നെറ്റ്ഫ്‌ളിക്സിന്റെ അമിത ഉപയോഗം: യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Tue,Oct 09,2018


ബെംഗളുരു: പ്രമുഖ ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്‌ളിക്സിന്റെ ഉപയോഗം അമിതമായതിനെ തുടര്‍ന്ന് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നെറ്റ്ഫ്ളിക്സ് ഉപയോഗം പരിധിവിട്ടതോടെ മാനസികാരോഗ്യം തകര്‍ന്ന യുവാവിനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 26 വയസ്സുള്ള ബംഗളൂരു സ്വദേശിയെ നിംഹാന്‍സിലെ ഡോക്ടര്‍മാരാണ് ചികിത്സിക്കുന്നത്.
നെറ്റ്ഫ്ളിക്സ് വീഡിയോകള്‍ കാണാന്‍ പ്രതിദിനം ഏഴ് മണിക്കൂറിലധികം യുവാവ് ചെലവഴിച്ചിരുന്നു. ജീവിത പ്രശ്നങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള വഴി എന്ന നിലയ്ക്കാണ് യുവാവ് നെറ്റ്ഫ്ളിക്സ് വീഡിയോകള്‍ സ്ഥിരമായി കാണാന്‍ തുടങ്ങിതെന്ന് നിംഹാന്‍സിലെ മാനസികാരോഗ്യ വിദഗ്ധന്‍ പ്രഫസര്‍ മനോജ് കുമാര്‍ ശര്‍മ പറഞ്ഞു.
ക്ഷീണം, കണ്ണിന് ആയാസം, ഉറക്കമില്ലായ്മ തുടങ്ങിയ അസ്വസ്ഥതകളുമായാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Other News

 • വിമാനത്തില്‍ നിന്ന് 30 അടി താഴ്ചയിലേക്ക് വീണ എയര്‍ ഇന്ത്യാ ജീവനക്കാരിക്ക് പരിക്ക്
 • # മി ടൂ വെളിപ്പെടുത്തല്‍: ആരോപണങ്ങള്‍ കെട്ടിച്ചമച്ചത്, നിയമ നടപടി സ്വീകരിക്കുമെന്ന് എം.ജെ.അക്ബര്‍
 • ഇന്ധനവില ഇന്നും വര്‍ദ്ധിപ്പിച്ചു; പെട്രോളിന് 86 രൂപ കവിഞ്ഞു; ഡീസലിന് 80.66
 • കോണ്‍ഗ്രസിന് തിരിച്ചടി: ഛത്തീസ്ഗഢ്‌ പിസിസി വര്‍ക്കിങ് പ്രസിഡന്റ്‌ ബിജെപിയില്‍
 • മീ ടൂ: എം.ജെ അക്ബറിനെതിരെ ആരോപണവുമായി അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക
 • സംഗീത വിദുഷി അന്നപൂര്‍ണാ ദേവി അന്തരിച്ചു
 • കാലങ്ങളായി കെട്ടിക്കിടക്കുന്ന കേസുകള്‍ അസ്വസ്ഥത ഉളവാക്കുന്നുവെന്ന് ചീഫ്ജസ്റ്റിസ് ഗെഗോയ്
 • കൊലപാതക കേസുകളില്‍ ആള്‍ ദൈവം രാംപാല്‍ കുറ്റക്കാരനെന്ന് കോടതി; ശിക്ഷ അടുത്തയാഴ്ച പ്രഖ്യാപിക്കും
 • ബംഗലൂരുവില്‍ 1000 കോടി രൂപയുടെ ഐകിയ സ്റ്റോര്‍
 • റഫാല്‍ യുദ്ധവിമാന കരാറിന്റെ രേഖകള്‍ ഹാജരാക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി
 • റായ്ബറേലിയില്‍ ട്രെയിന്‍ പാളം തെറ്റി ഏഴ് യാത്രക്കാര്‍ മരിച്ചു; 30 പേര്‍ക്ക് പരിക്ക്
 • Write A Comment

   
  Reload Image
  Add code here