14000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളിലൊരാളായ മെഹുല്‍ ചോക്‌സിക്ക് 'ക്ലിയറന്‍സ്' റിപ്പോര്‍ട്ട് നല്‍കിയതിനെ ന്യായീകരിച്ച് മുംബൈ പോലീസ്

Sat,Aug 04,2018


മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് 14000 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതികളിലൊരാളായ വജ്ര വ്യാപാരി മെഹുല്‍ ചോക്‌സിക്ക് കഴിഞ്ഞ വര്‍ഷം 'ക്ലിറന്‍സ്' റിപ്പോര്‍ട്ട് നല്‍കിയത് അദ്ദേഹത്തിനെതിരേ ക്രിമിനല്‍ കേസുകളൊന്നും ഇല്ലാത്തതു കൊണ്ടാണെന്ന് മുംബൈ പോലീസ് അവകാശപ്പെട്ടു. 2015 ല്‍ മുംബൈയിലെ റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്ന് ചോക്‌സിക്ക് പാസ്‌പോര്‍ട്ട് ലഭിച്ചപ്പോള്‍ പോലീസ് വേരിഫിക്കേഷന്‍ നടത്താതിരുന്ന സാഹചര്യത്തെപ്പറ്റി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. തത്കല്‍ വിഭാഗത്തിലാണ് ചോക്‌സ് പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചത്. പോലീസ് വേരിഫിക്കേഷന്‍ ആവശ്യമില്ല എന്ന ഗണത്തില്‍ ചോക്‌സിയെ റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസ് ഉള്‍പ്പെടുത്തുകയായിരുന്നു.
ചോക്‌സിയുടെ അമ്മാവനായ വജ്ര വ്യാപാരി നിരവ് മോഡി പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് ആയിരക്കണക്കിനു കോടി രൂപ തട്ടിച്ചെടുത്ത കേസിലാണ് ചോക്‌സിക്കെതിരേയും അന്വേഷണം നടക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 23 ന് പോലീസ് ക്ലിയറന്‍സ് റിപ്പോര്‍ട്ടിനു വേണ്ടി ചോക്‌സി അദ്ദേഹം താമസിച്ചിരുന്ന സ്ഥാലത്തിന്റെ പരിധിയിലുള്ള മലബാര്‍ ഹില്‍ പോലീസ് സ്റ്റേഷനില്‍ അപേക്ഷ നല്‍കിയിരുന്നു. ക്രിമിനല്‍ കുറ്റകൃത്യങ്ങളൊന്നും ചോക്‌സിക്കെതിരേ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തില്‍ ക്ലിയറന്‍സ് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
ഈ വര്‍ഷം ജനുവരി ഒന്നിന് ചോക്‌സി രാജ്യം വിട്ടു. ജനുവരി 31 നാണ് ചോക്‌സിക്കെതിരേ ബാങ്ക് തട്ടിപ്പ് കേസ് സി.ബി.ഐ രജിസ്റ്റര്‍ ചെയ്യുന്നത്. കരീബിയന്‍ രാജ്യമായ ആന്റിഗ്വയില്‍ ചോക്‌സി കഴിഞ്ഞ വര്‍ഷം പൗരത്വം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം ലഭിച്ച പോലീസ് ക്ലിയറന്‍സ് റിപ്പോര്‍ട്ടാമ് ഇതിനായി അദ്ദേഹം പ്രയോജനപ്പെടുത്തിയത്. ചോകസിയുടെ പൗരത്വത്തിനു വേണ്ടിയുള്ള അപേക്ഷയ്‌ക്കൊപ്പം ചട്ടപ്രകാരം വേണ്ട പ്രാദേശിക പോലീസ് വിഭാഗത്തില്‍ നിന്നുള്ള ക്ലിയറന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെന്നും, ഇന്ത്യന്‍ അധികൃതര്‍ പൗരത്വം നല്‍കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടിരുന്നില്ലെന്നും ആന്റിഗ്വയില്‍മ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Other News

  • പ്രമോദ് സാവന്ത് ഗോവയുടെ പുതിയ മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞചെയ്തു
  • സാമ്പത്തിക പ്രതിസന്ധി; ജറ്റ് എയര്‍വേസിന്റെ പകുതിയോളം വിമാനങ്ങള്‍ നിലത്ത്, വിമാന നിരക്ക് ഉയരുന്നതു ചര്‍ച്ച ചെയ്യാന്‍ യോഗം
  • എന്‍ഡിഎ 283 സീറ്റ് നേടുമെന്ന് ടൈംസ് സര്‍വേ
  • വിടപറഞ്ഞത് ഗോവന്‍ രാഷ്ട്രീയത്തിലെ അതികായന്‍
  • മനോഹര്‍ പരീക്കറുടെ സംസ്‌ക്കാര ചടങ്ങുകള്‍ ഇന്ന് വൈകിട്ട് പനജിയില്‍; പ്രധാനമന്ത്രിയും ക്യാബിനറ്റ് അംഗങ്ങളും പങ്കെടുക്കും
  • പാക് ഭീകരതാ വിരുദ്ധ നടപടികള്‍ പരിശോധിക്കപ്പെടണം: ഇന്ത്യ
  • ഗോവ മുഖ്യമന്ത്രി മനോഹർ പരീഖർ അന്തരിച്ചു
  • മസൂദ് അസര്‍ വിഷയത്തില്‍ ചൈനയോട് കഴിയുന്നത്ര സംയമനം പുലര്‍ത്താന്‍ ഇന്ത്യ
  • സി.ബി.എസ്.ഇ പാഠ്യപദ്ധതിയില്‍ നിര്‍മിതബുദ്ധിയും യോഗയും
  • യു.എന്‍ രക്ഷാസമിതി അംഗത്വം വാഗ്ദാനം ചെയ്യപ്പെടുകയോ ഇന്ത്യ അത് നിരസിക്കുകയോ ചെയ്തിട്ടില്ല; 1955 ല്‍ നെഹ്‌റു ലോക്‌സഭയില്‍ മറുപടി നല്‍കി
  • ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ നിലത്തിറക്കിയതോടെ വിമാന യാത്രാ നിരക്കുകള്‍ കുതിച്ചുയര്‍ന്നു
  • Write A Comment

     
    Reload Image
    Add code here