷൻ-1 (എസ്. ടി.എ-1) അംഗീകാരം ലഭിക്കുന്ന രാജ്യമായി ഇന്ത്യ. യു.എസ്​ കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിജ്​ഞാപനത്തിലാണ്​ ഇന്ത്യക്ക്​ എസ്​.ടി.എ-1 പദവി​ നൽകിയത്​. ഇതോടെ ഉയർന്ന സാങ്കേതിക വിദ്യകൾ ആവശ്യമുള്ള ഉത്​പന്നങ്ങൾ പ്രതിരോധ മേഖലയിലടക്കം​ ഇന്ത്യക്ക്​ ലഭ്യമാകും.

ലോകത്തെമ്പാടുമുള്ള രാജ്യങ്ങളിൽ എസ്​.ടി.എ -1 പദവി​ ലഭിക്കുന്ന 37ാമത്​ രാജ്യമാണ്​ ഇന്ത്യ. ആണവ വിതരണ സംഘത്തിൽ അംഗത്വമില്ലാതിരുന്നിട്ടും ഇന്ത്യയെ പ്രത്യേകമായി പരിഗണിച്ചാണ്​ യു.എസ്​ എസ്​.ടി.എ-1 പദവി​ നൽകിയത്​.

മിസൈൽ സാങ്കേതിക വിദ്യാ നിയന്ത്രണ സമിതി (എം.ടി.സി.ആർ), വാസെന്നാർ വ്യവസ്​ഥ (ഡബ്ല്യു.എ), ആസ്‌ട്രേലിയ ഗ്രൂപ്പ്​ (എ.ജി), ആണവ വിതരണ സംഘം (എൻ.എസ്​.ജി) എന്നീ സംഘങ്ങളിൽ അംഗത്വമുള്ള രാജ്യങ്ങൾക്ക്​ മാത്രമാണ്​ സാധാരണയായി യു.എസ്​ ഇൗ പദവി​ നൽകാറുള്ളത്​. നാല്​ സംഘടനകളിൽ മൂന്നെണ്ണത്തിൽ ഇന്ത്യക്ക്​ അംഗത്വമുണ്ട്​. എൻ.എസ്​.ജിയിൽ മാത്രമാണ്​ ഇന്ത്യ അംഗമല്ലാത്തത്​. എൻ.എസ്​.ജിയിൽ ഇന്ത്യക്ക്​ അംഗത്വം നൽകുന്നതിന്​ പ്രധാന തടസം ചൈനയാണ്​. എസ്​.ടി.എ -1 പദവി അനുവദിച്ചതിലൂടെ ഇന്ത്യക്ക്​ എൻ.എസ്​.ജി അംഗ്വമുണ്ടായാൽ ലഭിക്കാവുന്ന എല്ലാ അവകാശങ്ങളും യു.എസ്​ അനുവദിച്ചു നൽകുക കൂടിയാണ്​ ചെയ്​തത്​.

Other News

  • കേള്‍വി ശേഷിയും സംസാരശേഷിയുമില്ലാത്ത യുവതിയെ നാലു സൈനികര്‍ പീഡിപ്പിച്ചെന്ന് പരാതി
  • ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുടെ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടാക്കിയതിന് അജ്ഞാതനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു
  • ശബരിമല സ്ത്രീ പ്രവേശനം അടക്കം സുപ്രീംകോടതി വിധികളില്‍ തെറ്റു സംഭവിച്ചെന്ന് മുന്‍ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു
  • വിമാനത്തില്‍ നിന്ന് 30 അടി താഴ്ചയിലേക്ക് വീണ എയര്‍ ഇന്ത്യാ ജീവനക്കാരിക്ക് പരിക്ക്
  • # മി ടൂ വെളിപ്പെടുത്തല്‍: ആരോപണങ്ങള്‍ കെട്ടിച്ചമച്ചത്, നിയമ നടപടി സ്വീകരിക്കുമെന്ന് എം.ജെ.അക്ബര്‍
  • ഇന്ധനവില ഇന്നും വര്‍ദ്ധിപ്പിച്ചു; പെട്രോളിന് 86 രൂപ കവിഞ്ഞു; ഡീസലിന് 80.66
  • കോണ്‍ഗ്രസിന് തിരിച്ചടി: ഛത്തീസ്ഗഢ്‌ പിസിസി വര്‍ക്കിങ് പ്രസിഡന്റ്‌ ബിജെപിയില്‍
  • മീ ടൂ: എം.ജെ അക്ബറിനെതിരെ ആരോപണവുമായി അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക
  • സംഗീത വിദുഷി അന്നപൂര്‍ണാ ദേവി അന്തരിച്ചു
  • കാലങ്ങളായി കെട്ടിക്കിടക്കുന്ന കേസുകള്‍ അസ്വസ്ഥത ഉളവാക്കുന്നുവെന്ന് ചീഫ്ജസ്റ്റിസ് ഗെഗോയ്
  • കൊലപാതക കേസുകളില്‍ ആള്‍ ദൈവം രാംപാല്‍ കുറ്റക്കാരനെന്ന് കോടതി; ശിക്ഷ അടുത്തയാഴ്ച പ്രഖ്യാപിക്കും
  • Write A Comment

     
    Reload Image
    Add code here