ഗോവധം ആരോപിച്ച് ഉത്തര്‍പ്രദേശില്‍ കലാപം; പോലീസ് ഇന്‍സ്‌പെക്ടറടക്കം രണ്ടു പേര്‍ കൊല്ലപ്പെട്ടു

Mon,Dec 03,2018


ലക്‌നോ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയില്‍ ഗോവധം ആരോപിച്ച് അക്രമാസക്തരായ ജനക്കൂട്ടവും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പോലീസ് ഇന്‍സ്‌പെകടറടക്കം രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടല്‍ നടന്ന സനയിലെ സ്റ്റേഷന്‍ ഓഫീസര്‍ സുബോധ് കുമാര്‍ സിംഗാണ് തലയ്ക്കു വെടിയേറ്റ് കൊല്ലപ്പെട്ടത്. അക്രമികള്‍ നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും, പോലീസിനു നേര്‍ക്ക് കല്ലേറു നടത്തുകയും ചെയ്തു. സ്ഥിതി നിയന്ത്രണാതീതമായപ്പോഴാണ് പോലീസ് വെടിവച്ചത്. പതിനെട്ടു വയസുകാരനായ സുമിത് ആണ് പോലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്.
മഹാവ് ഗ്രാമത്തിനു സമീപമുള്ള വനത്തില്‍ പശുക്കളുടെ ജഡത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഹൈന്ദവ സംഘടനാ നേതാക്കളുടെ നേതൃത്വത്തില്‍ ഈ അവശിഷ്ടങ്ങള്‍ ഒരു ട്രാക്ടറില്‍ കയറ്റി ബുലന്ദഷഹര്‍ പട്ടണത്തിനു സമീപമുള്ള പോലീസ് ഔട്ട്‌പോസ്റ്റില്‍ എത്തിച്ചു. ഒരു പ്രത്യേക മതവിഭാഗത്തില്‍ പെട്ടവരാണ് ഇതിനു പിന്നിലെന്ന് അവര്‍ ആരോപിച്ചിരുന്നു. പോലീസിനെതിരേ മുദ്രാവാക്യം മുഴക്കിയ പ്രതിഷേധക്കാര്‍ ഔട്ട്‌പോസ്റ്റിനു മുന്നിലൂടെ കടന്നുപോകുന്ന ഹൈവേ ഉപരോധിക്കുകയായിരുന്നു.
പ്രതിഷേധക്കാര്‍ പിന്നീട് പോലീസിനു നേരെ തിരിഞ്ഞു. ജനക്കൂട്ടം അക്രമാസക്തമായപ്പോള്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. പോലീസുകാരുടെ എണ്ണം പരിമിതമായിരുന്നതു കൊണ്ട് ജനക്കൂട്ടത്തിനു മുന്നില്‍ അവര്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല. പോലീസ് ഔട്ട്‌പോസ്റ്റ് ജനക്കൂട്ടം ചാമ്പലാക്കി. ഇതിനിടെയാണ് പോലീസ് ഇന്‍സ്‌പെക്ടര്‍ക്കു വെടിയേറ്റത്. നിരവധി വാഹനങ്ങളും പ്രതഷേധക്കാര്‍ അഗ്നിക്കിരയാക്കി. പോലീസ് തിരിച്ചു വെടിവച്ചതിനെ തുടര്‍ന്നാണ് സുമിത് എന്ന 18 വയസുകാരന്‍ കൊല്ലപ്പെട്ടത്. പോലീസുകാരടക്കം നിരവധി പേര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റു. റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സില്‍ നിന്നുള്‍പ്പെടെ നൂറുകണക്കിന് പോലീസുകാരെ ഇവിടേക്ക് കൂടുതലായി വിന്യസിച്ചിട്ടുണ്ട്. രാജസ്ഥാനില്‍ തെരഞ്ഞെടുപ്പു പ്രചാരണം നടത്തുകയായിരുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തി. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി ഉണ്ടാകുമെന്നു പറഞ്ഞ മുഖ്യമന്ത്രി പോലീസിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Other News

 • വിവിപാറ്റ് രസീതുകള്‍ ആദ്യം എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി
 • മൊയീന്‍ ഉള്‍ ഹഖ് ഇന്ത്യയിലെ പുതിയ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണര്‍
 • വോട്ടര്‍മാരുടെ സമ്മതിദാനാവകാശം അട്ടിമറിക്കപ്പെട്ടേക്കുമെന്ന റിപ്പോര്‍ട്ടുകളില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രണബ് മുഖര്‍ജി
 • ട്രംപിന്റെ ഇന്ത്യ നയത്തില്‍ ഡെമോക്രറ്റുകള്‍ക്ക് ആശങ്ക
 • റഡാര്‍ ഉപഗ്രഹങ്ങളുടെ വിക്ഷേപണം ഇന്ത്യ പുനരാരംഭിക്കുന്നു
 • മധ്യപ്രദേശിലും കുതിരക്കച്ചവടത്തിന് സാധ്യത; സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് ബിജെപി; സഭയില്‍ തെളിയിക്കാമെന്ന് കമല്‍നാഥ്
 • കര്‍ണാടകയിലും മധ്യപ്രദേശിലും സര്‍ക്കാരുകളെ മറിച്ചിടാനൊരുങ്ങി ബി.ജെ.പി
 • നമോ ടി.വി തെരഞ്ഞെടുപ്പു കഴിഞ്ഞയുടനെ അപ്രത്യക്ഷമായി
 • ഗോഡ്‌സെക്കെതിരെ തീവ്രവാദി പ്രയോഗം : കമല്‍ഹാസന് മദ്രാസ് ഹൈക്കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചു
 • പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ തിരക്കിട്ട് സഖ്യ നീക്കങ്ങള്‍ പുരോഗമിക്കുന്നു; മായാവതി സോണിയയെ കാണും
 • ജമ്മു കശ്മീരിലെ വിമാന താവളങ്ങളില്‍ ഭീകരാക്രമണത്തിനു സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
 • Write A Comment

   
  Reload Image
  Add code here