സുപ്രീംകോടതി ചീഫ് ജസ്റ്റിസ് 'റിമോട്ട് കണ്‍ട്രാളിലാണ്' എന്നു തോന്നിയ സാഹചര്യത്തിലാണ് പത്രസമ്മേളനം നടത്തിയതെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്

Sun,Dec 02,2018


ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര 'റിമോട്ട് കണ്‍ട്രോളിലാണ്' പ്രവര്‍ത്തിക്കുന്നതെന്നു തോന്നിയ സാഹചര്യത്തിലാണ് കഴിഞ്ഞ ജനുവരി 12 ന് ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ ആദ്യമായി താനുള്‍പ്പെടെ നാല് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിനെതിരേ പത്രസമ്മേളനം നത്തിയതെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് വെളിപ്പെടുത്തി. പുറത്തു നിന്ന് നിയന്ത്രിക്കുന്നതിനു പുറമേ രാഷ്ട്രീയ പക്ഷപാതത്തോടെ കേസുകള്‍ ജഡ്ജിമാര്‍ക്ക് അനുവദിക്കുന്നതിലും ചീഫ് ജസ്റ്റിസ് വിവേചനം പുലര്‍ത്തിയിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖ സംഭാഷണത്തില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു. സുപ്രീംകോടതിയില്‍ നിന്ന് ഏതാനും ദിവസം മുമ്പാണ് അദ്ദേഹം വിരമിച്ചത്.
സുപ്രീംകോടതിയിലെ സീനിയര്‍ മോസ്റ്റ് ജഡ്ജിമാരായിരുന്ന ജസ്റ്റിസ് ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോകുര്‍ എന്നിവരാണ് ജസ്റ്റിസ് കുര്യന്‍ ജോസഫിനൊപ്പം അസാധാരണ പത്രസമ്മേളനം നടത്തിയത്. ജസ്റ്റിസ് മിശ്ര സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റതിനു ശേഷം കോടതിയുടെ പ്രവര്‍ത്തനത്തില്‍ പുറത്തു നിന്നുള്ള ഇടപെടല്‍ ഉണ്ടാകുന്നതായി സംശയം ഉയരുകയായിരുന്നു. കേസുകള്‍ അനുവദിക്കുന്നതിനു പുറമേ സുപ്രീംകോടതി - ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിലും ഇതു പ്രതിഫലിച്ചു. പുറത്തു നിന്നുള്ള ആരോ ചീഫ് ജസ്റ്റിസിനെ നിയന്ത്രിക്കുന്നതു പോലെ ഞങ്ങള്‍ക്കു തോന്നി. അദ്ദേഹത്തെ കണ്ട് ഇതേപ്പറ്റി സംസാരിച്ചിരുന്നു. പിന്നീട് ഇക്കാര്യം എഴുതി നല്‍കി. പക്ഷേ, കാര്യങ്ങള്‍ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോഴാണ് പത്രസമ്മേളനം നടത്താന്‍ തീരുമാനിച്ചത്. രാഷ്ട്രീയമായി പക്ഷപാതമുണ്ടെന്നു കരുതപ്പെടുന്ന ജഡ്ജിമാര്‍ക്ക് വിവിധ കേസുകള്‍ അലോക്കേറ്റ് ചെയ്യുന്ന രീതിയാണ് സംശയങ്ങള്‍ വളര്‍ത്തിയത്. ജസ്റ്റിസ് ചെലമേശ്വരാണ് പത്രസമ്മേളനം നടത്താനുള്ള നിര്‍ദേശം മുന്നോട്ടു വച്ചതെന്നും ബാക്കിയുള്ള മൂന്നു പേരും അതിനെ അനുകൂലിക്കുകയായിരുന്നുവെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു.
ഇതേത്തുടര്‍ന്ന് ചീഫ് ജസ്റ്റിസിനെ നീക്കം ചെയ്യന്‍ രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നെങ്കിലും ചെയര്‍മാന്‍ വെങ്കയ്യ നായിഡു അത് നിരസിക്കുകയായിരുന്നു. ആരോപണം തെളിയാക്കാന്‍ പര്യാപ്തമായ കാര്യങ്ങള്‍ അതിലില്ല എന്നു ചൂണ്ടിക്കാട്ടിയാണ് പ്രമേയം തള്ളിയത്.
തന്റെ പിതാവ് ക്ലര്‍ക്കായി ജോലി ചെയ്തിരുന്ന കേരള ഹൈക്കോടതിയില്‍ രണ്ടായിരാമാണ്ടില്‍ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തത് ഏറെ അഭിമാനം പകര്‍ന്ന നിമിഷമായിരുന്നുവെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് അനുസ്മരിച്ചു. ഏഴു മക്കളുള്ള കുടുംബം പിതാവിന്റെ തുച്ഛമായ വരുമാനത്തെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്. സ്‌കൂളില്‍ ചെരിപ്പാടാതെയാമ് പോയിരുന്നത്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ചെരിപ്പിടുന്നത്. പക്ഷേ, ഈ കഷ്ടപ്പാടുകളെപ്പറ്റി പരാതി പറയാതെ ജീവതത്തെ അഭിമുഖീകരിക്കാനാണ് ശ്രമിച്ചിരുന്നത്. ഓരോ കേസ് കേള്‍ക്കുമ്പോഴും തന്റെ അധരത്തില്‍ വന്നിരുന്നത് ഒരേ പ്രാര്‍ഥനായായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 'ദൈവമേ എന്റെ അറിവില്ലായ്മ കൊണ്ടോ കേസ് ശരിയായി പഠിക്കാത്തതു കൊണ്ടോ അര്‍ഹിക്കുന്ന ഒരാള്‍ക്കും നീതി നിഷേധിക്കപ്പെടാന്‍ ഇട വരുത്തരുതേ. ഈ കേസില്‍ ശരിയായ നീതി നടപ്പാക്കാനുള്ള ഉള്‍ക്കാഴ്ച എനിക്കു പ്രദാനം ചെയ്യണമേ' എന്നായിരുന്നു അത്. എല്ലാ കേസ് ഫയലുകളും താന്‍ വിശദമായി വായിച്ചിരുന്നുവെന്നും, തന്റെ ക്ലര്‍ക്കുമാരെ കേസിന്റെ ഗവേഷണ കാര്യത്തിനാണ് പ്രയോജനപ്പെടുത്തിയിരുന്നതെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു. സുപ്രീംകോടതിയില്‍ 8612 കേസുകള്‍ തീര്‍പ്പാക്കിയ ജസ്റ്റിസ് കുര്യന്‍ ജോസഫ് ആയിരത്തലധികം കേസുകള്‍ക്ക് വിശദമായി വിധി പ്രസ്താവം നടത്തുകയുണ്ടായി.

