യു.പി പോലീസ് ഓഫീസറെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ സംഭവം: അഞ്ചുപേര്‍ അറസ്റ്റില്‍

Tue,Dec 04,2018


ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ പോലീസ് ഓഫീസറെ ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു.
ഒന്നാം പ്രതിയായ ബജ്റംഗ് ദള്‍ പ്രവര്‍ത്തകന്‍ യോഗേഷ് രാജ് ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. അഖ്ലാക്കിന്റെ കൊലപാതകക്കേസ് അന്വേഷിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥനായ സുബോധ് കുമാറിനെ തിങ്കളാഴ്ച ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കണ്ണിന് മുകളില്‍ വെടിയേറ്റാണ് സുബോധ് കുമാര്‍ മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
അക്രമികള്‍ സര്‍വീസ് റിവോള്‍വര്‍ തട്ടിയെടുത്തശേഷം സുബോധിനെ വെടിവെക്കുകയായിരുന്നു. എങ്ങനെയാണ് അക്രമികള്‍ക്കിടയില്‍ സുബോധ് കുമാര്‍ ഒറ്റപ്പെട്ട് പോയതെന്നും ആക്രമണം എങ്ങനെ നടന്നുവെന്നും പ്രത്യേക അന്വേഷണം സംഘം അന്വേഷിക്കും.
നിലവില്‍ അഞ്ച് പേരെയാണ് പോലീസ് സംഭവത്തില്‍ അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയായ യോഗേഷ് രാജ് ബജറംഗ് ദള്‍ പ്രവര്‍ത്തകനാണ്. ഇയാളാണ് ഗോവധം നടന്നുവെന്ന് പരാതിപ്പെട്ടത്. എഫ്.ഐ.ആറില്‍ 27പേര്‍ക്കെതിരെയും കണ്ടാല്‍ അറിയാവുന്ന 60പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു.

Other News

 • വിവിപാറ്റ് രസീതുകള്‍ ആദ്യം എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി
 • മൊയീന്‍ ഉള്‍ ഹഖ് ഇന്ത്യയിലെ പുതിയ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണര്‍
 • വോട്ടര്‍മാരുടെ സമ്മതിദാനാവകാശം അട്ടിമറിക്കപ്പെട്ടേക്കുമെന്ന റിപ്പോര്‍ട്ടുകളില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രണബ് മുഖര്‍ജി
 • ട്രംപിന്റെ ഇന്ത്യ നയത്തില്‍ ഡെമോക്രറ്റുകള്‍ക്ക് ആശങ്ക
 • റഡാര്‍ ഉപഗ്രഹങ്ങളുടെ വിക്ഷേപണം ഇന്ത്യ പുനരാരംഭിക്കുന്നു
 • മധ്യപ്രദേശിലും കുതിരക്കച്ചവടത്തിന് സാധ്യത; സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് ബിജെപി; സഭയില്‍ തെളിയിക്കാമെന്ന് കമല്‍നാഥ്
 • കര്‍ണാടകയിലും മധ്യപ്രദേശിലും സര്‍ക്കാരുകളെ മറിച്ചിടാനൊരുങ്ങി ബി.ജെ.പി
 • നമോ ടി.വി തെരഞ്ഞെടുപ്പു കഴിഞ്ഞയുടനെ അപ്രത്യക്ഷമായി
 • ഗോഡ്‌സെക്കെതിരെ തീവ്രവാദി പ്രയോഗം : കമല്‍ഹാസന് മദ്രാസ് ഹൈക്കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചു
 • പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ തിരക്കിട്ട് സഖ്യ നീക്കങ്ങള്‍ പുരോഗമിക്കുന്നു; മായാവതി സോണിയയെ കാണും
 • ജമ്മു കശ്മീരിലെ വിമാന താവളങ്ങളില്‍ ഭീകരാക്രമണത്തിനു സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
 • Write A Comment

   
  Reload Image
  Add code here