അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ എട്ടു വര്‍ഷത്തിനു ശേഷം ഇടിവ്

Thu,Sep 13,2018


ന്യൂഡല്‍ഹി: കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ ഇതാദ്യമായി അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ കുറവ് അനുഭവപ്പെട്ടു. 2017 ല്‍ 11.14 ലക്ഷം ഇന്ത്യക്കാര്‍ അമേരിക്ക സന്ദര്‍ശിച്ചുവെങ്കില്‍ തലേ വര്‍ഷം ഈ സംഖ്യ 11.72 ലക്ഷമായിരുന്നു. യാത്രക്കാരുടെ എണ്ണത്തില്‍ അഞ്ചു ശതമാനത്തോളം കുറവു വന്നതായി അമേരിക്കന്‍ വാണിജ്യ വകുപ്പിന്റെ നാഷണല്‍ ട്രാവല്‍ ആന്‍ഡ് ട്രേഡ് ഓഫീസിന്റെ കണക്കുകള്‍ പറയുന്നു.
ഇതിനു മുമ്പ് 2009 ലാണ് ഇന്ത്യന്‍ യാത്രക്കാരുടെ എണ്ണത്തില്‍ കുറവു രേഖപ്പെടുത്തിയത്. അക്കൊല്ലം 5.5 യാത്രക്കാരാണ് അമേരിക്കയില്‍ എത്തിയത്. തലേ വര്‍ഷത്തേക്കാള്‍ എട്ടു ശതമാനം കുറവായിരുന്നു ഇത്. ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് കോര്‍പറേറ്റ് ഓഫീസുകളും, ബിസനസുകാരമൊക്കെ യാത്ര കുറച്ച സാഹചര്യമാണ് യാത്രക്കാരുടെ എണ്ണത്തില്‍ കുറവു വരാന്‍ കാരണമായി അന്നു വിലയിരുത്തപ്പെട്ടിരുന്നത്. അതിനു ശേഷം 2016 വരെ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം വര്‍ധിച്ചു വരികയായിരുന്നു. ഏതാനും വര്‍ഷമായി ഇന്ത്യയില്‍ നിന്നുള്ള വിദേശ യാത്രക്കാരുടെ എണ്ണത്തില്‍ 10 മുതല്‍ 12 ശതമാനം വരെ വര്‍ധന രേഖപ്പെടുത്തിയിരുന്നവെന്ന് ട്രാവല്‍ വ്യാവസായ കേന്ദ്രങ്ങള്‍ പറയുന്നു.
അമേരിക്കയിലേക്ക് ചില രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അടുത്തയിടെ യാത്ര നിയന്ത്രണം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ അമേരിക്കന്‍ യാത്ര കൂടുതല്‍ ദുഷകരമാകുമെന്ന ചിന്തയാണ് യാത്രക്കാരുടെ എണ്ണത്തില്‍ കുറവു വരാന്‍ കാരണമെന്ന് ട്രാവല്‍ ഏജന്‍സികള്‍ വിലയിരുത്തുന്നു. അമേരിക്ക പൊതുവേ 10 വര്‍ഷത്തെ സന്ദര്‍ശ വിസ നല്‍കുമ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇത്രയും കാലം നല്‍കാറില്ലെന്നും, കൂടുതല്‍ വിസ ഫീസ് ഈടാക്കുന്നുണ്ടെന്നും അമേരിക്കന്‍ യാത്രയെപ്പറ്റിയുള്ള ആശങ്ക മാറുന്നതോടെ യാത്രക്കാരുടെ എണ്ണം വര്‍ധിക്കുമെന്നും ട്രാവല്‍ ഏജന്‍സികള്‍ അഭിപ്രായപ്പെട്ടു. 2017 ല്‍ 7.7 കോടി അന്താരാഷ്ട്ര സന്ദര്‍ശകര്‍ അമേരിക്കയിലെത്തിയെന്ന് യു.എസ് വാണിജ്യ വകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു. ഇവര്‍ 251.4 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചുവെന്നും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ .7 ശതമാനം വര്‍ധന ഉണ്ടായതായും പ്രസ്താവനയില്‍ പറയുന്നു.

Other News

 • പെട്രോള്‍ ഡീസല്‍ വിലക്കയറ്റത്തെക്കുറിച്ച് ബിജെപി നേതാവിനോട് സംശയമുന്നയിച്ച ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം
 • പെട്രോളും, ഡീസിലും 35 - 40 രൂപയ്ക്ക് വില്‍ക്കാമെന്ന് ബാബാ രാംദേവ്; ബി.ജെ.പി ക്കു വേണ്ടി പ്രചാരണം നടത്തില്ലെന്നും പ്രഖ്യാപനം
 • പൊതുവേദിയില്‍ പ്രവര്‍ത്തകന്‍ ബിജെപി എംപിയുടെ കാല്‍ കഴുകി വെള്ളം കുടിച്ചു
 • ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വ കലാശാല വിദ്യാര്‍ത്ഥിയൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടത് വിദ്യാര്‍ത്ഥി യൂണിയനുകള്‍ തൂത്തുവാരി
 • ഗോവ മുഖ്യമന്ത്രി മനോഹര്‍പരീക്കറിനു പകരക്കാരനെ നിയമിക്കാന്‍ ബിജെപിയില്‍ ആലോചന
 • കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി വൈദികര്‍ സമരപ്പന്തലില്‍
 • നാല് വര്‍ഷം 9 കോടി കക്കൂസുകള്‍: സ്വച്ഛ ഭാരതം യാഥാര്‍ഥ്യമായെന്ന് മോഡി
 • സ്വച്ഛത ഹി സേവ (ശുചിത്വമാണ് സേവനം) പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൂലെടുത്ത് തൂവി ഉദ്ഘാടനം ചെയ്തു
 • ജമ്മുകശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ ബസ് മറിഞ്ഞ് 13 യാത്രക്കാര്‍ മരിച്ചു
 • കടം വാങ്ങിയ 200 രൂപയ്ക്ക് ലോട്ടറി ടിക്കറ്റെടുത്ത തൊഴിലാളിയെ ഭാഗ്യദേവത കടാക്ഷിച്ചു; ഇപ്പോള്‍ കോടീശ്വരന്‍
 • Write A Comment

   
  Reload Image
  Add code here