കരുണാനിധിയുടെ ആരോഗ്യനില വീണ്ടും അതീവ ഗുരുതരമായി; ആശുപത്രിക്കുമുന്നില്‍ പ്രവര്‍ത്തക പ്രവാഹം

Mon,Aug 06,2018


ചെന്നൈ: തമിഴ് നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ കരുണാനിധിയുടെ ആരോഗ്യനില വീണ്ടും ഗുരുതരമായി തുടരുന്നു.
ആന്തരികാവയങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ചെന്നൈ കാവേരി ആശുപത്രി അധികൃതര്‍ അറിയിച്ചു. പ്രായാധിക്യവും അണുബാധയുമാണ് ചികിത്സക്ക് തിരിച്ചടിയാകുന്നത്.
ആരോഗ്യനില സംബന്ധിച്ച് 24 മണിക്കൂറിന് ശേഷം മാത്രമേ എന്തെങ്കിലും വിശദാംശങ്ങള്‍ അറിയിക്കാനാകൂ എന്ന് തിങ്കളാഴ്ച രാത്രി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.
കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാള്‍, മക്കള്‍, കുടുംബാഗങ്ങള്‍ തുടങ്ങിയവര്‍ കഴിഞ്ഞദിവസം അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.
ഡിഎംകെയുടെ പ്രധാനനേതാക്കളെല്ലാം ആശുപത്രിയിലുണ്ട്. ആയിരക്കണക്കിന് ഡി എം കെ പ്രവര്‍ത്തകര്‍ ആശുപത്രിക്ക് മുന്നില്‍ തമ്പടിച്ചിരിക്കുകയാണ്. ആരോഗ്യം മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞമാസം 27നാണ് കരുണാനിധിയെ ആശുപത്രിയിലേക്ക് മാറ്റിയത്.

Other News

  • പ്രമോദ് സാവന്ത് ഗോവയുടെ പുതിയ മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞചെയ്തു
  • സാമ്പത്തിക പ്രതിസന്ധി; ജറ്റ് എയര്‍വേസിന്റെ പകുതിയോളം വിമാനങ്ങള്‍ നിലത്ത്, വിമാന നിരക്ക് ഉയരുന്നതു ചര്‍ച്ച ചെയ്യാന്‍ യോഗം
  • എന്‍ഡിഎ 283 സീറ്റ് നേടുമെന്ന് ടൈംസ് സര്‍വേ
  • വിടപറഞ്ഞത് ഗോവന്‍ രാഷ്ട്രീയത്തിലെ അതികായന്‍
  • മനോഹര്‍ പരീക്കറുടെ സംസ്‌ക്കാര ചടങ്ങുകള്‍ ഇന്ന് വൈകിട്ട് പനജിയില്‍; പ്രധാനമന്ത്രിയും ക്യാബിനറ്റ് അംഗങ്ങളും പങ്കെടുക്കും
  • പാക് ഭീകരതാ വിരുദ്ധ നടപടികള്‍ പരിശോധിക്കപ്പെടണം: ഇന്ത്യ
  • ഗോവ മുഖ്യമന്ത്രി മനോഹർ പരീഖർ അന്തരിച്ചു
  • മസൂദ് അസര്‍ വിഷയത്തില്‍ ചൈനയോട് കഴിയുന്നത്ര സംയമനം പുലര്‍ത്താന്‍ ഇന്ത്യ
  • സി.ബി.എസ്.ഇ പാഠ്യപദ്ധതിയില്‍ നിര്‍മിതബുദ്ധിയും യോഗയും
  • യു.എന്‍ രക്ഷാസമിതി അംഗത്വം വാഗ്ദാനം ചെയ്യപ്പെടുകയോ ഇന്ത്യ അത് നിരസിക്കുകയോ ചെയ്തിട്ടില്ല; 1955 ല്‍ നെഹ്‌റു ലോക്‌സഭയില്‍ മറുപടി നല്‍കി
  • ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ നിലത്തിറക്കിയതോടെ വിമാന യാത്രാ നിരക്കുകള്‍ കുതിച്ചുയര്‍ന്നു
  • Write A Comment

     
    Reload Image
    Add code here