Other News

 • കശ്മീരില്‍ സൈനികരുമായുള്ള ഏറ്റമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു
 • മണിപ്പൂര്‍ വ്യാജ ഏറ്റുമുട്ടലില്‍ സൈനിക അര്‍ധ സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു
 • കാണാതായ രത്‌ന വ്യാപാരിയെ വനത്തിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് മുന്‍ ബി.ജെ.പി നേതാവ് അറസ്റ്റില്‍
 • വിദേശപ്പണത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിറുത്തി; 2018 ല്‍ പ്രവാസികള്‍ രാജ്യത്ത് എത്തിച്ചത് 80 ബില്യണ്‍ ഡോളര്‍
 • മുംബൈ ഭീകരാക്രമണം: ഉത്ഭവം പാക് മണ്ണിലെന്ന് സമ്മതിച്ച് ഇമ്രാന്‍ഖാന്‍
 • സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന ജെറ്റ് എയര്‍വേസിന്റെ രക്ഷകനായി ഒരു മലയാളി വന്നേക്കുമെന്ന് സൂചന
 • കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പൊതു പരിപാടിക്കിടെ വേദിയില്‍ കുഴഞ്ഞുവീണു
 • കുടിക്കാനായി ഉപയോഗിച്ചിരുന്ന തടാകത്തില്‍ എച്ച്ഐവി ബാധിതയുടെ ജഢം കണ്ടെത്തി; നാട്ടുകാര്‍ തടാകം വറ്റിച്ചു
 • തിരക്കിട്ടും ചട്ടം ലംഘിച്ചും സിബിഐ ഡയറക്ടറെ മാറ്റിയതെന്തിന്? കേന്ദ്ര സര്‍ക്കാരിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം
 • ബി.ജെ.പി വിഭാഗീയത സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ എം.പി പാര്‍ട്ടി വിട്ടു
 • സി.ബി.ഐ കേസില്‍ കേന്ദ്ര സര്‍ക്കാരിനും സി.വി.സി ക്കും സുപ്രീംകോടതിയുടെ വിമര്‍ശനം
 • Write A Comment

   
  Reload Image
  Add code here