ഇന്ത്യയുടെ ഭാരമേറിയ വാര്‍ത്താ വിതരണ ഉപഗ്രഹം ജിസാറ്റ് 11 വിജയകരമായി വിക്ഷേപിച്ചു

Wed,Dec 05,2018


ബെംഗളൂരു: ഇന്ത്യയുടെ ഭാരം കൂടിയ വാര്‍ത്താ വിതരണ ഉപഗ്രഹം ജിസാറ്റ് 11 വിജയകരമായി വിക്ഷേപിച്ചു.
ബിഗ് ബേഡ് എന്നാണ് ശാസ്ത്രലോകം ഉപഗ്രഹത്തിന് ഇട്ട വിളിപ്പേര്. ഫ്രാന്‍സിന്റെ ശക്തി കൂടിയ വിക്ഷേപണ വാഹനമായ ഏരിയന്‍ 5 ആണ് ജീസാറ്റ് 11 നെ ഭ്രമണപഥത്തിലെത്തിച്ചത്.
ഇന്ത്യ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ഭാരമേറിയ വാര്‍ത്താ വിതരണ ഉപഗ്രഹമാണിത്. ബുധനാഴ്ച ഫ്രഞ്ച് ഗയാനയിലെ കൌറു വിക്ഷേപണത്തറയില്‍ നിന്ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു വിക്ഷേപണം. 5845 കിലോഗ്രാമാണ് വലിയ പക്ഷി (big bird) എന്ന ഓമനപ്പേരുള്ള ജിസാറ്റ് 11ന്റെ ഭാരം. ഉപഗ്രഹാധിഷ്ഠിത ഇന്റര്‍നെറ്റ് സേവനങ്ങള്‍ മെച്ചപ്പെടുത്താനായാണ് ഇത് വിക്ഷേപിച്ചത്. 1200കോടി രൂപയാണ് വിക്ഷേപണ ചെലവ്. പുലര്‍ച്ചെ രണ്ട് മണിയ്ക്കായിരുന്നു വിക്ഷേപണം.
'എരിയന്‍ 5' റോക്കറ്റാണ് ജി സാറ്റുമായി ബഹിരാകാശത്തേക്ക് കുതിച്ചത്. രാജ്യത്ത് 16 ജി.ബി.പി.എസ്. വേഗത്തിലുള്ള ഇന്റര്‍നെറ്റ് ലഭ്യമാക്കാനുതകുമെന്നതാണ് ഈ വാര്‍ത്താവിനിമയ ഉപഗ്രഹത്തിന്റെ പ്രത്യേകത. ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ കാര്യക്ഷമമാക്കുന്നതില്‍ നിര്‍ണായകപങ്കുവഹിക്കുന്ന ഉപഗ്രഹശ്രേണിയിലെ മുന്‍ഗാമിയായിട്ടാണ് ജിസാറ്റ് -11 വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വാര്‍ത്താവിതരണസംവിധാനങ്ങള്‍ക്ക് വേഗം കൂട്ടാന്‍ ഇത് സഹായിക്കും. 15 വര്‍ഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി. 1,200 കോടി രൂപയാണ് ചെലവ്. റേഡിയോ സിഗ്നല്‍ സ്വീകരിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന 40 ട്രാന്‍സ്പോണ്ടറുകള്‍ ഉപഗ്രഹത്തിലുണ്ട്.
ഈ ശ്രേണിയില്‍പ്പെട്ട ജിസാറ്റ് -19, ജിസാറ്റ് -29 എന്നീ ഉപഗ്രഹങ്ങള്‍ നേരത്തേ വിക്ഷേപിച്ചിരുന്നു. ജിസാറ്റ്-20 അടുത്ത വര്‍ഷം വിക്ഷേപിക്കും. നാല് ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിയാല്‍ ഇന്ത്യയില്‍ 100 ജി.ബി.പി.എസ്. വേഗത്തിലുള്ള ഇന്റര്‍നെറ്റ് സേവനം ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ജിസാറ്റ് -11 മേയ് 26-ന് വിക്ഷേപിക്കാനാണ് ഐ.എസ്.ആര്‍.ഒ. ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, ചില പോരായ്മകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് വിക്ഷേപണം നീട്ടിവെക്കുകയായിരുന്നു.

Other News

 • വിവിപാറ്റ് രസീതുകള്‍ ആദ്യം എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി
 • മൊയീന്‍ ഉള്‍ ഹഖ് ഇന്ത്യയിലെ പുതിയ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണര്‍
 • വോട്ടര്‍മാരുടെ സമ്മതിദാനാവകാശം അട്ടിമറിക്കപ്പെട്ടേക്കുമെന്ന റിപ്പോര്‍ട്ടുകളില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രണബ് മുഖര്‍ജി
 • ട്രംപിന്റെ ഇന്ത്യ നയത്തില്‍ ഡെമോക്രറ്റുകള്‍ക്ക് ആശങ്ക
 • റഡാര്‍ ഉപഗ്രഹങ്ങളുടെ വിക്ഷേപണം ഇന്ത്യ പുനരാരംഭിക്കുന്നു
 • മധ്യപ്രദേശിലും കുതിരക്കച്ചവടത്തിന് സാധ്യത; സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് ബിജെപി; സഭയില്‍ തെളിയിക്കാമെന്ന് കമല്‍നാഥ്
 • കര്‍ണാടകയിലും മധ്യപ്രദേശിലും സര്‍ക്കാരുകളെ മറിച്ചിടാനൊരുങ്ങി ബി.ജെ.പി
 • നമോ ടി.വി തെരഞ്ഞെടുപ്പു കഴിഞ്ഞയുടനെ അപ്രത്യക്ഷമായി
 • ഗോഡ്‌സെക്കെതിരെ തീവ്രവാദി പ്രയോഗം : കമല്‍ഹാസന് മദ്രാസ് ഹൈക്കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചു
 • പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ തിരക്കിട്ട് സഖ്യ നീക്കങ്ങള്‍ പുരോഗമിക്കുന്നു; മായാവതി സോണിയയെ കാണും
 • ജമ്മു കശ്മീരിലെ വിമാന താവളങ്ങളില്‍ ഭീകരാക്രമണത്തിനു സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
 • Write A Comment

   
  Reload Image
  Add code here