കടം വാങ്ങിയ 200 രൂപയ്ക്ക് ലോട്ടറി ടിക്കറ്റെടുത്ത തൊഴിലാളിയെ ഭാഗ്യദേവത കടാക്ഷിച്ചു; ഇപ്പോള്‍ കോടീശ്വരന്‍

Wed,Sep 12,2018


മാണ്ഡി (സംഗ്രൂര്‍): ഇഷ്ടികക്കളത്തില്‍ ജോലി ചെയ്തിരുന്ന മനോജ് കുമാറിനു പ്രതിദിനം കൂലിയായി കഷ്ടിച്ചു ലഭിച്ചിരുന്നത് 250 രൂപയാണ്. സംസ്ഥാന സര്‍ക്കാരിന്റെ രാഖി ബമ്പര്‍ ലോട്ടറി ടിക്കറ്റെടുക്കണെമന്ന ആഗ്രഹം തോന്നിയത് ഇതിനിടെയാണ്. കൈയില്‍ കാശില്ലാത്തതു കൊണ്ട് അയല്‍ക്കാരനില്‍ നിന്ന് 200 രൂപ കടം വാങ്ങി ലോട്ടറി ടിക്കറ്റ് വാങ്ങി. ഭാഗ്യദേവത മനോജിനൊപ്പമായിരുന്നു. ഒന്നര കോടി രൂപയുടെ ബമ്പര്‍ സമ്മാനം മനോജ് എടുത്ത ടിക്കറ്റിനാണ് ലഭിച്ചത്.
ലോട്ടറി അടിച്ചുവെന്ന് അറിഞ്ഞപ്പോള്‍ മനോജ് ആദ്യം ചെയ്തത് കുടുംബത്തിലെ പ്രാരാബ്ധം മൂലം പഠനം ഉപേക്ഷിക്കുവാന്‍ തയാറെടുക്കുകയായിരുന്ന മൂത്ത മകളോട് തീരുമാനം മാറ്റാനായിരുന്നു. ഇന്ത്യന്‍ പോലീസ് സര്‍വീസില്‍ ചേരണമെന്നു സ്വപ്നം കണ്ടിരുന്ന മകളോട് ഇനി ധൈര്യപൂര്‍വം മുന്നോട്ടു പോകാന്‍ മനോജ് പറഞ്ഞു. നഴ്‌സാകാന്‍ ലക്ഷ്യമിട്ടിരുന്ന രണ്ടാമത്തെ മകളോട് ഡോക്ടറാകുന്നതിനു വേണ്ടി പരിശ്രമിക്കണമെന്നു പറയാനും മറന്നില്ല.
ലോട്ടറി അടിച്ചതോടെ ഒറ്റ ദിനം കൊണ്ട് മനോജ് ഗ്രാമത്തിലെ ഹീറോ ആയി മാറി. വസ്തു വില്‍പനക്കാരും, ബാങ്കുകാരും മനോജിന്റെ പാതി നിര്‍മിച്ച ഇഷ്ടിക കൊണ്ടുള്ള കൂരയ്ക്കു മുന്നില്‍ ക്യൂ നില്‍ക്കുകയാണ്. മനോജും ഭാര്യ രാജ് കൗറും ഇഷടിക കളത്തിലാണ് ജോലി ചെയിരുന്നത്. രണ്ടു പേര്‍ക്കും കൂടി കിട്ടുന്നത് അഞ്ഞൂറോളം രൂപ മാത്രമായിരുന്നു. ആറു പേരുള്ള കുടുംബത്തിന്റെ അന്നന്നത്തെ അപ്പത്തിനു തന്നെ ഇതു കഷ്ടിയായിരുന്നു.
മനോജിന് ഒരു നഷ്ടബോധമേയുള്ളു. രോഗബാധിതനായിരുന്ന മനോജിന്റെ പിതാവ് ഹവാ സിംഗ് മരിച്ചത് അടുത്തയിടെയാണ്. ലോട്ടറി നേരത്തെ അടിച്ചിരുന്നുവെങ്കില്‍ പിതാവിന് നല്ല ചികിത്സ നല്‍കി ജീവന്‍ രക്ഷിക്കുവാന്‍ കഴിയുമായിരുന്നുവെന്ന് മനോജ് പറഞ്ഞു. സുരക്ഷിതമായ ഒരു വീടു നിര്‍മിക്കണെമന്നും, ചെറിയൊരു ബിസിനസ് തുടങ്ങണമെന്നുമുള്ള ആഗ്രഹമാണ് മനോജിനുള്ളത്.

Other News

 • പെട്രോള്‍ ഡീസല്‍ വിലക്കയറ്റത്തെക്കുറിച്ച് ബിജെപി നേതാവിനോട് സംശയമുന്നയിച്ച ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം
 • പെട്രോളും, ഡീസിലും 35 - 40 രൂപയ്ക്ക് വില്‍ക്കാമെന്ന് ബാബാ രാംദേവ്; ബി.ജെ.പി ക്കു വേണ്ടി പ്രചാരണം നടത്തില്ലെന്നും പ്രഖ്യാപനം
 • പൊതുവേദിയില്‍ പ്രവര്‍ത്തകന്‍ ബിജെപി എംപിയുടെ കാല്‍ കഴുകി വെള്ളം കുടിച്ചു
 • ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വ കലാശാല വിദ്യാര്‍ത്ഥിയൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടത് വിദ്യാര്‍ത്ഥി യൂണിയനുകള്‍ തൂത്തുവാരി
 • ഗോവ മുഖ്യമന്ത്രി മനോഹര്‍പരീക്കറിനു പകരക്കാരനെ നിയമിക്കാന്‍ ബിജെപിയില്‍ ആലോചന
 • കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി വൈദികര്‍ സമരപ്പന്തലില്‍
 • നാല് വര്‍ഷം 9 കോടി കക്കൂസുകള്‍: സ്വച്ഛ ഭാരതം യാഥാര്‍ഥ്യമായെന്ന് മോഡി
 • സ്വച്ഛത ഹി സേവ (ശുചിത്വമാണ് സേവനം) പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൂലെടുത്ത് തൂവി ഉദ്ഘാടനം ചെയ്തു
 • അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ എട്ടു വര്‍ഷത്തിനു ശേഷം ഇടിവ്
 • ജമ്മുകശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ ബസ് മറിഞ്ഞ് 13 യാത്രക്കാര്‍ മരിച്ചു
 • Write A Comment

   
  Reload Image
  Add code here