അസമില്‍ രാങ്കിയ- ദെക്കാര്‍ഗോണ്‍ ഇന്റര്‍സിറ്റി എക്സ്പ്രസില്‍ സ്ഫോടനം; മൂന്ന് പേര്‍ക്ക് പരിക്ക്

Sun,Dec 02,2018


ന്യൂഡല്‍ഹി: അസമില്‍ രാങ്കിയ- ദെക്കാര്‍ഗോണ്‍ ഇന്റര്‍സിറ്റി എക്സ്പ്രസിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
അസമിലെ ഉദല്‍ഗുരിയിലെ ഹരിസിങ്ക റെയില്‍വെ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോഴാണ് സ്ഫോടനം ഉണ്ടായത്. ഗുവാഹത്തിയില്‍ നിന്നും 90 കിമീ ദൂരത്താണ് ഹരിസിങ്ക.
ശനിയാഴ്ച രാത്രി 7 മണിയോടെയായിരുന്നു സ്‌ഫോടനം നടന്നത്. സെക്കന്‍ഡ് ക്ലാസ് കോച്ചിലുണ്ടായിരുന്ന യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരില്‍ രണ്ട് പേരെ റെയില്‍വെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം വിട്ടയച്ചതായി നോര്‍ത്ത് ഈസ്റ്റ് റെയില്‍വെ വക്താവ് പറഞ്ഞു. അപകടം ഉണ്ടായെങ്കിലും ട്രെയിന്‍ യാത്ര തുടര്‍ന്നു. സ്ഫോടനത്തിന്റെ കാരണം എന്താണെന്നതിനെ സംബന്ധിച്ച് റെയില്‍വെ അന്വേഷണം ആരംഭിച്ചു.

Other News

 • വിവിപാറ്റ് രസീതുകള്‍ ആദ്യം എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി
 • മൊയീന്‍ ഉള്‍ ഹഖ് ഇന്ത്യയിലെ പുതിയ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണര്‍
 • വോട്ടര്‍മാരുടെ സമ്മതിദാനാവകാശം അട്ടിമറിക്കപ്പെട്ടേക്കുമെന്ന റിപ്പോര്‍ട്ടുകളില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രണബ് മുഖര്‍ജി
 • ട്രംപിന്റെ ഇന്ത്യ നയത്തില്‍ ഡെമോക്രറ്റുകള്‍ക്ക് ആശങ്ക
 • റഡാര്‍ ഉപഗ്രഹങ്ങളുടെ വിക്ഷേപണം ഇന്ത്യ പുനരാരംഭിക്കുന്നു
 • മധ്യപ്രദേശിലും കുതിരക്കച്ചവടത്തിന് സാധ്യത; സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് ബിജെപി; സഭയില്‍ തെളിയിക്കാമെന്ന് കമല്‍നാഥ്
 • കര്‍ണാടകയിലും മധ്യപ്രദേശിലും സര്‍ക്കാരുകളെ മറിച്ചിടാനൊരുങ്ങി ബി.ജെ.പി
 • നമോ ടി.വി തെരഞ്ഞെടുപ്പു കഴിഞ്ഞയുടനെ അപ്രത്യക്ഷമായി
 • ഗോഡ്‌സെക്കെതിരെ തീവ്രവാദി പ്രയോഗം : കമല്‍ഹാസന് മദ്രാസ് ഹൈക്കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചു
 • പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ തിരക്കിട്ട് സഖ്യ നീക്കങ്ങള്‍ പുരോഗമിക്കുന്നു; മായാവതി സോണിയയെ കാണും
 • ജമ്മു കശ്മീരിലെ വിമാന താവളങ്ങളില്‍ ഭീകരാക്രമണത്തിനു സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
 • Write A Comment

   
  Reload Image
  Add code here