മറ്റൊരാളുമായി പ്രണയത്തിലായ ഭാര്യയുടെ തല അറുത്തെടുത്ത് ബാഗിലാക്കി യുവാവ് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി

Tue,Sep 11,2018


ബെംഗലൂരു : മറ്റൊരാളുമായി പ്രണയത്തിലായ ഭാര്യയുടെ തല അറുത്തെടുത്ത് ബാഗിലാക്കി യുവാവ് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി.
കര്‍ണാടകയിലെ ചിക്മംഗലുരു സ്വദേശിയായ സതീഷ് എന്നയുവാവാണ് ഭാര്യ രൂപയുചെ തല അറുത്ത് ബാഗിലാക്കി 20 കിലോമീറ്റര്‍ അകലെയുള്ള പോലീസ് സ്‌റ്റേഷിനിലേക്ക് ബൈക്കോടിച്ച് എത്തി കീഴടങ്ങിയത്.
ബാഗിലാക്കിയ യുവതിയുടെ തല ഇയാള്‍ പുറത്തെടുത്ത് പോലീസിനെ കാണിക്കുകയും ചെയ്തു.
ഒമ്പതുവര്‍ഷത്തെ ദാമ്പത്യ ബന്ധമുള്ള ഭാര്യ സതീഷിനെയും രണ്ട് കുട്ടികളെയും അവഗണിച്ച് വീടിനടുത്തുള്ള ഒരു തൊഴിലാളിയുമായി പ്രണയത്തിലായതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.
അവിഹിത ബന്ധത്തെക്കുറിച്ച് ഭാര്യയോട് ആദ്യം കയര്‍ത്ത് സംസാരിക്കുകയും തെറ്റ് ആവര്‍ത്തിക്കരുതെന്ന് താക്കീത് ചെയ്യുകയും ചെയ്തു. എന്നാല്‍ സതീഷിന്റെ വാക്കുകള്‍ അവഗണിച്ച രൂപ കാമുകനുമായി രഹസ്യമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച ബെംഗലൂരുവില്‍ നിന്നു സതീഷ് മടങ്ങിയെത്തുന്ന വഴി ഭാര്യയെയും കാമുകനേയും ഒന്നിച്ചുകാണാനിടയായി. തുടര്‍ന്ന് ഇരുവരെയും സതീഷ് വാള്‍ കൊണ്ട് ആക്രമിച്ചു. രൂപയുടെ ഒപ്പമുണ്ടായിരുന്നയാള്‍ക്കു പരുക്കേറ്റെങ്കിലും ഓടി രക്ഷപ്പെട്ടു.
പിന്നാലെയാണ് രൂപയെ സതീഷ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. തുടര്‍ന്ന് തല ബാഗിലാക്കി 20 കിലോമീറ്റര്‍ ബൈക്ക് ഓടിച്ച് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഭാവഭേദമില്ലാതെ കൊലപാതകം വിവരിച്ച സതീഷ്, ഭാര്യയുടെ കാമുകനെ കൂടി കൊലപ്പെടുത്താന്‍ സാധിക്കാത്തതിലാണ് നീരസം പ്രകടിപ്പിച്ചെന്ന് പൊലീസ് പറയുന്നു. സതീഷിനെതിരെ കൊലപാതക കുറ്റത്തിനു കേസെടുത്തു.

Other News

 • അയോദ്ധ്യ കേസില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ചൊവ്വാഴ്ച വാദം കേള്‍ക്കും
 • പുല്‍വാമ സംഭവത്തില്‍ ഇന്ത്യ തുടങ്ങിയ സൈനിക നടപടി നിറുത്തിവെച്ചില്ലെങ്കില്‍ തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാന്റെ മുന്നറിയിപ്പ്
 • പുല്‍വാമ ഭീകരാക്രമണം; മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയം യു.എന്‍ രക്ഷാസമിതിയില്‍ ഫ്രാന്‍സ് അവതരിപ്പിക്കും
 • ബംഗളൂരുവില്‍ വ്യോമസേനയുടെ വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഒരു പൈലറ്റ് കൊല്ലപ്പെട്ടു; അപകടം പരിശീലനത്തിനിടയില്‍
 • ഇന്ത്യയിലെ നയതന്ത്ര പ്രതിനിധിയെ പാക്കിസ്ഥാന്‍ തിരികെ വിളിച്ചു; ഹൈക്കമ്മീഷണര്‍ സുഹൈല്‍ മുഹമ്മദ് ഇന്ത്യവിട്ടു
 • പുല്‍വാമ ഭീകരാക്രമണം; വീരമൃത്യു വരിച്ച സൈനികരുടെ മക്കള്‍ക്ക് വിദ്യാഭ്യാസവും ജോലിയും നല്‍കാന്‍ തയാറെന്ന് റിലയന്‍സ് ഫൗണ്ടേഷന്‍
 • കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; നാലു സൈനികര്‍ക്ക് കൂടി വീരമൃത്യു; ഒരു ഗ്രാമീണനും കൊല്ലപ്പെട്ടു
 • പുല്‍വാമ ആക്രണം: കൊലയാളികള്‍ക്ക് തിരിച്ചടി നല്‍കി ഇന്ത്യന്‍ സേന; രണ്ട് ഭീകരരെ വധിച്ചു
 • പാക്കിസ്ഥാനിലെ പട്ടാള ഹോസ്പിറ്റലില്‍ നിന്ന് പുല്‍വാമ ഭീകരാക്രമണത്തിനു നിര്‍ദേശം നല്‍കിയത് മസൂദ് അസര്‍
 • പുല്‍വാമ ഭീകരാക്രമണം; പാക്കിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ സാധനങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി 200 ശതമാനമാക്കി
 • ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; ലക്ഷ്യം തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: രജനീകാന്ത്
 • Write A Comment

   
  Reload Image
  Add code here