റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി ബുധനാഴ്ച്ച വാദം കേള്‍ക്കും

Mon,Oct 08,2018


ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിനെ വിവാദത്തിലാഴ്ത്തിയ റാഫേല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി ബുധനാഴ്ച്ച വാദം കേള്‍ക്കും.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് എസ്‌കെ കൗള്‍, ജസ്റ്റിസ് കെഎം ജോസഫ് എന്നിവരാണ് വാദം കേള്‍ക്കുക.
അഭിഭാഷകനായ വിനീത് ധന്‍ദയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നും ഇത് സംബന്ധിച്ച് യുപിഎ, എന്‍ഡിഎ കാലഘട്ടത്തില്‍ ചെലവായ പണത്തിന്റെ വിവരങ്ങള്‍ സീല്‍ വെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി കേന്ദ്ര സര്‍ക്കാരിനോട് ഉത്തരവിടണമെന്ന് കാണിച്ചാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഡസോള്‍ട്ട് റിലയന്‍സിന് നല്‍കിയ ഇടപാട് സംബന്ധിച്ച വിവരങ്ങളും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

Other News

 • വിമാനത്തില്‍ നിന്ന് 30 അടി താഴ്ചയിലേക്ക് വീണ എയര്‍ ഇന്ത്യാ ജീവനക്കാരിക്ക് പരിക്ക്
 • # മി ടൂ വെളിപ്പെടുത്തല്‍: ആരോപണങ്ങള്‍ കെട്ടിച്ചമച്ചത്, നിയമ നടപടി സ്വീകരിക്കുമെന്ന് എം.ജെ.അക്ബര്‍
 • ഇന്ധനവില ഇന്നും വര്‍ദ്ധിപ്പിച്ചു; പെട്രോളിന് 86 രൂപ കവിഞ്ഞു; ഡീസലിന് 80.66
 • കോണ്‍ഗ്രസിന് തിരിച്ചടി: ഛത്തീസ്ഗഢ്‌ പിസിസി വര്‍ക്കിങ് പ്രസിഡന്റ്‌ ബിജെപിയില്‍
 • മീ ടൂ: എം.ജെ അക്ബറിനെതിരെ ആരോപണവുമായി അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക
 • സംഗീത വിദുഷി അന്നപൂര്‍ണാ ദേവി അന്തരിച്ചു
 • കാലങ്ങളായി കെട്ടിക്കിടക്കുന്ന കേസുകള്‍ അസ്വസ്ഥത ഉളവാക്കുന്നുവെന്ന് ചീഫ്ജസ്റ്റിസ് ഗെഗോയ്
 • കൊലപാതക കേസുകളില്‍ ആള്‍ ദൈവം രാംപാല്‍ കുറ്റക്കാരനെന്ന് കോടതി; ശിക്ഷ അടുത്തയാഴ്ച പ്രഖ്യാപിക്കും
 • ബംഗലൂരുവില്‍ 1000 കോടി രൂപയുടെ ഐകിയ സ്റ്റോര്‍
 • റഫാല്‍ യുദ്ധവിമാന കരാറിന്റെ രേഖകള്‍ ഹാജരാക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി
 • റായ്ബറേലിയില്‍ ട്രെയിന്‍ പാളം തെറ്റി ഏഴ് യാത്രക്കാര്‍ മരിച്ചു; 30 പേര്‍ക്ക് പരിക്ക്
 • Write A Comment

   
  Reload Image
  Add code here