ജസ്റ്റിസ് കെ.എം.ജോസഫിന്റെ സീനിയോരിറ്റി പ്രശ്‌നം; പ്രതിഷേധം രേഖപ്പെടുത്താന്‍ ഒരു സംഘം സുപ്രീംകോടതി ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെ കാണുന്നു

Sun,Aug 05,2018


ന്യൂഡല്‍ഹി: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ സുപ്രീംകോടതി ജഡ്ജിയായി ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിനെ നിയമിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചുവെങ്കിലും അദ്ദേഹത്തിന്റെ സീനിയോരിറ്റി പ്രശ്‌നം മറ്റൊരു വിവാദമായിട്ടുണ്ട്. ചൊവവാഴ്ച സത്രപ്രതിജ്ഞ ചെയ്യുന്ന മൂന്നു സുപ്രീംകോടതി ജഡ്ജിമാരില്‍ മൂന്നാമനായിട്ടാണ് ജസ്റ്റിസ് കെ.എം.ജോസഫിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഫലത്തില്‍ അദ്ദേഹം സുപ്രീംകോടതിയിലെ ഏറ്റവും ജൂണിയര്‍ മോസ്റ്റ് ജഡ്ജിയായിരിക്കും.
ജസ്റ്റിസ് കെ.എം.ജോസഫിനെയാണ് മൂന്നു പേരില്‍ സീനിയറായി പരിഗണിക്കേണ്ടിയിരുന്നതെന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ തിങ്കളാഴ്ച സുപ്രീംകോടതിയിലെ ഒരു സംഘം ജഡ്ജിമാര്‍ കാണാനിരിക്കുകയാണ്. ഇപ്പോഴത്തെ നടപടിയില്‍ അവര്‍ പ്രതിഷേധം രേഖപ്പെടുത്തും. കഴിഞ്ഞ ജനുവരി പത്തിനാണ് മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയ്‌ക്കൊപ്പമാണ് ജസ്റ്റിസ് കെ.എം.ജോസഫിന്റെ പേര് സുപ്രീംകോടതി കൊളീജിയം കേന്ദ്ര സര്‍ക്കാരിന് ശിപാര്‍ശ ചെയ്തത്. ഇന്ദു മല്‍ഹോത്രയെ സുപ്രീംകോടതി ജഡ്ജിയായ നിയമിക്കുന്നതിന് കേന്ദ്രം അംഗീകാരം നല്‍കിയെങ്കിലും, ജസ്റ്റിസ് ജോസഫിന്റെ പേര് തിരച്ചയക്കുകയായിരുന്നു. മെയ് പത്തിന് കൊളജീയം ജസ്റ്റിസ് ജോസഫിന്റെ പേര് വീണ്ടും സമര്‍പ്പിക്കുവാന്‍ തത്ത്വത്തില്‍ തീരുമാനിച്ചു.
ജൂലൈ 16 ന് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ജസ്റ്റിസ് വിനീത് സരന്‍ എന്നിവര്‍ക്കൊപ്പം ജസ്റ്റിസ് ജോസഫിന്റെ പേര് വീണ്ടും കൊളജിയം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയ്ക്ക് അയച്ചു. ഇത്തവണ ജോസഫിന്റെ നിയമനം കേന്ദ്രം അംഗീകരിക്കുകയായിരുന്നു. എട്ടു മാസം മുമ്പു തന്നെ ജസ്റ്റിസ് ജോസഫിന്റെ പേര് നിയമനത്തിന് അയച്ചിരുന്ന സാഹചര്യത്തില്‍ മറ്റുള്ള രണ്ടു പേരെക്കാള്‍ സീനിയറായി പരാഗണിക്കേണ്ടത് ജസ്റ്റിസ് ജോസഫിനെ ആയിരുന്നുവെന്ന് സുപ്രീംകോടതിയിലെ ഒരു സംഘം ജഡ്ജിമാര്‍ നിരീക്ഷിക്കുന്നു. 2016 ഏപ്രിലില്‍ ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടി റദ്ദാക്കിയ ജസ്റ്റിസ് ജോസപിന്റെ നടപടിയോടുള്ള വിരോധമാണ് അദ്ദേഹത്തിനെതിരേയുള്ള നീക്കത്തില്‍ പ്രതിഫലിക്കുന്നതെന്ന് ആരോപണമുണ്ട്. കേണ്‍ഗ്രസ് നേതൃത്വത്തിലുള്ള മന്ത്രിസഭ അന്ന് പുന:സ്ഥാപിക്കപ്പെട്ടിരുന്നു.

Other News

  • പ്രമോദ് സാവന്ത് ഗോവയുടെ പുതിയ മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞചെയ്തു
  • സാമ്പത്തിക പ്രതിസന്ധി; ജറ്റ് എയര്‍വേസിന്റെ പകുതിയോളം വിമാനങ്ങള്‍ നിലത്ത്, വിമാന നിരക്ക് ഉയരുന്നതു ചര്‍ച്ച ചെയ്യാന്‍ യോഗം
  • എന്‍ഡിഎ 283 സീറ്റ് നേടുമെന്ന് ടൈംസ് സര്‍വേ
  • വിടപറഞ്ഞത് ഗോവന്‍ രാഷ്ട്രീയത്തിലെ അതികായന്‍
  • മനോഹര്‍ പരീക്കറുടെ സംസ്‌ക്കാര ചടങ്ങുകള്‍ ഇന്ന് വൈകിട്ട് പനജിയില്‍; പ്രധാനമന്ത്രിയും ക്യാബിനറ്റ് അംഗങ്ങളും പങ്കെടുക്കും
  • പാക് ഭീകരതാ വിരുദ്ധ നടപടികള്‍ പരിശോധിക്കപ്പെടണം: ഇന്ത്യ
  • ഗോവ മുഖ്യമന്ത്രി മനോഹർ പരീഖർ അന്തരിച്ചു
  • മസൂദ് അസര്‍ വിഷയത്തില്‍ ചൈനയോട് കഴിയുന്നത്ര സംയമനം പുലര്‍ത്താന്‍ ഇന്ത്യ
  • സി.ബി.എസ്.ഇ പാഠ്യപദ്ധതിയില്‍ നിര്‍മിതബുദ്ധിയും യോഗയും
  • യു.എന്‍ രക്ഷാസമിതി അംഗത്വം വാഗ്ദാനം ചെയ്യപ്പെടുകയോ ഇന്ത്യ അത് നിരസിക്കുകയോ ചെയ്തിട്ടില്ല; 1955 ല്‍ നെഹ്‌റു ലോക്‌സഭയില്‍ മറുപടി നല്‍കി
  • ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ നിലത്തിറക്കിയതോടെ വിമാന യാത്രാ നിരക്കുകള്‍ കുതിച്ചുയര്‍ന്നു
  • Write A Comment

     
    Reload Image
    Add code here