അഗസ്ത വെസ്റ്റ്‌ലാന്‍ഡ് കേസിലെ മുഖ്യ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യുന്നു

Wed,Dec 05,2018


ന്യൂഡല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ ഇടാപാട് കേസിലെ മുഖ്യ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യുന്നു.
ഉച്ചക്ക് ശേഷം മിഷേലിനെ ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കും. സിബിഐ പ്രത്യേക കോടതി ജഡ്ജ് അരവിന്ദ് കുമാറിന് മുന്നിലായിരിക്കും ഹാജരാക്കുക. വിശദമായ ചോദ്യം ചെയ്യലിന് മിഷേലിനെ കസ്റ്റിഡിയില്‍ വിട്ട് കിട്ടുന്നതിനുള്ള അപേക്ഷയും സിബിഐ കോടതിയില്‍ നല്‍കും.
അഗസ്റ്റ വെസ്റ്റ ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാട് കേസില്‍ കഴിഞ്ഞ ആറ് വര്‍ഷമായി ഇന്ത്യ തേടുന്ന ആയുധ ഇടപാടുകാരനാണ് ബ്രിട്ടീഷ് പൌരനായ ക്രിസ്റ്റ്യന്‍ മിഷേല്‍. മൂന്ന് വര്‍ഷം നീണ്ട നിയമ- നയതന്ത്ര ഇടപെടലുകള്‍ക്കൊടുവില്‍ ഇന്നലെ രാത്രിയോടെ ദുബൈ സര്‍ക്കാര്‍ മിഷേലിനെ ഇന്ത്യക്ക് കൈമാറി. രാത്രി പതിനൊന്ന് മണിയോടെ ഡല്‍ഹിയില്‍ വിമാനമിറങ്ങിയ ഉടനെ മിഷേലിന്റെ അറസ്റ്റ് സിബിഐ രേഖപ്പെടുത്തി. തുടര്‍ന്ന് സിബിഐ ആസ്ഥാനത്ത് എത്തിച്ച മിഷേലിനെ ഇന്നലെ രാത്രി തന്നെ ചോദ്യം ചെയ്യല്‍ ആരംഭിച്ചിരുന്നു. ചോദ്യം ചെയ്യല്‍ ഇപ്പോഴും തുടരന്നതായാണ് വിവരം.
ഉച്ചക്ക് 2.30 ഓടെ ഡല്‍ഹി പട്യാലാ ഹൗസിലുള്ള പ്രത്യേക സിബിഐ കോടതിയില്‍ മിഷേലിനെ ഹാജരാക്കും. വിശദമായ ചോദ്യം ചെയ്യലിന് വേണ്ടി കസ്റ്റഡിയില്‍ വിട്ട് കിട്ടുന്നതിനുള്ള അപേക്ഷയും സിബിഐ കോടതിയില്‍ സമര്‍പ്പിക്കും. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് 12 വിവിഐപി ഹെലിക്കോപ്ടറുകള്‍ വാങ്ങുന്നതിനുള്ള കരാര്‍ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കമ്പനിക്ക് നല്‍കിയത്. കരാര്‍ നേടിയെടുക്കുന്നതിന് എയര്‌ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കുള്‍പ്പെടേ കോഴ നല്‍കിയത് ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേലാണെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.
ഇടപാടിലെ രാഷ്ട്രീയ ബന്ധം അനാവരണം ചെയ്യാന്‍ മിഷേലിനെ ചോദ്യം ചെയ്യുന്നതിലൂടെ കഴിയുമെന്ന പ്രതീക്ഷയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുണ്ട്.

Other News

  • വിവിപാറ്റ് രസീതുകള്‍ ആദ്യം എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി
  • മൊയീന്‍ ഉള്‍ ഹഖ് ഇന്ത്യയിലെ പുതിയ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണര്‍
  • വോട്ടര്‍മാരുടെ സമ്മതിദാനാവകാശം അട്ടിമറിക്കപ്പെട്ടേക്കുമെന്ന റിപ്പോര്‍ട്ടുകളില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രണബ് മുഖര്‍ജി
  • ട്രംപിന്റെ ഇന്ത്യ നയത്തില്‍ ഡെമോക്രറ്റുകള്‍ക്ക് ആശങ്ക
  • റഡാര്‍ ഉപഗ്രഹങ്ങളുടെ വിക്ഷേപണം ഇന്ത്യ പുനരാരംഭിക്കുന്നു
  • മധ്യപ്രദേശിലും കുതിരക്കച്ചവടത്തിന് സാധ്യത; സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് ബിജെപി; സഭയില്‍ തെളിയിക്കാമെന്ന് കമല്‍നാഥ്
  • കര്‍ണാടകയിലും മധ്യപ്രദേശിലും സര്‍ക്കാരുകളെ മറിച്ചിടാനൊരുങ്ങി ബി.ജെ.പി
  • നമോ ടി.വി തെരഞ്ഞെടുപ്പു കഴിഞ്ഞയുടനെ അപ്രത്യക്ഷമായി
  • ഗോഡ്‌സെക്കെതിരെ തീവ്രവാദി പ്രയോഗം : കമല്‍ഹാസന് മദ്രാസ് ഹൈക്കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചു
  • പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ തിരക്കിട്ട് സഖ്യ നീക്കങ്ങള്‍ പുരോഗമിക്കുന്നു; മായാവതി സോണിയയെ കാണും
  • ജമ്മു കശ്മീരിലെ വിമാന താവളങ്ങളില്‍ ഭീകരാക്രമണത്തിനു സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
  • Write A Comment

     
    Reload Image
    Add code here