റായ്ബറേലിയില്‍ ട്രെയിന്‍ പാളം തെറ്റി ഏഴ് യാത്രക്കാര്‍ മരിച്ചു; 30 പേര്‍ക്ക് പരിക്ക്

Tue,Oct 09,2018


ലക്നൗ : യുപിയിലെ റായ്ബറേലിയില്‍ ട്രെയിന്‍ പാളം തെറ്റി ഏഴ് മരണം.
ന്യൂ ഫറാക്ക എക്സ്പ്രസിന്റെ ആറ് കോച്ചുകളാണ് അപകടത്തില്‍ പെട്ടത്. 30 പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.
ബുധനാഴ്ച പുലര്‍ച്ചയോടെ ഹരിചന്ദ്പൂരിന് 50 മീറ്റര്‍ അകലെ വച്ചായിരുന്നു അപകടം.
സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.ലക്നൗവില്‍ നിന്നും വാരണാസിയില്‍ നിന്നും ദേശീയ ദുരന്ത നിവാരണ സേനയും അപകട സ്ഥലത്തെത്തിയിട്ടുണ്ട്.
റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വിനി ലൊഹാനി അപകടവിവരമറിഞ്ഞ് റായ്ബറേലിയിലേക്കു തിരിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും അപകടത്തില്‍പ്പെട്ടവര്‍ക്ക് ചികില്‍സാ സൗകര്യമൊരുക്കാനും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശം നല്‍കി.

Other News

  • അധിര്‍ രഞ്ജന്‍ ചൗധരി കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷിനേതാവ്
  • ലോക സമ്പദ്ഘടനയില്‍ ഇന്ത്യന്‍ സാന്നിധ്യം വളരുന്നു
  • ജെപി നദ്ദ ബിജെപി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് അമിത് ഷാ പ്രസിഡന്റ് ആയി തുടരും
  • അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്ഘടനയാകും: പ്രധാനമന്ത്രി
  • രാജസ്ഥാനില്‍ ബിജെപിയുടെ പാഠങ്ങള്‍ തിരുത്തി കോണ്‍ഗ്രസ്
  • മുസ്ലിം സമുദായത്തെ സ്വാധീനിക്കാന്‍ മോഡി; സംഘപരിവാറിന് എതിര്‍പ്പ്
  • കശ്മീരിലെ അനന്ത് നാഗില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു
  • ബീഹാറിലെ മുസഫര്‍പുരില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം നൂറായി
  • അംഗ ബലം കുറഞ്ഞതുകൊണ്ട് പ്രതിപക്ഷത്തിന്റെ പ്രാധാന്യം കുറയുന്നില്ലെന്ന് പ്രധാനമന്ത്രി
  • മാലേഗാവ് സ്ഫോടനക്കേസില്‍ അറസ്റ്റിലായ നാലു പ്രതികള്‍ക്ക് ഏഴുവര്‍ഷത്തിനുശേഷം ജാമ്യം അനുവദിച്ചു
  • രാഹുല്‍ അടുക്കുന്നില്ല; കോണ്‍ഗ്രസിന്റെ നിയന്ത്രണം എട്ടംഗ സമിതിക്ക്
  • Write A Comment

     
    Reload Image
    Add code here