പശുവിനെ മോഷ്ടിക്കുവാന്‍ ശ്രമിക്കുന്നുവെന്ന സംശയത്തില്‍ യുവാവിനെ ഹരിയാനയില്‍ തല്ലിക്കൊന്നു

Sat,Aug 04,2018


ചണ്ഡീഗഡ്: ഇന്ത്യയില്‍ പശുവുമായി ബന്ധപ്പെട്ട ആള്‍ക്കൂട്ടക്കൊല തുടരുകയാണ്. ഹരിയാനയിലെ പല്‍വാള്‍ ജില്ലയില്‍ പശുവിനെ മോഷ്ടിക്കുവാന്‍ ശ്രമിക്കുകയാണെന്ന സംശയത്തില്‍ 25 വയസുകാരനെ തല്ലിക്കൊന്നതാണ് ഏറ്റവുമൊടുവിലത്തെ സംഭവം.
ഓഗസ്റ്റ് രണ്ടിന് രാത്രി ബറോള ഗ്രാമത്തിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് സഹോദരന്മാരായ ബീര്‍ സിംഗ്, പ്രകാശ്, രാം കിഷന്‍ എന്നിവര്‍ക്കെതിരേ കൊലപാതക കുറ്റം ചുമത്തി കേസ് എടുത്തിട്ടുണ്ട്. രാം കിഷനെ അറസ്റ്റു ചെയ്തു. മറ്റു രണ്ടു പേരും ഒളിവിലാണ്.
പശു കടത്ത് ആരോപിച്ച് രക്ബാര്‍ ഖാന്‍ എന്ന യുവാവിനെ അല്‍വാര്‍ ജില്ലയില്‍ ആള്‍ക്കൂട്ടം ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് തല്ലിക്കൊന്നതിന്റെ നടുക്കം മാറും മുമ്പാണ് അടുത്ത സംഭവം ഉണ്ടായിരിക്കുന്നത്.

Other News

  • മോഡിയുടെ വിദേശ യാത്രകള്‍ക്കും, നേട്ടങ്ങള്‍ അവകാശപ്പെട്ടു കൊണ്ടുള്ള പരസ്യങ്ങള്‍ക്കുമായി ഖജനാവില്‍ നിന്നു ചെലവിട്ടത് 6590 കോടി രൂപ
  • ബി.ജെ.പി യുടെ രഥയാത്രയ്ക്ക് ബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു; രഥയാത്ര കുഴപ്പങ്ങള്‍ക്കു കാരണമാകുമെന്ന് വിലയിരുത്തല്‍
  • അനധികൃത കല്‍ക്കരി ഖനിയില്‍ കുടുങ്ങി 13 പേര്‍; രക്ഷാപ്രവര്‍ത്തനം ഫലം കണ്ടില്ല
  • റഫാലില്‍ തെറ്റിദ്ധരിപ്പിച്ചു: എജിയെയും സി.എ.ജിയേയും പി.എ.സി വിളിപ്പിക്കുമെന്ന് ഖാര്‍ഗെ
  • റഫേല്‍ യുദ്ധവിമാന അഴിമതി ആരോപണത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി
  • മോഡി നടത്തിയ 84 വിദേശയാത്രകള്‍ക്കായി ചിലവാക്കിയത് 2000 കോടിയിലധികം രൂപയെന്ന് കേന്ദ്രസര്‍ക്കാര്‍
  • ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നവരില്‍നിന്ന് ഇന്ത്യന്‍ റെയില്‍വേയുടെ സെന്‍ട്രല്‍ സോണ്‍ പിഴയായി ഈടാക്കിയത് 125.16 കോടി രൂപ
  • അശോക് ഗെലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രിയാകും; ഛത്തീസ് ഗഡില്‍ തര്‍ക്കം തുടരുന്നു
  • ഹിന്ദി ഹൃദയഭൂമിയിലെ വിജയം കോണ്‍ഗ്രസിന് മേല്‍ക്കൈ നല്‍കുന്നു; ഉപാധികളില്ലാതെ പിന്തുണ പ്രഖ്യാപിച്ച് മായാവതിയും അഖിലേഷ് യാദവും
  • മധ്യപ്രദേശില്‍ 114 സീറ്റുനേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷി; ബിഎസ്പി പിന്തുണ കോണ്‍ഗ്രസിന്
  • തെലങ്കാനയില്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ; വ്യാഴാഴ്ച സത്യപ്രതിജ്ഞ
  • Write A Comment

     
    Reload Image
    Add code here